ഗ്ലാസ്ഗോ:സ്വാതന്ത്ര്യാനുകൂലികള്‍ സ്കോട്‌ലന്‍റിലെ ഗ്ലാസ്‌ഗോയില്‍ അണിനിരന്നു. സ്കോട്‌ലന്‍റിന് സ്വാതന്ത്ര്യം ലഭിക്കണമെന്നും വീണ്ടും ജനഹിത പരിശോധന നടത്തണമെന്നും സമരാനുകൂലികള്‍ ആവശ്യപ്പെട്ടു. കെൽവിംഗ്‌റോവ് പാർക്കിൽ നടന്ന മാര്‍ച്ചില്‍ 80,000 ഓളം പ്രകടനക്കാർ പങ്കെടുത്തു. സ്കോട്‌ലന്‍റിലെ ഏറ്റവും വലിയ നഗരത്തിന്‍റെ മധ്യഭാഗത്തുള്ള ഗ്ലാസ്‌ഗോ ഗ്രീൻ പാർക്കിലേക്കാണ് മാർച്ച് നടത്തിയത്. ചിലർ സാൾട്ടിയേഴ്‌സ് സ്കോട്‌ലന്‍റിന്‍റെ ദേശീയ പതാകയാണ് ഉയര്‍ത്തി പിടിച്ചത്.
വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന് സ്കോട്‌ലന്‍റ് സ്വാതന്ത്ര്യാനുകൂലികള്‍ - ഗ്ലാസ്‌ഗോ
കെൽവിംഗ്‌റോവ് പാർക്കിൽ നടന്ന മാര്‍ച്ചില്‍ 80,000 ഓളം പ്രകടനക്കാർ പങ്കെടുത്തു. സ്‌കോട്ട്‌ലൻഡിലെ ഏറ്റവും വലിയ നഗരത്തിന്‍റെ മധ്യഭാഗത്തുള്ള ഗ്ലാസ്‌ഗോ ഗ്രീൻ പാർക്കിലേക്കാണ് മാർച്ച് നടത്തിയത്.
![വീണ്ടും ജനഹിത പരിശോധന നടത്തണമെന്ന് സ്കോട്‌ലന്‍റ് സ്വാതന്ത്ര്യാനുകൂലികള്‍ Pro-independence march in Glasgow Brexit Kelvingrove Park protest All Under One Banner സ്കോര്‍ലന്‍ഡ് സ്വാതന്ത്രാനുകൂലികള്‍ ഗ്ലാസ്‌ഗോ ജനഹിത പരിശോധന](https://etvbharatimages.akamaized.net/etvbharat/prod-images/768-512-5683403-995-5683403-1578820624100.jpg)
മറ്റ് ചിലര്‍ സ്പാനിഷ് മേഖലയായ കാറ്റലോണിയ എന്നിവയുടെ പതാകകളും ഉയര്‍ത്തിയിരുന്നു. ഞങ്ങൾ ഇംഗ്ലീഷ് വിരുദ്ധരല്ല, ഞങ്ങൾ സ്കോട്ടിഷ് അനുകൂലികളാണ് എന്ന് പ്ലക്കാര്‍ഡും സമരാനുകൂലികള്‍ കയ്യില്‍ കരുതിയിരുന്നു. 2014-ൽ സ്ഥാപിതമായ സ്കോട്ടിഷ് സ്വാതന്ത്ര്യ സമ്മർദ്ദ ഗ്രൂപ്പായ ഓൾ അണ്ടർ വൺ ബാനറാണ് (എ.യു.ഒ.ബി) സ്വാതന്ത്ര്യ അനുകൂല മാർച്ച് സംഘടിപ്പിച്ചത്. 2014ല്‍ നടന്ന ആദ്യ ഹിതപരിശോധനിയില്‍ 55 ശതമാനം പേരും യു.കെക്ക് ഒപ്പം നില്‍ക്കാനാണ് ആഗ്രഹിച്ചത്. പൊതുതെരഞ്ഞെടുപ്പിൽ സ്കോട്ടിഷ് നാഷണൽ പാർട്ടി 45 ശതമാനം വോട്ടുകൾ നേടിയിരുന്നു.