കേരളം

kerala

ETV Bharat / international

ബ്രക്സിറ്റ്: തെരേസ മെയ് രാജി വയ്ക്കും - കൺസർവേറ്റിവ്

ബ്രക്സിറ്റ് കരാറുകളുടെ തുടർ നടപടികളുടെ നിയന്ത്രണം സർക്കാരിൽ നിന്ന് പാർലമെന്‍റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് തീരുമാനം.

ഫയൽ ചിത്രം

By

Published : Mar 28, 2019, 5:02 AM IST

Updated : Mar 28, 2019, 6:33 AM IST

ബ്രിട്ടീഷ് പ്രധാനമന്ത്രി സ്ഥാനം രാജിവയ്ക്കുകയാണെന്ന് തെരേസ മെയ്. ബ്രക്സിറ്റ് കരാറുകളുടെ തുടർ നടപടികളുടെ നിയന്ത്രണം സർക്കാരിൽ നിന്ന് പാർലമെന്‍റ് ഏറ്റെടുത്ത സാഹചര്യത്തിലാണ് തീരുമാനം.

ഭാവി ബ്രക്സിറ്റ് നടപടികളുടെ നിയന്ത്രണം പാർലമെന്‍റ് നിയന്ത്രിക്കണമെന്ന് പ്രമേയം 302ന് എതിരെ 329 വോട്ടുകൾക്ക് പാസായിരുന്നു. കൺസർവേറ്റിവ് പാർട്ടിയിലെ തന്നെ 30 എംപിമാരാണ് തെരേസ മെയ്ക്കെതിരെ വോട്ട് ചെയ്തത്. കഴിഞ്ഞ ആഴ്ച തെരേസ മെയ് ബ്രക്സിറ്റ് വിഷയം കൈകാര്യം ചെയ്യുന്നതിൽ പ്രതിഷേധിച്ചും കരാറിൽ ഹിതപരിശേധന വേണമെന്നാവശ്യപ്പെട്ടും ബ്രിട്ടനിൽ വൻ റാലിയും അരങ്ങേറിയിരുന്നു.

Last Updated : Mar 28, 2019, 6:33 AM IST

ABOUT THE AUTHOR

...view details