ലണ്ടന്‍:രാജകീയ ചുമതലകളില്‍ നിന്ന് പിന്മാറി സ്വതന്ത്രമായി ജീവിക്കാനുള്ള 'മെഗ്‌സിറ്റ്' പ്രഖ്യാപനത്തില്‍ ആദ്യ പ്രതികരണവുമായി ഹാരി രാജകുമാരന്‍. തനിക്കും ഭാര്യ മേഗന്‍ മാര്‍ക്കിളിനും മറ്റു വഴികള്‍ ഇല്ലായിരുന്നുവെന്ന് ഹാരി പറഞ്ഞു. ബ്രിട്ടന്‍ തന്‍റെ വീടും ഏറെ സ്നേഹിക്കുന്ന ഇടവുമാണ്. ഈ തീരുമാനമെടുക്കല്‍ വളരെ ദുഷ്കരമായിരുന്നു. നിരവധി വര്‍ഷത്തെ വെല്ലുവിളികള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് തീരുമാനമെടുക്കാനായത്.
'മെഗ്‌സിറ്റ്' പ്രഖ്യാപനം; മറ്റ് വഴികളില്ലായിരുന്നെന്ന് ഹാരി രാജകുമാരന്‍ - ബക്കിംങ് ഹാം കൊട്ടാരം
കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനുമാണ് പദവികള്‍ ഉപേക്ഷിക്കുന്നതെന്ന് ഹാരി രാജകുമാരനും ഭാര്യ മേഗനും പ്രഖ്യാപിച്ചിരുന്നു
രാജ്ഞിയേയും സൈനികരേയും ഉള്‍പ്പെടെ എല്ലാവരേയും തുടര്‍ന്നും സേവിക്കണമെന്നായിരുന്നു ആഗ്രഹം. എന്നാല്‍ പൊതു ഫണ്ടില്ലാതെ അത് അപ്രാപ്യമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. ഇരുവരും ഉന്നത രാജകീയ പദവികള്‍ ഉപയോഗിക്കില്ലെന്നും രാജകീയ ചുമതലകള്‍ക്കായി പൊതുഫണ്ട് ഉപയോഗിക്കില്ലെന്നും ബക്കിംങ് ഹാം കൊട്ടാരം അറിയിച്ചതിന് പിന്നാലെയാണ് ഹാരിയുടെ പ്രതികരണം.
കാനഡയില്‍ കഴിയുന്ന മകനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും സാമ്പത്തികമായി സ്വതന്ത്രരാകാനുമാണ് പദവികള്‍ ഉപേക്ഷിക്കുന്നതെന്ന് ഇരുവരും സമൂഹ മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു. വില്യം രാജകുമാരനുമായുള്ള അകല്‍ച്ചയാണ് തീരുമാനത്തിന് പിന്നിലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബ്രിട്ടീഷ് കിരീടാവകാശികളില്‍ ആറാമനാണ് ഹാരി.