കേരളം

kerala

ETV Bharat / international

അന്താരാഷ്ട്ര അതിർത്തികൾ ഉടന്‍ തുറക്കില്ലെന്ന് ഓസ്‌ട്രേലിയ - അന്താരാഷ്ട്ര അതിർത്തികൾ തുറക്കില്ല

മറ്റ് രാജ്യങ്ങളിലെ രോഗവ്യാപന തീവ്രത കണക്കിലെടുത്താണ് തീരുമാനം.

'No rush' to re-open Australia's borders: Trade Minister  australian trade minister dan tehan  international borders  dan tehan  അന്താരാഷ്ട്ര അതിർത്തികൾ ഉടനെ തുറക്കില്ലെന്ന് ഓസ്‌ട്രേലിയൻ വാണിജ്യമന്ത്രി  ഓസ്‌ട്രേലിയൻ വാണിജ്യമന്ത്രി  അന്താരാഷ്ട്ര അതിർത്തികൾ തുറക്കില്ല  ഡാൻ തെഹാൻ
അന്താരാഷ്ട്ര അതിർത്തികൾ ഉടനെ തുറക്കില്ലെന്ന് ഓസ്‌ട്രേലിയൻ വാണിജ്യമന്ത്രി

By

Published : Jun 20, 2021, 12:53 PM IST

കാന്‍ബറ :സർക്കാരിന് അന്താരാഷ്ട്ര അതിർത്തികൾ ഉടന്‍ തുറക്കാന്‍ തിടുക്കമില്ലെന്ന് ഓസ്‌ട്രേലിയൻ വാണിജ്യമന്ത്രി ഡാൻ തെഹാൻ. അന്തിമ തീരുമാനമെടുക്കുന്നത് മെഡിക്കൽ വിദഗ്‌ധരുടെ അഭിപ്രായത്തിനനുസരിച്ചായിരിക്കുമെന്ന് ഡാൻ തെഹാൻ ശനിയാഴ്ച പറഞ്ഞു.

കഴിയുന്നത്ര സുരക്ഷിതമായിരിക്കാൻ പ്രാപ്‌തമാക്കുന്ന പ്രക്രിയകൾ എന്തൊക്കെയാണെന്ന് നോക്കുകയാണെന്നും തെഹാന്‍ പറഞ്ഞു. ഓസ്‌ട്രേലിയ ന്യൂസിലൻഡില്‍ നിന്നുള്ള യാത്രികര്‍ക്ക് ഏപ്രിലിൽ അനുമതി നൽകിയിരുന്നു.

Also read: 'ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം തുടരും' ; മെഡിക്കൽ വർക്കേഴ്‌സ് ദിനത്തിൽ പുടിൻ

എന്നാൽ മറ്റ് രാജ്യങ്ങൾക്കായി ഓസ്ട്രേലിയന്‍ അതിർത്തികൾ എപ്പോൾ തുറക്കുമെന്നതിൽ ഉറപ്പില്ല. രോഗവ്യാപനം അന്താരാഷ്ട്രതലത്തിൽ നിരീക്ഷിക്കാൻ അടുത്ത ആറുമാസം സർക്കാർ ഉപയോഗപ്പെടുത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസണിന്‍റെ പ്രഖ്യാപനത്തിന് ശേഷമാണ് തെഹാന്‍റെ പരാമര്‍ശം.

പൂർണമായും വാക്സിനേഷന്‍ പ്രക്രിയയിൽ ഏർപ്പെടുന്ന ആളുകളെ തിരിച്ചറിയുന്ന സംവിധാനം ഏർപ്പെടുത്തുമെന്ന് പ്രധാനമന്ത്രി സ്കോട്ട് മോറിസൺ അറിയിച്ചിരുന്നു.

ABOUT THE AUTHOR

...view details