ബ്രെക്സിറ്റില്‍ തെരേസ മെയുടെ മൂന്നാം പ്രമേയവും പാര്‍ലമെന്‍റില്‍ പരാജയപ്പെട്ടു. പ്രമേയം പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് തെരേസ മെയ് പറഞ്ഞിരുന്നു. 286 ന് എതിരെ 344 വോട്ടുകള്‍ക്കാണ് മെയുടെ പ്രമേയം പരാജയപ്പെട്ടത്. ഇതിന് മുമ്പ് മെയ്ക്ക് എതിരെ എംപിമാര്‍ നിരവധി പ്രമേയങ്ങള്‍ അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഇവയൊന്നും പാര്‍ലമെന്‍റിന്‍ പാസായില്ല. യൂറോപ്യൻ യൂണിയനിൽ നിന്ന് കരാറില്ലാതെ പിന്മാറുക, ബ്രെക്സിറ്റ് നടപ്പാക്കുക – എന്നാൽ, യൂറോപ്യൻ യൂണിയന്‍റെ കസ്റ്റംസ് യൂണിയനിലും പൊതു വിപണിയിലും തുടരുക, രണ്ടാം ഹിതപരിശോധന നടത്തുക, കരാറിലെത്താൻ കഴിയുന്നില്ലെങ്കിൽ ബ്രെക്സിറ്റ് ഉപേക്ഷിക്കുക തുടങ്ങിയ നിരവധി പ്രമേയങ്ങളാണ് എംപിമാര്‍ അവതരിപ്പിച്ചത്. ഇതിൽ ബ്രെക്സിറ്റ് നടപ്പാക്കിയാലും കസ്റ്റംസ്–വിപണി രംഗങ്ങളിൽ യൂറോപ്യൻ യൂണിയനിൽ തുടരുക എന്ന നിർദേശത്തിനാണ് പിന്തുണ ലഭിച്ചെങ്കിലും എട്ട് വോട്ടുകള്‍ക്ക് ഈ പ്രമേയവും പരാജയപ്പെട്ടിരുന്നു.
ബ്രെക്സിറ്റില്‍ തെരേസ മെയുടെ മൂന്നാം പ്രമേയവും തള്ളി - ബ്രെക്സിറ്റ്
286 ന് എതിരെ 344 വോട്ടുകള്‍ക്കാണ് മെയുടെ പ്രമേയം പരാജയപ്പെട്ടത്. പ്രമേയം പരാജയപ്പെട്ടാല്‍ രാജിവെക്കുമെന്ന് തെരേസ മെയ് പറഞ്ഞിരുന്നു
തെരേസ മേ