കേരളം

kerala

ETV Bharat / international

നവാൽനിയുടെ മോചനത്തിനായി തെരുവിലിറങ്ങി പ്രതിഷേധം - അലക്സി നവാൽനി

മോസ്കോ, സെന്‍റ് പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. പ്രതിഷേധത്തിൽ 2,131 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.

Navalny release  Tens of thousands protest  Russia  Navalny's release  നവാൽനിയുടെ മോചനം  മോസ്കോ  റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനി  അലക്സി നവാൽനി  റഷ്യൻ പ്രതിപക്ഷ നേതാവ്
നവാൽനിയുടെ മോചനത്തിനായി തെരുവിലിറങ്ങി പ്രതിഷേധം

By

Published : Jan 24, 2021, 7:08 AM IST

മോസ്കോ:റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സി നവാൽനിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് റഷ്യയില്‍ തെരുവിൽ ഇറങ്ങി പതിനായിരങ്ങൾ. പ്രതിഷേധക്കാർ നഗരത്തിന്‍റെ വിവിധ ഇടങ്ങളിൽ റാലികൾ സംഘടിപ്പിച്ചു. മോസ്കോ, സെന്‍റ് പീറ്റേഴ്‌സ്ബർഗ് തുടങ്ങിയ സ്ഥലങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തു. അക്രമ സംഭവങ്ങളിൽ രണ്ടായിരത്തിലധികം പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്തതാണ് റിപ്പോർട്ടുകൾ.

റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നിന്ന് 300 പേരെയും സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ നിന്ന് 162 പേരെയും ഉൾപ്പെടെ 2,131 പേരാണ് അറസ്റ്റിലായത്.

പൊലീസിനെ ആക്രമിച്ച സാഹചര്യത്താലാണ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയതെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു. മോസ്കോയിലെ പ്രതിഷേധത്തിൽ 39 പൊലീസ് ഉദ്യോഗസ്ഥർക്കാണ് പരിക്കേറ്റത്.

കഴിഞ്ഞ ഞായറാഴ്ചയാണ് നവാൽനി മോസ്കോയിലെ ഷെറെമെറ്റീവോ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങിയത്. ഉടൻ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. നവാൽ‌നി രണ്ട് ഭരണപരമായ കുറ്റകൃത്യങ്ങളിൽ പ്രതിയാണെന്ന് കണ്ടെത്തിയതിനാൽ പ്രൊബേഷൻ ലംഘനത്തിന് അറസ്റ്റ് ചെയ്യുമെന്ന് റഷ്യൻ ഫെഡറൽ പെനിറ്റൻഷ്യറി സർവീസ് മുന്നറിയിപ്പ് നൽകിയിരുന്നു. അറസ്റ്റിലായ നവാൽനിയെ അഭിഭാഷകനെ പോലും കാണാൻ അനുവദിച്ചില്ലെന്നാണ് ആരോപണം.

കൂടുതൽ അറിയാൻ: മോസ്കോയിൽ അറസ്റ്റിലായ നവാൽനിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്‍റ്

അഞ്ച് മാസം മുമ്പാണ് നവാൽനിയെ വിഷം ഉള്ളിൽ ചെന്ന് കോമയിലായ നിലയിൽ ജർമനിയിൽ എത്തിച്ചത്. സോവിയറ്റ് കാലഘട്ടത്തിൽ റഷ്യ വികസിപ്പിച്ചെടുത്ത സൈനിക ഗ്രേഡ് നാഡി ഏജന്‍റായ നോവിച്ചോക്കാണ് നവാൽനിക്ക് നൽകിയതെന്നാണ് റിപ്പോർട്ടുകൾ. ജർമനിയിലായിരുന്ന സമയത്ത് നവാൽനിയെ രാജ്യത്തിന്‍റെ ഫെഡറൽ വാണ്ടഡ് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു.

അതേസമയം, അറസ്റ്റിലായ അലക്സി നവാൽനിയെ മോചിപ്പിക്കണമെന്ന് ജർമ്മനി, യുകെ, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾ ആവശ്യപ്പെട്ടിരുന്നു.

ABOUT THE AUTHOR

...view details