കേരളം

kerala

ETV Bharat / international

23 വർഷത്തെ കാത്തിരിപ്പ്, ഫെലിക്‌സിന് ഇനി പ്രിയപ്പെട്ടവരെ വാരിപ്പുണരാം - കൈ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ ഐസ്‌ലൻ്ഡ്

2021 ജനുവരി മാസത്തിൽ അപകടം നടന്നതിന്‍റെ 23-ാം വാർഷികത്തിലാണ് ഫെലിക്‌സിന് കൈ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടത്തിയത്.

hand replacement surgery  iceland hand replacement surgery  hand replacement surgery news  hand replacement surgery felix iceland  കൈ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ  കൈ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ വാർത്ത  കൈ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ ഐസ്‌ലൻ്ഡ്  കൈ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ ഫെലിക്സ്
23 വർഷത്തെ കാത്തിരിപ്പ്, ഫെലിക്‌സിന് ഇനി പ്രിയപ്പെട്ടവരെ വാരിപ്പുണരാം

By

Published : Jul 23, 2021, 6:31 PM IST

ഫെലിക്‌സിന് ഇനി പ്രിയപ്പെട്ടവരെ വാരിപ്പുണരാം. ഐസ്‌ലൻഡിലാണ് 23 വർഷം മുൻപ് നഷ്‌ടപ്പെട്ട ഇരു കൈകളും വിജയകരമായി തുന്നിച്ചേർത്തത്. 49കാരനായ ഫെലിക്‌സ് ഗ്രെറ്റാർസണിന് 1998ലായിരുന്നു സ്വന്തം കൈകൾ നഷ്‌ടപ്പെട്ടത്. വൈദ്യതി കമ്പിയിൽ നിന്നും ഷോക്കേറ്റ് കൈകളിലേക്ക് തീപടർന്നാണ് അപകടം സംഭവിച്ചത്.

മൂന്ന് മാസത്തോളം കോമയിലായിരുന്ന ഫെലിക്‌സിനെ രക്ഷിച്ചെടുക്കാനായി 54ഓളം ശസ്‌ത്രക്രിയകളാണ് മൂന്ന് മാസത്തിനിടെ ഡോക്‌ടർമാർ ചെയ്‌തത്. ജീവൻ രക്ഷിക്കാനായി കൈകൾ മുറിച്ചുകളയുക എന്നതല്ലാതെ ഒരു മാർഗവും ഡോക്‌ടർമാർക്ക് മുന്നിലില്ലായിരുന്നു. കോമയിൽ നിന്നും രക്ഷപ്പെട്ട് മെല്ലെ ജീവിതത്തിലേക്ക് തിരിച്ചുവരുന്നതിനിടെ ഫെലിക്‌സ് അപകടത്തിന്‍റെ ഓർമകൾ മറക്കാനായി മയക്കുമരുന്നിനും അടിമയായി.

പ്രതീക്ഷയ്ക്ക് കൈ മുളച്ചത് 2007ൽ

2007ൽ, ഐസ്‌ലൻഡ് സർവകലാശാലയുടെ ഒരു പരസ്യം ഫെലിക്‌സ് ടിവിയിൽ കാണാനിടയായി. പ്രശസ്‌ത സർജൻ ഡോ. ജീൻ-മൈക്കൽ ഡുബെർനാർഡ് സർവകലാശാലയിൽ എത്തുന്നതുമായി ബന്ധപ്പെട്ട ഒരു പരസ്യമായിരുന്നു അത്. 1998 ൽ ആദ്യമായി വിജയകരമായി കൈ മാറ്റിവയ്ക്കൽ ശസ്‌ത്രക്രിയ നടത്തിയതിൽ പ്രശസ്‌തനാണ് ഡുബെർനാർഡ്.

ഡോക്‌ടറുമായി ബന്ധപ്പെട്ട ഫെലിക്‌സ് തന്‍റെ കൈകൾ മാറ്റിവയ്ക്കുന്നതിലുള്ള സാധ്യതകളെക്കുറിച്ച് ചോദിച്ച് മനസിലാക്കി. എന്നിട്ടും നാല് വർഷം ഫെലിക്‌സിന് കാത്തിരിക്കേണ്ടി വന്നു അയാളുടെ അപേക്ഷ ശസ്‌ത്രക്രിയ വിദഗ്‌ധർ അംഗീകരിക്കുന്നതിന്. ശസ്‌ത്രക്രിയയ്ക്ക് വേണ്ടിവരുന്ന പണത്തിനായി ഫെലിക്‌സ് ഐസ്‌ലൻഡ് മൊത്തമായി ഒരു ക്രൗഡ് ഫണ്ടിങ് ക്യാംപയിൻ ആരംഭിച്ചു.

ശസ്‌ത്രക്രിയ വിജയം

2021 ജനുവരിയിൽ തന്‍റെ അപകടത്തിന്‍റെ 23-3ം വാർഷികത്തിൽ അങ്ങനെ ഫെലിക്‌സ് ശസ്‌ത്രക്രിയയ്ക്ക് വിധേയനായി. ഡോക്‌ടർമാർ ചേർന്ന് ഫെലിക്‌സിന് രണ്ട് കൈകളും തോളുകളും തുന്നിച്ചേർത്ത് കൊടുത്തു. 15 മണിക്കൂറാണ് ശസ്‌ത്രക്രിയ നീണ്ടുനിന്നത്.

ആറ് മാസം കഴിഞ്ഞിരിക്കുന്നു ഫെലിക്‌സിന്‍റെ ശസ്‌ത്രക്രിയ കഴിഞ്ഞിട്ട്. നൂറ് കണക്കിന് മണിക്കൂറുകളുടെ പരിശ്രമത്തിലൂടെ ഇന്ന് ഫെലിക്‌സിന് കൈകൾ ചലിപ്പിക്കാൻ സാധിക്കും. ഏറെകാലമായി ഒന്ന് സ്വന്തം മക്കളെയും ഭാര്യയെയും വാരിപ്പുണരാനായി കാത്തിരിക്കുകയായിരുന്നു ഫെലിക്‌സ്. ഇന്ന് അയാൾ ചിരിക്കുകയാണ്, മനസ് തുറന്ന് തന്നെ.

Also Read:'എന്നെ പോകാൻ അനുവദിക്കൂ,' അവൾ ശാന്തിയുടെ ലോകത്തേക്ക് പറന്നകന്നു

ABOUT THE AUTHOR

...view details