ലണ്ടൻ: കൊവിഡിന്‍റെ ഏറ്റവും പുതിയ ഉപ വകഭേദം ഒമിക്രോണിന്‍റെ യഥാർഥ പതിപ്പിനേക്കാൾ പകർച്ച ശേഷി കൂടിയതെന്ന് പഠനം. ഡെൻമാർക്കിലെ 8,541വീടുകളിലും 17,945 കുടുംബാംഗങ്ങളിലും ഉപ വകഭേദങ്ങളായ ബി.എ.1, ബി.എ.2 എന്നിവയുടെ സംപ്രേക്ഷണം ഗവേഷകർ പരിശോധിച്ചതിലാണ് കണ്ടെത്തൽ.
അതേസമയം ബി.എ.2 ഉപ വകഭേദത്തിന്‍റെ രോഗപ്രതിരോധ ശേഷിയെ പിന്തുണയ്ക്കുന്നതിനുള്ള തെളിവുകളും ഉള്ളതായി ഗവേഷകർ പറഞ്ഞു. ബി.എ.2 രോഗബാധിതരുടെ മൊത്തത്തിലുള്ള ദ്വിതീയ ആക്രമണ നിരക്ക് 39 ശതമാനവും ബി.എ.1 രോഗബാധിതരുടേത് 29 ശതമാനവുമാണെന്ന് സ്റ്റാറ്റൻസ് സെറം ഇൻസ്റ്റിറ്റ്യൂട്ട് ഗവേഷകർ വ്യക്തമാക്കി.
READ MORE:ഗുജറാത്തിൽ ഒമിക്രോണിന്‍റെ ഉപ വകഭേദം കണ്ടെത്തി; ഒറ്റ ദിവസം റിപ്പോർട്ട് ചെയ്തത് 41 ഒമിക്രോൺ കേസുകൾ
കൂടാതെ വാക്സിനേഷനും ബൂസ്റ്റർ വാക്സിനേഷനും സ്വീകരിച്ചവരേക്കാൾ വാക്‌സിൻ സ്വീകരിക്കാത്തവരിൽ അണുബാധയ്ക്കുള്ള സാധ്യത കൂടുതലാണെന്നും ഗവേഷകർ കൂട്ടിച്ചേർത്തു. ഒമിക്രോണിന്‍റെ രണ്ട് ഉപ വകഭേദങ്ങൾക്കുമെതിരെ വാക്‌സിനേേഷൻ ഫലപ്രദമാണെന്ന് ഇത് വ്യക്തമാക്കുന്നു. ബി.എ.2 വകഭേദം ബി.എ.1നേക്കാൾ വ്യാപനശേഷി കൂടുതലാണെന്നും പഠനം കണ്ടെത്തി.
കോപ്പൻഹേഗൻ യൂണിവേഴ്‌സിറ്റി, സ്റ്റാറ്റിസ്റ്റിക്‌സ് ഡെൻമാർക്ക്,ഡെൻമാർക്ക് ടെക്‌നിക്കൽ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളിൽ നിന്നുള്ള ശാസ്ത്രജ്ഞരും ഗവേഷണ സംഘത്തിലുണ്ടായിരുന്നു.