അങ്കാറ:തുർക്കി തീരത്തിനും ഗ്രീക്ക് ദ്വീപായ സമോസിനും ഇടയിൽ വെള്ളിയാഴ്‌ച ഉണ്ടായ ഭൂചലനത്തിൽ ആറ് പേർ കൊല്ലപ്പെട്ടു. ഇതുവരെ 70 പേരെ രക്ഷിച്ചെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും തുർക്കി ദുരന്തനിവാരണ സേന അറിയിച്ചു. ഇസ്‌മിറിലെ സെഫെരിസർ ജില്ലയിൽ സുനാമി ഉണ്ടായതായി ഇസ്‌താംബുൾ ആസ്ഥാനമായുള്ള കണ്ടില്ലി ഒബ്‌സർവേറ്ററി ആൻഡ് എർത്ത് ക്വൈക്ക് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്‌ടർ ഹാലുക് ഒസെനർ അറിയിച്ചു. തുർക്കിയിലെ മൂന്നാമത്തെ വലിയ നഗരമായ ഇസ്‌മറിൽ ഒരാൾ മുങ്ങിമരിക്കുകയും 202 പേർക്ക് പരിക്കേൽക്കുകയും ചെയ്‌തു.
തുർക്കിയിൽ ഭൂചലനം; മരണം ആറായി - സമോസ്
ഇതുവരെ 70 പേരെ രക്ഷിച്ചെന്നും രക്ഷാപ്രവർത്തനം തുടരുകയാണെന്നും തുർക്കി ദുരന്തനിവാരണ സേന അറിയിച്ചു
തുർക്കിയിൽ ഭൂചനം; ആറ് മരണം