റിയോ ഡി ജനീറോ: കൊവിഡ് കേസുകൾ വർധിച്ച് വരുന്ന സാഹചര്യയത്തിൽ പ്രതിമകളെ മാസ്കുകൾ കൊണ്ട് അലങ്കരിച്ച് ബ്രസീൽ നഗരം. കൊവിഡ് വൈറസുകളെ തടയുന്നതിനുള്ള നടപടി എന്ന രീതിയിലാണ് 40ഓളം പ്രതിമകൾ മാസ്കുകൾ കൊണ്ട് അലങ്കരിച്ചത്. ബ്രസീലിയൻ ഗായകർ, എഴുത്തുകാർ, കായികതാരങ്ങൾ, സാമൂഹിക നേതാക്കൾ, പ്രസിഡന്‍റുമാർ എന്നിവരുടെ പ്രതിമകളാണ് മാസ്ക് ഉപയോഗിച്ച് അലങ്കരിച്ചത്. വീടിന് പുറത്തിറങ്ങണമെങ്കിൽ മാസ്ക് ധരിക്കേണ്ടത് നിർബന്ധമാക്കണമെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
കൊവിഡിനെ തടയാൻ മാസ്ക് ധരിച്ച് ബ്രസീലിലെ പ്രതിമകൾ
കൊവിഡ് വൈറസുകളെ തടയുന്നതിനുള്ള നടപടി എന്ന രീതിയിലാണ് 40 ഓളം പ്രതിമകൾ മാസ്കുകൾ കൊണ്ട് അലങ്കരിച്ചത്. ബ്രസീലിയൻ ഗായകർ, എഴുത്തുകാർ, കായികതാരങ്ങൾ, സാമൂഹിക നേതാക്കൾ, പ്രസിഡന്‍റുമാർ എന്നിവരുടെ പ്രതിമകളാണ് മാസ്ക് ഉപയോഗിച്ച് അലങ്കരിച്ചത്.
വീട്ടിൽ തന്നെ തുടരണമെന്നും ആവശ്യമെങ്കിൽ മാത്രം പുറത്തുപോകണമെന്നും സാമൂഹിക അകലം പാലിക്കണമെന്നും ജനക്കൂട്ടം ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട അധികാരികളുടെ വാക്ക് നിഷേധിച്ച് യാതൊരു സംരക്ഷണവുമില്ലാതെ ആളുകൾ പൊതുവഴിയിലൂടെ നടക്കുന്നു. മുതിർന്നവരും ചെറുപ്പക്കാരും കുട്ടികളും കോപകബാന ബീച്ചിൽ നടക്കുകയും വ്യായാമം ചെയ്യുകയും ചെയ്തു. വൈറസിനെതിരായ പോരാട്ടത്തിൽ സാമൂഹിക അകലം പാലിക്കാനും വരും ദിവസങ്ങളിൽ വൈറസിൽ നിന്ന് മോചനം ഉണ്ടാകുമെന്നും ബ്രസീൽ പ്രസിഡന്‍റ് ജെയർ ബോൾസോനാരോ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ വൈറസ് ബാധിച്ച് 407 പേർ മരിച്ചതായി ബ്രസീൽ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ബ്രസീലിൽ ഇരുവരെ 50,000ത്തോളം കേസുകൾ റിപ്പോർട്ട് ചെയ്തു.