മാഡ്രിഡ്: സ്‌പെയിനിൽ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 85,195 ആയി. ഇതോടെ ചൈനയിൽ റിപ്പോർട്ട് ചെയ്‌ത രോഗികളുടെ എണ്ണത്തെ സ്‌പെയിൻ മറികടന്നു. ചൈനയില്‍ 81,470 പേർക്കാണ് രോഗം ബാധിച്ചതായി റിപ്പോർട്ടുള്ളത്. കഴിഞ്ഞ ദിവസം 78,797 കേസുകൾ റിപ്പോർട്ട് ചെയ്‌ത സ്പെയിനില്‍ വൈറസ് ബാധിതരായി മരിച്ചവരുടെ എണ്ണം ഒരു ദിവസം കൊണ്ട് 6,528ൽ നിന്നും 7,340 ആയി ഉയർന്നു.
ചൈനയെ മറികടന്ന് സ്‌പെയിനിൽ 85,195 പേർക്ക് കൊവിഡ് - madrid
സ്‌പെയിനിൽ കഴിഞ്ഞ 24 മണിക്കൂർ കൊണ്ട് 2,071 പേർക്ക് രോഗം ഭേദമായെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.
സ്‌പെയിനിൽ രോഗബാധിതർ
കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 324 പേരെയാണ് അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചത്. എന്നാൽ, ഇത് മുൻദിവസങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണ്. നിലവിൽ തീവ്രപരിചരണ ചികിത്സ ആവശ്യമുള്ള രോഗികളുടെ എണ്ണം 5231 ആണ്. സ്‌പെയിനിൽ കഴിഞ്ഞ 24 മണിക്കൂർ കൊണ്ട് 2,071 കൊവിഡ് ബാധിതർക്ക് രോഗം ഭേദമായതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.