സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 846 മരണം - സ്‌പെയിനില്‍ 24 മണിക്കൂറില്‍ 846 മരണം
കൊവിഡ് മരണത്തില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍.

മാഡ്രിഡ്: കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ ചൈനയെ മറികടന്ന് സ്‌പെയിന്‍. ചൊവ്വാഴ്‌ച മാത്രം മരിച്ചത് 846 പേരാണ്. 94,417 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. എന്നാല്‍ 8,189 പേര്‍ രോഗമുക്തരായത് ആശ്വാസമാണ്. രാജ്യത്തിന്‍റെ 17 പ്രദേശങ്ങളിലേയും മൂന്നിലൊന്ന് ഭാഗം അടിയന്തര കെയര്‍ യൂണിറ്റായി ക്രമീകരിച്ചിരിക്കുകയാണ്. പ്രദേശങ്ങളിലെ ഹോട്ടലുകള്‍, കായിക കേന്ദ്രങ്ങള്‍, എക്‌സിബിഷന്‍ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഐസൊലേഷന്‍ വാര്‍ഡായി ക്രമീകരിച്ചു. ആരോഗ്യ അടിയന്തരാവസ്ഥ കണക്കിലെടുത്ത് 700 മില്ല്യണ്‍ യൂറോ പ്രത്യേക പാക്കേജ് അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. സാമ്പത്തികമായി തളര്‍ന്ന കുടുംബങ്ങള്‍ക്ക് പലിശയില്ലാ ലോണുകളും അനുവദിക്കുമെന്ന് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് പറഞ്ഞു.