കേരളം

kerala

ETV Bharat / international

ഹെലികോപ്‌റ്ററും ചെറു വിമാനവും കൂട്ടിയിടിച്ച് ഏഴ് പേര്‍ കൊല്ലപ്പെട്ടു - ബലെയ്റിക്

ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് പേരും വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്.

ഹെലികോപ്‌റ്ററും വിമാനവും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം 7 പേര്‍ കൊല്ലപ്പെട്ടു

By

Published : Aug 26, 2019, 10:51 AM IST

ബലെയ്റിക് (സ്പെയിന്‍): ഹെലികോപ്റ്ററും ചെറുവിമാനവും തമ്മില്‍ കൂട്ടിയിടിച്ച് രണ്ട് കുട്ടികളുള്‍പ്പടെ ഏഴ് പേര്‍ കൊല്ലപ്പെട്ടു. ഹെലികോപ്റ്ററിലുണ്ടായിരുന്ന അഞ്ച് പേരും വിമാനത്തിലുണ്ടായിരുന്ന രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. സ്പെയിനിലെ ബലെയ്റിക് ദ്വീപിന് സമീപത്തുവച്ചാണ് അപകടമുണ്ടായത്. ഹെലികോപ്റ്ററിലുണ്ടായിരുന്നത് വിനോദ സഞ്ചാരികളായിരുന്നുവെന്ന് പ്രാദേശിക വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്‌തു. വിമാനത്തിന്‍റെ അവശിഷ്‌ടങ്ങള്‍ സമീപത്തെ ഗ്രാമത്തില്‍ നിന്ന് ലഭിച്ചു. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു.

ഹെലികോപ്‌റ്ററും വിമാനവും കൂട്ടിയിടിച്ച് രണ്ട് കുട്ടികളടക്കം 7 പേര്‍ കൊല്ലപ്പെട്ടു

ABOUT THE AUTHOR

...view details