മാഡ്രിഡ്:കൊവിഡ് 19 പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിൽ ശവസംസ്കാര ചടങ്ങുകളും പ്രാര്‍ഥനകളും നിരോധിച്ച് സ്പെയിൻ. ശവസംസ്കാര ചടങ്ങില്‍ മൂന്ന് പേരിൽ കൂടുതൽ പങ്കെടുക്കരുതെന്ന് സർക്കാർ അറിയിച്ചു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പ്രാര്‍ഥനകളും ശവസംസ്കാര ചടങ്ങുകളും നടത്തരുതെന്ന് അധികൃതര്‍ വിളമ്പരം ചെയ്തു. ശവസംസ്കാരം ചടങ്ങിൽ പങ്കെടുക്കുന്നവര്‍ രണ്ട് മീറ്റര്‍ വരെ സാമൂഹിക അകലം പാലിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ശവസംസ്കാര ചടങ്ങുകൾ നിരോധിച്ച് സ്പെയിൻ - bans funeral ceremonials
ഇതുവരെ 7340 പേരാണ് കൊവിഡ് 19 ബാധിച്ച് സ്പെയിനില്‍ മരിച്ചത്
ശവസംസ്കാര ചടങ്ങുകൾ നിരോധിച്ച് സ്പെയിൻ
സ്പെയിനിൽ ഇതുവരെ 7340 പേരാണ് കൊവിഡ്19 ബാധയെത്തുടര്‍ന്ന് മരിച്ചത്. ഇറ്റലി കഴിഞ്ഞാൽ ഉയര്‍ന്ന മരണ നിരക്ക് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സ്പെയിനിലാണ്. അതേ സമയം കൊവിഡിനെ തുടര്‍ന്ന് എല്ലാ സമ്പത്തിക ഇടപാടുകളും അടുത്ത രണ്ടാഴ്ചത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.