കേരളം

kerala

ETV Bharat / international

സ്‌പെയിനില്‍ 24 മണിക്കൂറിനുള്ളിൽ 838 കൊവിഡ്‌ മരണങ്ങൾ - Spain coronavirus outbreak

സ്ഥിരീകരിച്ച മൊത്തം കേസുകളുടെ എണ്ണം 78,797 ആയി ഉയർന്നു. ഒരു ദിവസം 9.1 ശതമാനം വർദ്ധനവ്‌.

Spain death toll due to COVID-19  COVID-19 in Spain  War against COVID-19  Spain coronavirus outbreak  സ്‌പെയിനില്‍ 24 മണിക്കൂറിനുള്ളിൽ 838 കൊവിഡ്‌ മരണങ്ങൾ
സ്‌പെയിനില്‍ 24 മണിക്കൂറിനുള്ളിൽ 838 കൊവിഡ്‌ മരണങ്ങൾ

By

Published : Mar 29, 2020, 5:11 PM IST

മാഡ്രിഡ്‌: സ്‌പെയിനില്‍ 24 മണിക്കൂറിനിടെ 838 കൊവിഡ്‌ മരണങ്ങൾ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ പ്രകാരം ഇതോടെ മരണസംഖ്യ 6,528 ആയി. സ്ഥിരീകരിച്ച മൊത്തം കേസുകളുടെ എണ്ണം 78,797 ആയി ഉയർന്നു. ഒരു ദിവസം 9.1 ശതമാനം വർദ്ധനവാണ്‌ ഉണ്ടായത്.

ബർബൻ-പാർമയിലെ സ്‌പാനിഷ് രാജകുമാരി മരിയ തെരേസ കൊവിഡ്‌ 19 മൂലം അന്തരിച്ച ആദ്യത്തെ രാജകീയ അംഗമായി മാറി. സ്പെയിനിലെ രാജാവ് ഫെലിപ്പ് ആറാമന്‍റെ പരിശോധനാ ഫലം നെഗറ്റീവ് ആയതിന് ആഴ്‌ചകൾക്ക് ശേഷമാണ് തെരേസ രാജകുമാരിയുടെ മരണം.

ABOUT THE AUTHOR

...view details