കേരളം

kerala

ETV Bharat / international

ഇംഗ്ലണ്ടിൽ കൊവിഡ് രണ്ടാം തരംഗം കൂടുതൽ ബാധിക്കുക തെക്കൻ ഏഷ്യക്കാരെയെന്ന് പുതിയ പഠനം - COVID

17 ദശലക്ഷം ആളുകളിൽ കൊവിഡിന്‍റെ വിവിധ ഘട്ടത്തിൽ നടത്തിയ പഠനത്തെ ആധാരമാക്കിയുള്ളതാണ് റിപ്പോർട്ട്

South Asians in England at greater risk in second COVID wave new study finds കൊവിഡ് തെക്കൻ ഏഷ്യ ലണ്ടൻ South Asians COVID England
ഇംഗ്ലണ്ടിൽ കൊവിഡ് രണ്ടാം തരംഗം കൂടുതൽ ബാധിക്കുക തെക്കൻ ഏഷ്യക്കാരെയെന്ന് പുതിയ പഠനം

By

Published : May 1, 2021, 6:22 PM IST

ലണ്ടൻ:ഇംഗ്ലണ്ടിൽആദ്യ ഘട്ടത്തെ അപേക്ഷിച്ച് കൊവിഡ് രണ്ടാം തരംഗം ന്യൂനപക്ഷ വംശജരെയും തെക്കൻ ഏഷ്യക്കാരെയുമാകും വളരെയധികം ബാധിക്കുകയെന്ന് പഠന റിപ്പോർട്ടുകൾ. ലണ്ടൻ സ്‌കൂൾ ഓഫ് ഹൈജീനിൻ ആന്‍റ് ട്രോപ്പിക്കൽ മെഡിസിന്‍റെ ലാൻസെറ്റ് എന്ന മെഡിക്കൽ ജേർണലിലാണ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 17 ദശലക്ഷം ആളുകളിൽ കൊവിഡിന്‍റെ വിവിധ ഘട്ടത്തിൽ നടത്തിയ പഠനത്തെ ആധാരമാക്കിയുള്ളതാണ് റിപ്പോർട്ട്.

READ MORE:അമേരിക്കയില്‍ നിന്നും കൂടുതല്‍ കൊവിഡ് സഹായമെത്തുന്നു

ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലാദേശ് ഉൾപ്പെട്ട ദക്ഷിണേഷ്യൻ ജനങ്ങളിൽ ആദ്യ തരംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ രണ്ടാമത്തെ തരംഗത്തിൽ ഗുരുതരാവസ്ഥയിലുള്ളവരുടെയും മരണപ്പെട്ടവരുടെയും നിരക്ക് കൂടുതലാണ്. രണ്ടാം തരംഗത്തിൽ മിക്ക ന്യൂനപക്ഷ വിഭാഗക്കാർക്കിടയിലും ആരോഗ്യനിലയിൽ പുരോഗതി ഉണ്ടായിട്ടുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നുവെന്ന് പഠനത്തിന് നേതൃത്വം നൽകിയ എൽ‌എസ്‌എച്ച്‌ടി‌എമ്മിലെ ഡോ. രോഹിണി മാത്തൂർ പറഞ്ഞു.

ABOUT THE AUTHOR

...view details