ബ്രസല്‍സ്: ബെല്‍ജിയത്തിലെ പ്രധാനമന്ത്രിയായി സോഫി വില്‍മസിനെ(44) തെരഞ്ഞെടുത്തു. ബെല്‍ജിയത്തിലെ ആദ്യത്തെ വനിതാ പ്രധാനമന്ത്രിയാണിവർ. ധനമന്ത്രിയായിരുന്ന സോഫി വില്‍മസ് കാവല്‍ പ്രധാനമന്ത്രിയായാണ് സ്ഥാനമേല്‍ക്കുന്നത്. നിലവിലെ കാവല്‍ പ്രധാനമന്ത്രിയായ ചാള്‍സ് മൈക്കലാണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ബെല്‍ജിയം രാജാവ് ഫിലിപ്പ് തീരുമാനം ഔപചാരികമായി പ്രഖ്യാപിച്ചിരുന്നു.
സോഫി വില്‍മസ് ബെല്‍ജിയത്തിന്‍റ ആദ്യ വനിതാ പ്രധാനമന്ത്രി - സോഫി വില്‍മസ്
ധനമന്ത്രിയായിരുന്ന സോഫി വില്‍മസിനെയാണ് ബെല്‍ജിയത്തിന്‍റെ കാവല്‍ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത്.
സോഫി വില്‍മസ്
ഡിസംബര്‍ ഒന്നിന് യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്‍റായി ചുമതലയേക്കുന്ന ചാള്‍സ് മൈക്കല്‍ നവംബര്‍ ആദ്യം പ്രധാനമന്ത്രിസ്ഥാനം ഒഴിയും. 2018 ഡിസംബറില്‍ ചാള്‍സിന്‍റെ നേതൃത്വത്തിലുള്ള സഖ്യം തകര്‍ന്നതിനുശേഷം ബെല്‍ജിയത്തിന് ഭൂരിപക്ഷമുള്ള പൂര്‍ണ ഗവണ്‍മെന്‍റ് ഉണ്ടായിരുന്നില്ല. അന്നുമുതൽ ചാള്‍സ് മൈക്കല്‍ കാവല്‍ പ്രധാനമന്ത്രിയായി തുടരുകയായിരുന്നു.