ജർമനിയില്‍ വെടിവെപ്പ്; ആറ് മരണം - റോട്ടാം സീ ഷൂട്ടിങ് വാർത്ത
വെടിവെപ്പ് നടത്തിയ ആളെ ജർമൻ പൊലീസ് അറസ്‌റ്റ് ചെയ്‌തു

വെടിവെപ്പ്
ഫ്രാങ്ക്ഫർട്ട്:ജർമനിയില്‍ ജനവാസ കേന്ദ്രത്തിലെ വെടിവെപ്പിനെ തുടർന്ന് ആറ് പേർ മരിച്ചു. തെക്കന്‍ ജർമനിയിലെ റോട്ടാം സീ നഗരത്തില്‍ വെള്ളിയാഴ്ച്ചയാണ് വെടിവെപ്പുണ്ടായതെന്ന് വാർത്താ ഏജെന്‍സി വ്യക്തമാക്കി. സംഭവത്തില്‍ വെടിവെപ്പ് നടത്തിയ ആളെ പൊലീസ് അറസ്‌റ്റ് ചെയ്‌തു. വ്യക്തി വൈരാഗ്യത്തെ തുടർന്നാണ് ആക്രമണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.