കേരളം

kerala

ETV Bharat / international

ടോക്കിയോ ഒളിമ്പിക്സ് സമ്പത്തിക ബാധ്യതയും സമയ ക്രമവും പ്രതിസന്ധിയില്‍

കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലെയും മത്സാര്‍ത്ഥികള്‍ തങ്ങളുടെ പരിശീലനം മാറ്റവിച്ചിരിക്കുകയാണ്. ഇനി പരിശീലനം ആരംഭിച്ചാല്‍ തന്നെ എങ്ങനെ പൂര്‍ണ്ണമായ ക്ഷമത വീണ്ടെടുക്കും എന്ന കാര്യത്തിലും സംശയമുണ്ട്.

2021 Tokyo Olympics  Tokyo Olympics  IOC  International Olympic Committee  കൊവിഡ്-19  ടോക്കിയോ ഒളിമ്പിക്സ്  ടൊക്കിയോ ഒളിമ്പിക്സ് 2020  2021 ടോക്കിയോ ഒളിമ്പിക്സ്  സാമ്പിത്തിക പ്രതിസന്ധി  ഐ.ഒ.സി
കൊവിഡ്-19 ടോക്കിയോ ഒളിമ്പിക്സ് സമ്പത്തിക ബാധ്യതയും സമയ ക്രമവും പ്രതിസന്ധിയില്‍

By

Published : Mar 29, 2020, 1:07 PM IST

ടോക്കിയോ: 2020ലെ മാറ്റിവച്ച ടോക്കിയോ ഒളിമ്പിക്സ് 2021ലെ വസന്തകാലത്ത് നടത്തുമെന്ന് ഇന്‍റര്‍ നാഷണല്‍ ഒളിമ്പിക്സ് കമ്മിറ്റി വ്യക്തമാക്കി. എന്നാല്‍ തിയ്യതി എന്നായിരിക്കും എന്ന കാര്യത്തില്‍ അന്തിമ തീരുമാനം വന്നിട്ടില്ലെന്ന് ഓര്‍ഗനൈസിംഗ് കമ്മിറ്റി പ്രസിഡന്‍റ് യോഷിറോ മോറി പ്രതികിരിച്ചു.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെയുള്ള കാലത്ത് മത്സരങ്ങള്‍ നടത്താനാണ് ഒരുങ്ങുന്നതെന്ന് കമ്മറ്റി പ്രസിഡന്‍റ് തോമസ് ബാച്ച് പറഞ്ഞു. ചൊവ്വാഴ്ച്ച സ്വിറ്റ്സര്‍ലാന്‍റിലായിരുന്നു അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ജൂലൈ 24ന് തുടങ്ങി ഓഗസ്റ്റ് 9ന് അവസാനിക്കുന്ന രീതിയില്‍ മത്സരം നടത്താമെന്നാണ് കമ്മിറ്റി നല്‍കുന്നു നിര്‍ദ്ദേശം. എന്നാല്‍ വസന്തകാലത്ത് മത്സരം നടത്തുന്നതാണ് കൂടുതല്‍ ഉചിതമെന്ന നിലാപാടാമ് ഓര്‍ഗനൈസിങ്ങ് കമ്മിറ്റി മുന്നോട്ട് വെക്കുന്നത്. ഇക്കാര്യം ചര്‍ച്ചെ ചെയ്യാനായി കമ്മിറ്റിയുടെ വിശാല യോഗവും ചേരും. എന്നാല്‍ ആന്തിമ തീരുമാനം ലോക്കല്‍ ഓര്‍ഗനൈസേഷന്‍സ്, നൂറുകണക്കിന് സ്പോണ്‍സര്‍മാര്‍, സ് പോര്‍ട്സ് ഫെഡറേഷന്‍, ബ്രോഡ്കാസ്റ്റ്ര്‍മാര്‍ എന്നിവരുമായി കൂടിയാലോചിച്ച ശേഷമെ ഉണ്ടാകുകയുള്ളു.

കൊറോണ വൈറസിന്‍റെ പശ്ചാത്തലത്തില്‍ പല രാജ്യങ്ങളിലെയും മത്സാര്‍ത്ഥികള്‍ തങ്ങളുടെ പരിശീലനം മാറ്റവിച്ചിരിക്കുകയാണ്. ഇനി പരിശീലനം ആരംഭിച്ചാല്‍ തന്നെ എങ്ങനെ പൂര്‍ണ്ണമായ ക്ഷമത വീണ്ടെടുക്കും എന്ന കാര്യത്തിലും സംശയമുണ്ട്. അതേ സമയം സമയമാറ്റം ജപ്പാന് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നാണ് പൊതുവെയുള്ള വലിയിരുത്തല്‍. 2-3 ദശലക്ഷം ഡോളറാണ് മത്സരത്തിന് ആവശ്യമായി വരിക. എന്നാല്‍ മാറ്റം വരുന്നതൊടെ ജപ്പാന് താങ്ങാന്‍ കഴിയുന്നതിന് മുകളിലാകും ബാധ്യത. 12.6 ദശലക്ഷം ഡോളര്‍ പരിപാടിക്കായി ചെലവാക്കുമെന്നാണ് സംഘടന വ്യക്തമാക്കുന്നത്. എന്നാലിത് രണ്ടിരട്ടിയായി വര്‍ദ്ധിക്കുമെന്ന് സര്‍ക്കാര്‍ ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ വ്യകതമാക്കുന്നത്. ഇതില്‍ 5.6 ദശക്ഷം ഡോളര്‍ പൊതുജനങ്ങളുടെ തുകയാണ്. 2 ദശലക്ഷം ഡോളറിന്‍റെ റിസര്‍വ് ഫണ്ടും ഇന്‍ഷുറന്‍സ് പരിരക്ഷയും പരിപാടിക്കുണ്ട്.

ABOUT THE AUTHOR

...view details