ഭീകരസംഘടനയായ ഐഎസിന്‍റെ ഭാഗമായി പ്രവര്‍ത്തിക്കവെ സിറിയയിലെ അഭയാർഥി ക്യാമ്പിൽ പത്തൊമ്പതുകാരിയായ ബ്രിട്ടീഷ് യുവതി ഷെമീമ ബീഗം ജന്മം നൽകിയ കുഞ്ഞ് മരിച്ചു. രണ്ടാഴ്ച മാത്രം പ്രായമുള്ള കുഞ്ഞ് ന്യുമോണിയ ബാധിച്ചാണ് മരിച്ചത്. അഭയാർഥി ക്യാമ്പിന്‍റെനടത്തിപ്പുകാരായ സിറിയൻ ഡെമോക്രാറ്റിക് ഫോഴ്സസ് വക്താവാണ് മരണവിവരം സ്ഥിരീകരിച്ചത്. കുഞ്ഞിന്‍റെ പിതാവ് ഡച്ചുകാരനായ ഐഎസ് ഭീകരൻ യാഗോ റീഡികിനെ മരണവിവരം അറിയിച്ചതായും ക്യാമ്പിന്‍റെ നടത്തിപ്പുകാര്‍ വ്യക്തമാക്കി. ക്യാമ്പിനു സമീപമുള്ള ജയിലില്‍ കഴിയുകയാണ് ഇയാള്‍.
സിറിയയിലെ അഭയാര്‍ഥി ക്യാമ്പില്‍ തന്‍റെ മൂന്നാമത്തെ കുഞ്ഞിന് ജന്മം നല്‍കിയ ഷെമീമ ബീഗം കുഞ്ഞിനെ സുരക്ഷിതമായി വളര്‍ത്തണമെന്ന ആഗ്രഹം കൊണ്ടാണ് ബ്രിട്ടനിലേക്ക് മടങ്ങി വരണമെന്ന് ആവശ്യപ്പെട്ടത്. ഇതിനെതിരെശക്തമായ ജനവികാരം ഉയർന്നതോടെയാണ് ഇരട്ട പൗരത്വമുള്ള ഷെമീമയുടെ ബ്രിട്ടീഷ് പൗരത്വം റാദ്ദാക്കാൻ ബ്രിട്ടീഷ് ഹോം ഓഫീസ് തീരുമാനിച്ചത്. ഫെബ്രുവരി 27നാണ്.
നാലുവർഷത്തിനുശേഷം നവജാതശിശുവുമായി ജന്മനാട്ടിലേക്ക് മടങ്ങാൻ ഷമീമ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അവർക്കോ കുട്ടിക്കോ പൗരത്വം നൽകാൻ ആവില്ലെന്നും അവരെ രാജ്യത്തിൽ പ്രവേശിപ്പിക്കുന്ന പ്രശ്നമില്ലെന്നുമായിരുന്നു ബ്രിട്ടന്‍റെനിലപാട്. ഇതിനെത്തുടർന്ന് തങ്ങൾ നിരപരാധികളാണെന്നും മടങ്ങിവരുന്ന തങ്ങളെ സ്വീകരിക്കാൻ നപടിയുണ്ടാകണമെന്നും അഭ്യർത്ഥിച്ച് ഷമീമയുടെ ഭർത്താവ് യാഗോ റീഡിക് രംഗത്തു വന്നിരുന്നു.