കേരളം

kerala

ETV Bharat / international

മാഞ്ചസ്റ്ററിലെ ഷോപ്പിങ് മാളില്‍ നാല് പേര്‍ക്ക് കുത്തേറ്റു

ആക്രമണത്തിന് പിന്നാലെ പൊലീസ് ഒരാളെ പിടികൂടിയിട്ടുണ്ട്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നും റിപ്പോര്‍ട്ട്.

മാഞ്ചസ്റ്ററിലെ ഷോപ്പിങ് മാളില്‍ നാല് പേര്‍ക്ക് കുത്തേറ്റു

By

Published : Oct 11, 2019, 9:38 PM IST

ലണ്ടൻ: ഇംഗ്ലണ്ടിലെ മാഞ്ചസറ്ററിലെ ഷോപ്പിങ് മാളില്‍ കടന്നു കയറിയ അക്രമി നാല് പേരെ കുത്തി പരിക്കേല്‍പ്പിച്ചു. മാഞ്ചസ്റ്ററിലെ ആന്‍ഡേല്‍ ഷോപ്പിങ് സെന്‍ററിലാണ് സംഭവം. അക്രമിയെന്ന് സംശയിക്കുന്നയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. ഇയാളെ ചോദ്യംചെയ്യാനായി കസ്റ്റഡിയിലെടുത്തു. 40കാരനാണ് അറസ്റ്റിലായത്. സംഭവത്തിന് തീവ്രവാദ ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ട്. ഭീകരവിരുദ്ധ സ്‌ക്വാഡ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ABOUT THE AUTHOR

...view details