സെര്‍ബിയയില്‍ 5,679 പുതിയ കൊവിഡ് ബാധിതര്‍ - covid spread
രാജ്യത്ത് 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു
ബെല്‍ഗ്രേഡ്:സെര്‍ബിയയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 5,679 പുതിയ കൊവിഡ് ബാധിതര്‍. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 261,437 ആയി. 48 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. 2,275 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 2021 ആദ്യത്തോടെ രാജ്യത്ത് വാക്‌സിന്‍റെ ലഭ്യത ഉറപ്പ് വരുത്തുമെന്ന് ആരോഗ്യ സെക്രട്ടറി മിര്‍സാദ് ഡിജെർലെക് പറഞ്ഞു. എന്നാല്‍ രാജ്യത്തെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും സൈനികര്‍ക്കും വാക്‌സിന്‍ ഈ വര്‍ഷാവസാനം ലഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.