ബാഴ്‌സിലോണ (സ്‌പെയിന്‍):സ്പെയിനില്‍ പൊലീസും കാറ്റിലോണിയന്‍ വിഘടനവാദികളും തമ്മില്‍ സംഘര്‍ഷം. സ്‌പെയിന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പൊലീസ് അറസ്‌റ്റ് ചെയ്‌ത ഒമ്പത് വിഘടനവാദി നേതാക്കളെ പുറത്തുവിടണമെന്നാവശ്യപ്പെട്ട് ബാഴ്‌സിലോണയില്‍ നടന്ന പ്രക്ഷോഭത്തിന് നേരെ പൊലീസ് ലാത്തി ചാര്‍ജും റബര്‍ ബുള്ളറ്റും പ്രയോഗിച്ചു.
കാറ്റിലോണിയന്‍ വിഷയം കത്തുന്നു; സ്‌പെയിന്‍ കലുഷിതം
അറസ്‌റ്റിലായ ഒമ്പത് വിഘടനവാദി നേതാക്കളെ വിട്ടുകിട്ടണമെന്ന ആവശ്യമുന്നയിച്ച് നടക്കുന്ന പ്രക്ഷോഭത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സ്‌പെയിന്‍ സര്‍ക്കാരിന്‍റെ കീഴില്‍ നിന്ന് മോചിപ്പിച്ച് കാറ്റിലോണിയയെ സ്വതന്ത്രമാക്കമെന്ന ആവശ്യം ഉന്നയിച്ച് വര്‍ഷങ്ങളായി രാജ്യത്ത് സംഘര്‍ഷം
ഉയരുന്നുണ്ട്. കഴിഞ്ഞ ഏതാനും ആഴ്ചകളായി കലാപത്തിന് സമാനമായ സാഹചര്യമാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ളത്. ഇതേ തുടര്‍ന്ന് കഴിഞ്ഞ ഒക്‌ടോബര്‍ 14 നാണ് സുപ്രീംകോടതി നിര്‍ദേശ പ്രകാരം ഒമ്പത് വിഘടനവാദി നേതാക്കളെയും ഇരുന്നൂറോളം പ്രവര്‍ത്തകരെയും പൊലീസ് അറസ്‌റ്റ് ചെയ്‌തത്. ഇതിനെത്തുടര്‍ന്നാണ് സംഘര്‍ഷം രൂക്ഷമായത്. സംഘര്‍ഷത്തില്‍ അഞ്ഞൂറോളം പേര്‍ക്ക് പരിക്കേറ്റിരുന്നു. പരിക്കേറ്റവരില്‍ ഭൂരിഭാഗവും പൊലീസുകാരാണ്.
മുഖം മൂടിധാരികളായ നൂറുകണക്കിന് ചെറുപ്പക്കാരാണ് ബാഴ്‌സലോണയിലെ പൊലീസ് അസ്ഥാനത്തിന് മുന്നില്‍ തടിച്ചുകൂടിയത്. തുടര്‍ന്ന് അക്രമം അഴിച്ചുവിട്ട പ്രക്ഷോഭകാരികള്‍ പൊലീസിനും നേരെ കല്ലും തടികളും വലിച്ചെറിഞ്ഞ്. ആക്രമണം ശക്‌തമായതോടെ പൊലീസും തിരിച്ചടിച്ചു. ലാത്തി ചാര്‍ജിന് പുറമേ റബര്‍ ബുള്ളറ്റുകളും പ്രയോഗിച്ചു. സംഘര്‍ഷത്തില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റിട്ടുണ്ട്. റോഡുകളില്‍ ടയറുകള്‍ കത്തിച്ചിട്ട് സമരക്കാര്‍ ഗതാഗത തടസവും സൃഷ്‌ടിക്കുന്നുണ്ട്.
സ്‌പെയിനിന്‍റെ വടക്ക് കിഴക്കന്‍ ഭാഗമായ കാറ്റിലോണിയയെ പ്രത്യേക രാജ്യമാക്കി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.