മിൻസ്ക്: റഷ്യയും യുക്രൈനും തമ്മിലുള്ള രണ്ടാം ഘട്ട ചർച്ച ബെലാറസിൽ ആരംഭിച്ചതായി ബെലാറസ് വിദേശകാര്യ മന്ത്രാലയം. യുക്രൈനിയന്‍ പ്രതിനിധി സംഘം പോളണ്ടിൽ നിന്ന് ഹെലികോപ്റ്ററിൽ യോഗം നടക്കുന്ന കേന്ദ്രത്തിലേക്ക് പുറപ്പെട്ടു.
ആദ്യ ഘട്ട ചര്‍ച്ചയില്‍ 2010ലെ നോണ്‍ ബ്ലോക്ക് സ്റ്റാറ്റസ് യുക്രൈന്‍ പാര്‍ലമെന്‍റ് അംഗീകരിക്കണമെന്ന് റഷ്യ ആവശ്യപ്പെട്ടിരുന്നു. ഇങ്ങനെ വന്നാല്‍ യുക്രൈന് നാറ്റോയില്‍ ചേരാനാകില്ല. മാത്രമല്ല യുക്രൈന്‍ പാര്‍ലമെന്‍റില്‍ ഇതിനായി ഒരു വോട്ടെടുപ്പ് നടത്തണമെന്നുമായിരുന്നു റഷ്യയുടെ ആവശ്യം. യുക്രൈനിയൻ നയതന്ത്ര വൃത്തങ്ങളെ ഉദ്ധരിച്ച് യുക്രൈയ്നിലെ ഡിസെർകലോ ടൈഷ്നിയ പത്രം ചൊവ്വാഴ്ചയാണ് ഇക്കാര്യം അറിയിച്ചത്.
Also Read: 7400 ഇന്ത്യക്കാരെ രണ്ട് ദിവസത്തിനകം തിരികെയെത്തിക്കുമെന്ന് വ്യോമയാന മന്ത്രാലം
ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് പീപ്പിൾസ് റിപ്പബ്ലിക്കുകൾക്കുള്ള കൈവിന്റെ അംഗീകാരവും നല്‍കുമെന്ന് ഡീനാസിഫിക്കേഷന്‍ (നാസിസ്റ്റ് വിരുദ്ധത) നടപ്പാക്കുമെന്നും റഷ്യ പ്രതികരിച്ചിരുന്നു. ആദ്യ ഘട്ട ചര്‍ച്ചയില്‍ ഇരു വിഭാഗവും നയതന്ത്രപരമായി ചില വിട്ടുവീഴ്ചകള്‍ക്ക് തയ്യാറായെന്ന് സെലന്‍സ്കിയുടെ ഓഫീസ് അറിയിച്ചിരുന്നു.
ആദ്യ ചർച്ചകളിൽ റഷ്യൻ പ്രതിനിധി സംഘത്തെ നയിച്ചത് പ്രസിഡന്റിന്റെ സഹായി വ്‌ളാദ്മിർ മെഡിൻസ്‌കി ആയിരുന്നു. എന്നാല്‍ ചർച്ചകളുടെ പ്രധാന വിഷയം വെടിനിർത്തലും യുക്രൈന്‍ പ്രദേശത്ത് നിന്ന് റഷ്യന്‍ സൈന്യത്തെ പിൻവലിക്കലുമാണെന്ന് യുക്രൈന്‍ പ്രതികരിച്ചിരുന്നു.