കേരളം

kerala

ETV Bharat / international

മെഡിറ്ററേനിയൻ കടലിൽ പെട്ടുപോയവരെ സുരക്ഷാസേന രക്ഷപ്പെടുത്തി - ഇറ്റാലിയൻ ദ്വീപായ സിസിലി

ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് ഇവരെ രക്ഷപ്പെടുത്താനായത്

Ship
Ship

By

Published : Jun 22, 2020, 2:32 PM IST

റോം:ജർമനിയുടെ രക്ഷാകപ്പലായ സീ-വാച്ച് 3 ഇരുന്നൂറോളം കുടിയേറ്റക്കാരെ മെഡിറ്ററേനിയൻ സമുദ്രത്തിൽ നിന്ന് രക്ഷപ്പെടുത്തി. കടലിലൂടെ മൂന്ന് റബ്ബർ ബോട്ടുകളിലായി യാത്ര ചെയ്യുകയായിരുന്നു സംഘം. ഇതിൽ 62 പേർ കുട്ടികളാണ്. ഇവർ ലിബിയയിൽ നിന്നുള്ളവരാണ് കരുതുന്നു. ബുധനാഴ്ച മുതൽ വെള്ളിയാഴ്ച വരെ നീണ്ട പ്രയത്നത്തിന് ഒടുവിലാണ് ഇവരെ രക്ഷപ്പെടുത്താനായത്. ഇറ്റാലിയൻ ദ്വീപായ സിസിലിയുടെ പോർട്ടോ എംപെഡോക്കിൾ തുറമുഖത്ത് സംഘത്തെ ശാരീരിക പരിശോധനകൾക്കായി എത്തിച്ചു.

ABOUT THE AUTHOR

...view details