കേരളം

kerala

ETV Bharat / international

ഷെന്‍ഗന്‍ വിസാ നിരക്ക് ഉയര്‍ത്തി; യൂറോപ്യന്‍ യാത്രയ്‌ക്ക് ചിലവ് കൂടും

80 യൂറോയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 60 യൂറോ ആയിരുന്നു

ഷെന്‍ഗന്‍ വിസ വാര്‍ത്ത  യുറോപ്പ് യാത്ര  യൂറോപ്യന്‍ യൂണിയന്‍  Schengen visa  European Union
ഷെന്‍ഗന്‍ വിസാ നിരക്ക് ഉയര്‍ത്തി ; യൂറോപ്പ് യാത്രയ്‌ക്ക് ചിലവ് കൂടും

By

Published : Feb 2, 2020, 6:06 PM IST

ബ്രസല്‍സ് ( ബെല്‍ജിയം):യൂറോപ്യന്‍ രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിനാവശ്യമായ ഷെന്‍ഗന്‍ വിസയുടെ നിരക്ക് ഉയര്‍ത്തി. 80 യൂറോയാണ് പുതിയ നിരക്ക്. നേരത്തെ ഇത് 60 യൂറോ ആയിരുന്നു. ഓസ്‌ട്രിയ, ഡെന്‍മാര്‍ക്ക്, ഫ്രാന്‍സ്, ജര്‍മനി, ഗ്രീസ്, സ്വിറ്റ്‌സര്‍ലന്‍ഡ്, സ്‌പെയ്‌ന്‍ എന്നിവയടക്കം യൂറോപ്പിലെ 26 രാജ്യങ്ങളില്‍ പ്രവേശിക്കുന്നതിന് ഷെന്‍ഗന്‍ വിസ ആവശ്യമാണ്. യൂറോപ്യന്‍ യൂണിയനാണ് നിരക്ക് ഉയര്‍ത്തിയ കാര്യം അറിയിച്ചത്. ഫെബ്രുവരി രണ്ട് മുതല്‍ പുതുക്കിയ നിരക്ക് പ്രാബല്യത്തില്‍ വരും. ആറ് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കുള്ള ഇളവ് തുടര്‍ന്നും ലഭിക്കും. സാധാരണ വിസാ നിരക്കിന്‍റെ പകുതിയാണ് കുട്ടികളുടെ വിസാ നിരക്ക്. അതേ സമയം ആറ് വയസിനും പതിനെട്ട് വയസിനും ഇടയിലുള്ള കുട്ടികള്‍ക്ക് വിസാ നിരക്കില്‍ ഇളവ് അനുവദിക്കുന്നത് യൂറോപ്യന്‍ യൂണിയന്‍റെ പരിഗണനയിലുണ്ട്. യാത്രയ്‌ക്ക് ആറ് മാസം മുമ്പ് മുതല്‍ വിസയ്‌ക്ക് അപേക്ഷിക്കാനാകും.

ABOUT THE AUTHOR

...view details