മോസ്‌കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയില്‍ 6,611 കൊവിഡ് കേസുകൾ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 6,87,862 ആയി ഉയര്‍ന്നു. രാജ്യത്തെ 85 റീജിയണുകളിലും കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 1,907 പേര്‍ക്കും രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല.
റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 6.87 ലക്ഷം കടന്നു - കൊവിഡ് 19
രാജ്യത്ത് 4,54,329 പേര്‍ രോഗമുക്തി നേടി. 10,296 കൊവിഡ് മരണങ്ങളും സംഭവിച്ചു.
റഷ്യയില്‍ കൊവിഡ് ബാധിതര്‍ 6.87 ലക്ഷം കടന്നു
മോസ്‌കോയില്‍ 685 പേര്‍ക്ക് കൂടി പുതുതായി രോഗം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 3,579 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. ആകെ 4,54,329 പേരാണ് രോഗമുക്തി നേടിയത്. 135 പേര്‍ കൂടി മരിച്ചതോടെ കൊവിഡ് മരണസംഖ്യ 10,296 ആയി ഉയര്‍ന്നു.