കേരളം

kerala

ETV Bharat / international

റഷ്യയില്‍ കൊവിഡ് ബാധിതര്‍ ഏഴ് ലക്ഷം കടന്നു - Russia's coronavirus

24 മണിക്കൂറിനിടെ രാജ്യത്ത് 6562 കേസുകളും 173 മരണങ്ങളും സ്ഥിരീകരിച്ചു

Russia's coronavirus count crosses 7 lakh mark  റഷ്യയില്‍ കൊവിഡ് ബാധിതര്‍ 7 ലക്ഷം കടന്നു  റഷ്യ  കൊവിഡ് 19  Russia's coronavirus  Russia
റഷ്യയില്‍ കൊവിഡ് ബാധിതര്‍ 7 ലക്ഷം കടന്നു

By

Published : Jul 8, 2020, 4:30 PM IST

മോസ്‌കോ: റഷ്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ രാജ്യത്ത് 6562 കേസുകളാണ് സ്ഥിരീകരിച്ചത്. ഇതോടെ റഷ്യയിലെ കൊവിഡ് ബാധിതരുടെ എണ്ണം 7,00,792 ആയി. 84 മേഖലകളില്‍ നിന്നായി പുതുതായി കൊവിഡ് ബാധിച്ചവരില്‍ 1812 പേര്‍ക്ക് ലക്ഷണങ്ങളൊന്നും പ്രകടമായില്ലെന്ന് അധികൃതര്‍ അറിയിച്ചു. സെവസ്റ്റോപോളില്‍ പുതിയ കേസുകളൊന്നും സ്ഥിരീകരിച്ചിട്ടില്ല. ദിവസങ്ങളായി മോസ്‌കോയിലും പരിസര പ്രദേശങ്ങളിലും കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ നിരക്ക് കുറവാണ്. 24 മണിക്കൂറിനിടെ രാജ്യത്ത് 173 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തത്. ഇതോടെ രാജ്യത്തെ മരണ നിരക്ക് 10,667 ആയി.

ABOUT THE AUTHOR

...view details