- യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ റൊമേനിയ, സ്ലൊവാക്യ അതിര്‍ത്തി വഴി സുരക്ഷിതമായി രക്ഷാദൗത്യം നടത്താന്‍ സഹായിച്ചതിന് ഇരു രാജ്യങ്ങള്‍ക്കും നന്ദി അറിയിച്ച് ഇന്ത്യന്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി. ഓപ്പറേഷന്‍ ഗംഗയുടെ ഭാഗമായി 182 ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റില്‍ നിന്നും ഇന്ത്യയുടെ ഏഴാമത്തെ വിമാനം നാളെ പുലര്‍ച്ചെ 6.20ന് മുംബൈയില്‍ എത്തും.
LIVE UPDATE| അഞ്ചാം ദിവസവും അയവില്ലാതെ ആക്രമണം തുടർന്ന് റഷ്യ ; സമാധാന ചർച്ച ഇന്ന് ബെലാറുസില്‍
22:45 February 28
ഇന്ത്യന്‍ രക്ഷാദൗത്യം; റൊമേനിയ-സ്ലൊവാക്യ രാജ്യങ്ങളോട് നന്ദി അറിയിച്ച് മോദി
22:19 February 28
റഷ്യ-യുക്രൈന്‍ ചര്‍ച്ച തുടരും; രണ്ടാം ഘട്ടം പോളണ്ട്-ബെലാറുസ് അതിര്‍ത്തിയില്‍
- റഷ്യയും യുക്രൈനും തമ്മിലുള്ള സമാധാന ചര്‍ച്ച തുടരും. രണ്ടാം ഘട്ട ചര്‍ച്ച പോളണ്ട്-ബെലാറുസ് അതിര്‍ത്തിയില്‍
22:06 February 28
യുക്രൈന് പിന്തുണയുമായി യുറോപ്യന്‍ യൂണിയന്‍
- യുഎൻ സഭയില്‍ യുക്രൈന് പിന്തുണ പ്രഖ്യാപിച്ച് യുറോപ്യന്‍ യൂണിയന്‍. സാമ്പത്തികമായും മാനുഷികമായും യുക്രൈനെ പിന്തുണയ്‌ക്കുമെന്ന് യുറോപ്യന്‍ യൂണിയന്‍ സഭയില്‍ പറഞ്ഞു. റഷ്യ സമാധാനത്തിന് നേരെ മുഖം തിരിച്ചിരിക്കുകയാണ്.
- യുക്രൈനുമേലുള്ള ആണവഭീഷണി പിന്‍വലിക്കണമെന്നും സേനയെ സംഘര്‍ഷ മേഖലയില്‍ നിന്നും പിന്‍വലിക്കണമെന്നും EU ആവശ്യപ്പെട്ടു.
- യുറോപ്യന്‍ യൂണിയന്‍ അംഗത്വത്തിന് യുക്രൈന്‍ അപേക്ഷ നല്‍കി
21:57 February 28
റഷ്യ-യുക്രൈന്‍ ചര്‍ച്ച അവസാനിച്ചു
- റഷ്യ-യുക്രൈന്‍ സമാധാന ചര്‍ച്ച അവസാനിച്ചു.
21:52 February 28
പുടിനുമായി സംസാരിച്ച് മാക്രോണ്‍
- യുക്രൈനില്‍ റഷ്യന്‍ ആക്രണം അവസാനിപ്പിക്കണമെന്ന് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിനുമായി നടത്തിയ ചര്‍ച്ചയില്‍ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. സാധാരണക്കാര്‍ക്ക് നേരെയുള്ള ആക്രമണം നിര്‍ത്താന്‍ പുടിന്‍ സമ്മതിച്ചതായി മാക്രോണ്‍.
21:38 February 28
റഷ്യന്‍-യുക്രൈന്‍ വിരുദ്ധ നയം സൃഷ്‌ടിക്കലാണ് യുഎസിന്‍റെ ലക്ഷ്യമെന്ന് റഷ്യ
- യുക്രൈനും ജോര്‍ജിയയും നാറ്റോ (NATO) യില്‍ ചേരുന്നതിന് തയ്യാറെടുക്കുകയാണ്. ഒരു റഷ്യ-യുക്രൈന്‍ വിരുദ്ധ നയം സൃഷ്‌ടിക്കുകയാണ് അമേരിക്കയുടെ ലക്ഷ്യം. യുക്രൈന്‍ നാറ്റോയുടെ ഭാഗമാവുകയെന്ന തീരുമാനമാണ് പ്രതികരിക്കാന്‍ കാരണമായതെന്ന് റഷ്യ യുഎന്‍ സഭയില്‍.
21:26 February 28
യുഎന്‍ പൊതുസഭ യോഗം തുടങ്ങി
- യുക്രൈന്‍ വിഷയത്തില്‍ യുഎന്‍ പൊതുസഭ അടിയന്തരമായി പ്രത്യേക യോഗം ചേരുന്നു. റഷ്യ ആക്രമണം നിര്‍ത്തണമെന്ന് യുഎന്‍ ആവശ്യപ്പെട്ടു. യുക്രൈനില്‍ നിന്നും റഷ്യന്‍ സേന സമ്പൂർണമായി പിന്മാറണമെന്നും അന്താരാഷ്‌ട്ര മാനുഷിക നിയമം പാലിക്കണമെന്നും യുക്രൈന്‍ യുഎന്‍ പൊതുസഭയില്‍.
21:20 February 28
റഷ്യന്‍ ഷെല്ലാക്രമണം; 11 പേര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍
- റഷ്യയുടെ അധിനിവേശം കൂടുതല്‍ നിര്‍ദയമാകുന്നുവെന്ന് യൂറോപ്യന്‍ യൂണിയന്‍ വിദേശനയ വിഭാഗം മേധാവി ബോറെല്‍. ഖര്‍കിവില്‍ നടന്ന റഷ്യന്‍ ഷെല്ലിങ്ങില്‍ 11 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍. റഷ്യയിലേക്കുള്ള എല്ലാ യാത്രകളും ഒഴിവാക്കണമെന്ന് യുകെ നിര്‍ദേശം.
20:18 February 28
റഷ്യ-ബെലാറുസ് കായിക താരങ്ങളെ അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്ന് വിലക്കാന്‍ ഐഒസി
- റഷ്യ-ബെലാറുസ് കായികതാരങ്ങളെയും ഉദ്യോഗസ്ഥരെയും അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും ഒഴിക്കാണമെന്ന് കായിക സംഘാടകരോട് ആവശ്യപ്പെട്ട് അന്താരാഷ്ട്ര ഒളിമ്പിക് കമ്മിഷന്‍.
19:54 February 28
പാശ്ചാത്യ രാജ്യങ്ങള്‍ നുണകളുടെ സാമ്രാജ്യമെന്ന് പുടിന്‍
- പാശ്ചാത്യ രാജ്യങ്ങളെ നുണകളുടെ സാമ്രാജ്യമെന്ന് വിശേഷിപ്പിച്ച് പുടിന്‍. റഷ്യയ്‌ക്ക് മേല്‍ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം കടുപ്പിച്ചതിന് പിന്നാലെയാണ് പുടിന്‍റെ വിമര്‍ശനം.
19:25 February 28
റഷ്യന്‍ സേനയുടെ പിന്‍മാറ്റം ആവശ്യപ്പെട്ട് യുക്രൈന്‍
- യുക്രൈന്‍-റഷ്യ സമാധാന ചര്‍ച്ച പുരോഗമിക്കുകയാണ്. ക്രൈമിയയില്‍ നിന്നും ഡോൺബാസും നിന്നും റഷ്യന്‍ സേന പിന്‍മാറണമെന്ന് യുക്രൈന്‍
19:15 February 28
ബെലാറുസിന് മേല്‍ ഉപരോധം പ്രഖ്യാപിക്കുമെന്ന് യുറോപ്യന്‍ യൂണിയന്‍
- ബെലാറുസിന് മേല്‍ ഉപരോധം ഏര്‍പ്പെടുത്താനൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍
19:01 February 28
36 രാജ്യങ്ങളുടെ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ
- ബ്രിട്ടനും ജർമനിയും ഉൾപ്പെടെ 36 രാജ്യങ്ങളിൽ നിന്നുള്ള വിമാനങ്ങൾക്ക് വിലക്കേര്‍പ്പെടുത്തി റഷ്യ.
18:28 February 28
ബെലാറുസിലെ എംബസി അടച്ച് അമേരിക്ക
- ബെലാറുസിലെ അമേരിക്കന്‍ എംബസിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിന്നുവെന്ന് യുഎസ്. യുക്രൈനിലെ യുദ്ധ സാഹചര്യം പരിഗണിച്ച് റഷ്യയില്‍ പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ എംബസിയിലെ ജീവനക്കാരോട് റഷ്യ വിടാനും നിര്‍ദേശം.
17:58 February 28
രക്ഷാദൗത്യം വിപുലീകരിച്ച് ഇന്ത്യ; മാള്‍ഡോവ വഴി രക്ഷാദൗത്യം ആരംഭിച്ചു
- യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. മാള്‍ഡോവ വഴിയും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതായി ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഇതുവരെ 1,400 ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ സാധിച്ചു.
- രക്ഷാദൗത്യം സുഗമമാക്കാന്‍ യുക്രൈന്‍റെ അയല്‍രാജ്യങ്ങളായ റൊമേനിയ, സ്ലൊവാക്യ, ഹംഗറി, പോളണ്ട് എന്നിവടങ്ങളിലേക്ക് കേന്ദ്രമന്ത്രിമാരുടെ നേതൃത്വത്തില്‍ പ്രത്യേക സംഘം എത്തും.
- മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ റൊമേനിയയിലേയും കിരണ്‍ റിജിജു സ്ലൊവാക്യയിലേയും ഹര്‍ദീപ് പൂരി ഹംഗറിയിലേയും വികെ സിംഗ് പോളണ്ടിലേയും രക്ഷാദൗത്യം ഏറ്റെടുക്കും.
17:32 February 28
ഇന്ത്യക്കാര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശം
- കീവില്‍ വാരാന്ത്യ കര്‍ഫ്യു പിന്‍വലിച്ച സാഹചര്യത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളോട് പടിഞ്ഞാറന്‍ മേഖലയിലേക്ക് നീങ്ങാന്‍ നിര്‍ദേശം. യുക്രൈന്‍ റെയില്‍വെ ഒരുക്കിയിരിക്കുന്ന ട്രെയിന്‍ സര്‍വീസ് ഉപയോഗപ്പെടുത്തണമെന്നും ഇന്ത്യന്‍ എംബസി അറിയിച്ചു. യുക്രൈനില്‍ നിന്നും ഇന്ത്യക്കാരെ നാട്ടിലേക്ക് മടക്കിയെത്തിക്കുന്ന സാഹചര്യത്തില്‍ അന്താരാഷ്ട്ര കൊവിഡ് മാനദണ്ഡത്തിലും കേന്ദ്ര സര്‍ക്കാര്‍ ഇളവ് വരുത്തിയിരുന്നു.
17:14 February 28
ചര്‍ച്ചയില്‍ യുക്രൈനുമായി ധാരണയിലെത്താന്‍ റഷ്യ
- ചര്‍ച്ചകളിലൂടെ യുക്രൈനുമായി ധാരണയിലെത്താന്‍ താല്‍പര്യപ്പെടുന്നുവെന്ന് റഷ്യൻ വക്‌താവ്. അതേസമയം റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് അഞ്ച് ലക്ഷത്തോളം ആളുകള്‍ യുക്രൈന്‍ വിട്ടതായി യുഎന്‍.
17:00 February 28
യുക്രൈന് അംഗത്വം നല്‍കുന്നതില്‍ ഭിന്നാഭിപ്രായം
- യുറോപ്യന്‍ യൂണിയനില്‍ യുക്രൈന് അംഗത്വം നല്‍കുന്നതില്‍ അംഗരാജ്യങ്ങള്‍ക്കിടയില്‍ ഭിന്നാഭിപ്രായമെന്ന് യുറോപ്യന്‍ യൂണിയന്‍. 27 രാജ്യങ്ങളാണ് യുറോപ്യന്‍ യൂണിയനില്‍ അംഗങ്ങളായുള്ളത്.
16:12 February 28
ഉപരോധം മറികടക്കുമെന്ന് റഷ്യ
- യൂറോപ്യന്‍ രാജ്യങ്ങളുടെ സാമ്പത്തിക ഉപരോധം മറികടക്കുമെന്ന് റഷ്യ.
16:04 February 28
റഷ്യ-യുക്രൈന്‍ ചര്‍ച്ച തുടങ്ങി
- റഷ്യ-യുക്രൈന്‍ സാമാധാന ചര്‍ച്ച ബെലാറുസില്‍ തുടങ്ങി. യുക്രൈനില്‍ നിന്നും റഷ്യയുടെ പിന്മാറ്റവും വെടിനിര്‍ത്തലും പ്രധാന ചര്‍ച്ച വിഷയം.
15:53 February 28
'ഓപ്പറേഷന്‍ ഗംഗ' ഇന്ത്യക്കാരുമായി ആറാമത്തെ വിമാനം പുറപ്പെട്ടു
- യുക്രൈനില്‍ കുടുങ്ങിയ 240 ഇന്ത്യക്കാരുമായി പ്രത്യേക വിമാനം ബുദാപെസ്റ്റില്‍ നിന്നും പുറപ്പെട്ടു. യുക്രൈനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എയര്‍ഇന്ത്യയ്‌ക്ക് പുറമെ ഇന്‍ഡിയോ വിമാനങ്ങളും രക്ഷാദൗത്യത്തില്‍ ഏര്‍പ്പെടുന്നുണ്ട്.
15:49 February 28
യൂറോപ്യന്‍ യൂണിയനെ വിമര്‍ശിച്ച് റഷ്യ
- യൂറോപ്യന്‍ യൂണിയന്‍ പെരുമാറുന്നത് ശത്രുതാ മനോഭാവത്തോടെയെന്ന് റഷ്യ. യുക്രൈന് ആയുധം നല്‍കുന്നത് അപകടകരവും അസ്ഥിരപ്പെടുത്തുന്നതുമാണെന്നും റഷ്യ ആരോപിച്ചു.
15:34 February 28
ജില്ലാ കലക്‌ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി പിണറായി വിജയന്‍
- യുക്രൈനില്‍ കുടുങ്ങിയ മലയാളികളുടെ കുടുംബങ്ങളെ വിളിച്ച് ഒഴിപ്പിക്കല്‍ നടപടിയെ കുറിച്ച് വിശദീകരിക്കാന്‍ ജില്ലാ കലക്‌ടര്‍മാര്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശം നല്‍കി. ക്യാബിനറ്റ് സെക്രട്ടറി സംസ്ഥാന ചീഫ് സെക്രട്ടറിയെ വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചതായും മുഖ്യമന്ത്രി പിണറായി വിജയന്‍.
- നാട്ടിലേക്ക് വരാൻ തയ്യാറെടുത്തിരിക്കുന്ന വിദ്യാർഥികൾക്ക് പടിഞ്ഞാറൻ പ്രവിശ്യയിലേക്ക് പോകാനും പ്രത്യേക ട്രെയിൻ സർവീസ് പരമാവധി പ്രയോജനപ്പെടുത്തന്‍ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി അഭ്യർഥിച്ചു.
15:21 February 28
റഷ്യ-യുക്രൈന്‍ യുദ്ധം; മരണം 102 ആയതായി റിപ്പോര്‍ട്ട്
- യുക്രൈന് മേലുള്ള റഷ്യന്‍ അധിനിവേശം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോള്‍ മരിച്ചക്കുന്ന സാധാരണക്കാരുടെ എണ്ണത്തില്‍ വര്‍ധനവെന്ന് യുഎന്‍ മനുഷ്യാവകാശ കമ്മിഷന്‍. കുട്ടികളടക്കം 102 പേര്‍ മരിച്ചതായാണ് ഏകദേശ കണക്ക്.
15:01 February 28
റഷ്യന്‍ സേനയോട് ആയുധം താഴെവെക്കാന്‍ സെലന്‍സ്‌കി
- റഷ്യന്‍ അധിനിവേശത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ചക്കൊരുങ്ങി നില്‍ക്കുന്ന സാഹചര്യത്തിൽ റഷ്യന്‍ സേന ആയുധം താഴെവെച്ച് സംഘര്‍ഷമേഖലയില്‍ നിന്നും പിന്മാറാന്‍ അഭ്യര്‍ഥിച്ച് സെലന്‍സ്‌കി.
14:40 February 28
യൂറോപ്യന്‍ യൂണിയനില്‍ അടിയന്തര അംഗത്വം ആവശ്യപ്പെട്ട് സെലന്‍സ്‌കി
- യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ അടിയന്തര അംഗത്വം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ സെലന്‍സ്‌കി.
കഴിഞ്ഞ മണിക്കൂറില്‍ നടന്നത്
അഞ്ചാം ദിവസവും അയവില്ലാതെ ആക്രമണം തുടർന്ന് റഷ്യ ; സമാധാന ചർച്ച ഇന്ന് ബെലാറുസില്‍