ലണ്ടൻ : റഷ്യയുടെ യുക്രൈൻ അധിനിവേശത്തിനെതിരെ പ്രതികരിച്ച് റഷ്യയുടെ ഒന്നാം നമ്പർ ടെന്നിസ് താരവും ലോക 14-ാം നമ്പർ താരവുമായ അനസ്‌താസിയ പാവ്‌ല്യുചെൻകോവ. വ്യക്തിപരമായ അഭിലാഷങ്ങൾക്കോ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കോവേണ്ടി ഇത്തരം അക്രമങ്ങളെ ന്യായീകരിക്കാനാകില്ലെന്നും യുദ്ധം നമ്മെക്കാൾ നമ്മുടെ കുട്ടികളുടെ ഭാവിയാണ് കവർന്നെടുക്കുന്നതെന്നും അനസ്‌താസിയ ട്വിറ്ററിൽ കുറിച്ചു.
ഞാൻ കുട്ടിക്കാലം മുതൽ ടെന്നിസ് കളിക്കുന്നുണ്ട്. എന്‍റെ ജീവിതകാലം മുഴുവൻ റഷ്യയെയാണ് പ്രതിനിധീകരിക്കുന്നത്. ഇതാണ് എന്‍റെ വീടും രാജ്യവും. എന്നാൽ ഇപ്പോൾ എന്‍റെ സുഹൃത്തുക്കളെപ്പോലെയും കുടുംബാംഗങ്ങളെപ്പോലെയും ഞാനും ഭയത്തിലാണ്. അനസ്‌താസിയ കുറിച്ചു.
എന്‍റെ നിലപാട് വ്യക്തമാക്കാൻ ഞാൻ ഭയപ്പെടുന്നില്ല. ഞാൻ യുദ്ധത്തിനും അക്രമത്തിനും എതിരാണ്. യുദ്ധം നമ്മെക്കാൾ നമ്മുടെ കുട്ടികളുടെ ഭാവി കവർന്നെടുക്കുന്നു. ഈ സാഹചര്യത്തിൽ എന്ത് ചെയ്യണമെന്നോ എങ്ങനെ സഹായിക്കണമെന്നോ ഉള്ള കാര്യത്തിൽ ഞാൻ ആശയക്കുഴപ്പത്തിലാണ് - അനസ്‌താസിയ പറഞ്ഞു.