കേരളം

kerala

ETV Bharat / international

ലുഹാൻസ്‌കിലെ നഴ്‌സിംഗ് ഹോമിന് നേരെ റഷ്യൻ ആക്രമണം ; 56 പേർ കൊല്ലപ്പെട്ടു - യുക്രൈനിലെ റഷ്യന്‍ ആക്രമണം

ലുഹാൻസ്ക് ഗവർണർ സെർഹി ഹെയ്ഡേയെ ഉദ്ധരിച്ച് യുക്രൈന്‍ മാധ്യമമായ ദി കീവ് ഇൻഡിപെൻഡന്‍റിന്‍റേതാണ് റിപ്പോര്‍ട്ട്

Russian tank attack at nursing home in Luhansk  ലുഹാൻസ്കിലെ നഴ്സിംഗ് ഹോമിൽ റഷ്യൻ ആക്രമണം  യുക്രൈനിലെ റഷ്യന്‍ ആക്രമണം  റഷ്യ യുക്രൈന്‍ യുദ്ധം
ലുഹാൻസ്കിലെ നഴ്സിംഗ് ഹോമിൽ റഷ്യൻ ആക്രമണത്തിൽ 56 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

By

Published : Mar 20, 2022, 10:53 PM IST

കീവ് : ലുഹാൻസ്കിലെ ഒരു നഴ്സിംഗ് ഹോമിൽ റഷ്യൻ ടാങ്കര്‍ നടത്തിയ ആക്രമണത്തില്‍ 56 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ലുഹാൻസ്ക് ഗവർണർ സെർഹി ഹെയ്ഡേയെ ഉദ്ധരിച്ച് യുക്രൈന്‍ മാധ്യമമായ ദി കീവ് ഇൻഡിപെൻഡന്‍റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ആക്രമണത്തില്‍ പരിക്കേറ്റ 15 പേരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്.

അതേസമയം ആക്രമണം നടന്ന കേന്ദ്രത്തില്‍ രക്ഷാപ്രവര്‍ത്തനം മന്ദഗതിയിലാണ്. മരിയുപോളിലെ ഒരു ആർട്ട് സ്കൂൾ റഷ്യന്‍ സേന തകര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്. 400 ഓളം ആളുകൾ കെട്ടിടത്തിൽ അഭയം പ്രാപിച്ചിരുന്നതായും എന്നാല്‍ സംഭവത്തില്‍ ഇതുവരെ മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നുമാണ് റിപ്പോര്‍ട്ട്.

Also Read: റഷ്യന്‍ ബന്ധമുള്ള പാര്‍ട്ടികളുടെ പ്രവര്‍ത്തനമവസാനിപ്പിക്കാന്‍ ഉത്തരവിട്ട് സെലന്‍സ്‌കി

റഷ്യൻ അധിനിവേശം ആരംഭിച്ചതിന് ശേഷം യുക്രൈനിൽ 115 കുട്ടികൾ കൊല്ലപ്പെടുകയും 140 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈനിലെ പ്രോസിക്യൂട്ടർ ജനറൽ ഓഫിസിനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ABOUT THE AUTHOR

...view details