മോസ്‌കോ: റഷ്യൻ പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചു. വ്യാഴാഴ്‌ചയാണ് പരിശോധനാഫലം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് വ്‌ളാഡിമർ പുടിനുമായുള്ള വീഡിയോ കോൺഫറൻസിലാണ് മിഖായേൽ മിഷുസ്റ്റിൻ രോഗവിവരം വ്യക്തമാക്കിയത്. എന്നാൽ ചർച്ച എപ്പോൾ നടന്നുവെന്ന് വ്യക്തമല്ല.
റഷ്യൻ പ്രധാനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു - റഷ്യ കൊവിഡ്
വ്യാഴാഴ്‌ചയാണ് പ്രധാനമന്ത്രി മിഖായേൽ മിഷുസ്റ്റിന് കൊവിഡ് സ്ഥിരീകരിച്ചത്. പ്രസിഡന്‍റ് വ്‌ളാഡിമർ പുടിനുമായുള്ള വീഡിയോ കോൺഫറൻസിലാണ് അദ്ദേഹം രോഗവിവരം വ്യക്തമാക്കിയത്.
റഷ്യൻ പ്രധാനമന്ത്രിക്ക് കൊവിഡ് സ്ഥിരീകരിച്ചു
ഉപപ്രധാനമന്ത്രി ആൻഡ്രി ബെലോസോവ് മിഷുസ്റ്റിന്‍റെ ചുമതലകൾ താൽക്കാലികമായി നിർവഹിക്കും. റഷ്യയിൽ വ്യാഴാഴ്ച 7,099 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ചതോടെ രോഗബാധിതരുടെ എണ്ണം 106,498 ആയി . 1,073 പേർ മരിക്കുകയും ചെയ്‌തു.