കേരളം

kerala

ETV Bharat / international

'ആരോഗ്യപ്രവര്‍ത്തകര്‍ക്ക് പാരിതോഷികം തുടരും' ; മെഡിക്കൽ വർക്കേഴ്‌സ് ദിനത്തിൽ പുടിൻ - വാക്സിനേഷന്‍

കൂടുതൽ സജീവമായ വാക്സിനേഷന്‍ പ്രക്രിയയ്ക്കും റഷ്യൻ പ്രസിഡന്‍റ് ആഹ്വാനം ചെയ്തു.

Putin says Russia continues working on new vaccines, medication for treating COVID-19  russian president  vladimir putin  vaccination  covid  medical workers day  മെഡിക്കൽ വർക്കേഴ്‌സ് ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് വ്‌ളാഡിമിർ പുടിൻ  റഷ്യൻ പ്രസിഡന്‍റ്  വ്‌ളാഡിമിർ പുടിൻ  വാക്സിനേഷന്‍  മെഡിക്കൽ വർക്കേഴ്‌സ് ദിനം
മെഡിക്കൽ വർക്കേഴ്‌സ് ദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അഭിനന്ദിച്ച് വ്‌ളാഡിമിർ പുടിൻ

By

Published : Jun 20, 2021, 9:27 AM IST

മോസ്കോ :കൊവിഡ് പോരാട്ടത്തിൽ നിർണായക പങ്ക് വഹിച്ച ആരോഗ്യപ്രവർത്തകർക്ക് അഭിനന്ദനവുമായി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിൻ. ലോകത്തെമ്പാടും ഞായറാഴ്ച മെഡിക്കൽ വർക്കേഴ്‌സ് ഡേ ആചരിക്കുന്ന വേളയിലാണ് റഷ്യൻ പ്രസിഡന്‍റ് അഭിനന്ദനമറിയിച്ചത്.

കൂടുതൽ സജീവമായ വാക്സിനേഷന്‍ പ്രക്രിയയ്ക്ക് അദ്ദേഹം ആഹ്വാനം ചെയ്തു. ആരോഗ്യരംഗം വൈറസിനെതിരെ പൊരുതുകയാണ്. തീവ്രപരിചരണ വിഭാഗങ്ങളിലും ആശുപത്രി റെഡ് സോണുകളിലുമുള്ള കൊവിഡ് രോഗികൾക്ക് ആവശ്യമായ ചികിത്സകൾ ലഭ്യമാക്കാന്‍ ജീവനക്കാർ എപ്പോഴും സന്നദ്ധരാണെന്നും പുടിന്‍ പറഞ്ഞു

Also read: ബ്രിട്ടണിൽ 10,321 പുതിയ കൊവിഡ് കേസുകൾ ; 14 മരണം

അവരുടെ സേവനങ്ങൾക്ക് അനുസൃതമായ പാരിതോഷികം ലഭ്യമാക്കുന്നത് തുടരും. മൊത്തത്തിൽ 1.2 ദശലക്ഷം മെഡിക്കൽ ജീവനക്കാര്‍ക്ക് പ്രത്യേക ആനുകൂല്യങ്ങള്‍ ഇതിനോടകം ലഭിച്ചുകഴിഞ്ഞു. 4.8 ബില്യൺ ഡോളർ മെഡിക്കൽ ആവശ്യങ്ങൾക്കായി നീക്കിവച്ചിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേർത്തു.

ABOUT THE AUTHOR

...view details