കീവ്: യുക്രൈൻ തലസ്ഥാനമായ കീവ് പിടിക്കാൻ രണ്ട് ദിവസമായി റഷ്യൻ സൈന്യം നടത്തുന്ന ശക്തമായ ആക്രമണം പ്രതിരോധിച്ച് യുക്രൈൻ സൈന്യം. കീവിലും യുക്രൈനിന്‍റെ തെക്കൻ മേഖലയിലുമാണ് ഇപ്പോൾ ശക്തമായ പോരാട്ടം നടക്കുന്നതെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്‌ലാദ്‌മിർ സെലൻസ്‌കിയുടെ ഉപദേശകൻ മൈക്കലോ പോഡോലിയാക്കിനെ ഉദ്ധരിച്ച് അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
റഷ്യൻ സൈന്യത്തിന്റെ ചെറുസംഘങ്ങൾ കീവിലേക്ക് നുഴഞ്ഞുകയറാൻ ശ്രമിക്കുന്നുണ്ടെങ്കിലും യുക്രേനിയൻ സൈന്യം ശക്തമായി തിരിച്ചടിച്ചു. ക്രിമിയയുടെ വടക്ക് ഭാഗത്തുള്ള കെർസണിലും കരിങ്കടൽ തുറമുഖങ്ങളായ മൈക്കോലൈവ്, ഒഡെസ, മരിയുപോളിന് ചുറ്റുമുള്ള തുറമുഖങ്ങളിലും ശക്തമായ പോരാട്ടം നടക്കുന്നതായി മൈക്കലോ പോഡോലിയാക് വ്യക്തമാക്കി.