കീവ്: യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കിവിലെ വാതക പൈപ്പ് ലൈന്‍ തകര്‍ത്ത് റഷ്യ. റഷ്യന്‍ സൈന്യം വാതക പൈപ്പ് ലൈന്‍ തകര്‍ത്ത വിവരം യുക്രൈന്‍ പ്രസിഡന്‍റിന്‍റെ ഓഫിസാണ് അറിയിച്ചത്. വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെയും റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു.
ഖാര്‍കിവില്‍ വാതക പൈപ്പ് ലൈന്‍ തകര്‍ത്തു ; യുക്രൈനില്‍ വന്‍ കെടുതികള്‍ വിതച്ച് റഷ്യന്‍ ആക്രമണങ്ങള്‍ - Russia Ukraine War
വാസിൽകീവിലെ എണ്ണ സംഭരണ ശാലയ്ക്ക് നേരെയും റഷ്യ മിസൈൽ ആക്രമണം നടത്തിയിരുന്നു
വാതക പൈപ്പ് ലൈനിലുണ്ടായ സ്ഫോടനം പാരിസ്ഥിതികമായി മഹാവിപത്തിന് കാരണമായേക്കാമെന്ന് സ്റ്റേറ്റ് സർവീസ് ഓഫ് സ്പെഷ്യൽ കമ്മ്യൂണിക്കേഷൻ ആൻഡ് ഇൻഫർമേഷൻ പ്രൊട്ടക്ഷൻ മുന്നറിയിപ്പ് നൽകി. ജനാലകൾ നനഞ്ഞ തുണി കൊണ്ട് മൂടാനും ധാരാളം വെള്ളം കുടിക്കാനും പ്രദേശവാസികളോട് അധികൃതര്‍ നിര്‍ദേശിച്ചു.
കടുത്ത യുദ്ധം നടക്കുന്ന ഖാർകിവ് പിടിച്ചെടുക്കാൻ റഷ്യൻ സൈന്യത്തിന് കഴിഞ്ഞിട്ടില്ലെന്ന് യുക്രൈനിലെ പ്രമുഖ അഭിഭാഷകയായ ഐറിന വെനിഡിക്‌ടോവ പറഞ്ഞു. റഷ്യൻ അതിർത്തിയിൽ നിന്ന് 40 കിലോമീറ്റർ അകലെയാണ് പതിനഞ്ച് ലക്ഷം ആളുകൾ താമസിക്കുന്ന ഖാര്‍കിവ്.