കേരളം

kerala

ETV Bharat / international

അയവില്ലാതെ അധിനിവേശത്തിന്‍റെ 14ാം നാള്‍; രാജ്യത്ത് കൂട്ട പലായനം

russia ukraine war  russia ukraine conflict  russia ukraine war news  live updates  റഷ്യ യുക്രൈൻ യുദ്ധം
അയവില്ലാതെ അധിനിവേശത്തിന്‍റെ 14ാം നാള്‍

By

Published : Mar 9, 2022, 7:55 AM IST

Updated : Mar 9, 2022, 8:25 PM IST

20:21 March 09

യുഎസിനും നാറ്റോയ്‌ക്കും ചൈനയുടെ വിമര്‍ശനം

  • യുഎസിനെയും നാറ്റോയെയും വിമര്‍ശിച്ച് ചൈന. അമേരിക്കയുടെ നേതൃത്വത്തില്‍ നാറ്റോയാണ് റഷ്യ-യുക്രൈന്‍ പ്രശ്‌നം വഷളാക്കിയതെന്ന് ചൈന.

18:25 March 09

റഷ്യന്‍ എംപിമാര്‍ ഉള്‍പ്പെടെ 160 പേരെ കരിമ്പട്ടികയില്‍ ചേര്‍ത്ത് ഇ.യു

  • റഷ്യയ്‌ക്ക്‌ മേല്‍ ഉപരോധം കടുപ്പിച്ച് യുറോപ്യന്‍ യൂണിയന്‍. റഷ്യന്‍ പാര്‍ലമെന്‍റിലെ 146 അംഗങ്ങള്‍ ഉള്‍പ്പെടെ 160 പേരെ കരിമ്പട്ടികയില്‍പെടുത്തി യുറോപ്യന്‍ യൂണിയന്‍.

17:42 March 09

സുമിയിലെ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ലിവിലെത്തി, ട്രെയിനില്‍ പോളണ്ട്‌ അതിര്‍ത്തിയിലേക്ക്

  • സുമിയില്‍ നിന്നും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ ലിവിലെത്തി. ഇവിടെ നിന്നും യുക്രൈന്‍ റെയില്‍വെയുടെ പ്രത്യേക ട്രെയിന്‍ പോളണ്ട്‌ അതിര്‍ത്തിയില്‍ എത്തിക്കും.

16:59 March 09

ചെര്‍ണോബിന്‍ ആണവ നിലയത്തിലെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചു

  • റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനിലെ ചെര്‍ണോബിന്‍ ആണവ നിലയത്തിന്‍റെ പ്രവര്‍ത്തനം പൂര്‍ണമായും നിര്‍ത്തിവെച്ചു.

12:20 March 09

റഷ്യൻ - യുക്രൈൻ വിദേശകാര്യ മന്ത്രിമാർ കൂടിക്കാഴ്ച നടത്തും

റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഉക്രേനിയൻ വിദേശകാര്യമന്ത്രി ദിമിട്രോ കുലേബയും തുർക്കിയിൽ കൂടിക്കാഴ്ച നടത്തും.

12:20 March 09

ഖാർകീവ് മേഖലയിൽ വലിയ നാശനഷ്‌ടങ്ങള്‍

റഷ്യൻ ആക്രമണത്തിൽ ഖാർകീവ് മേഖലയിൽ വൻ നാശനഷ്‌ടം. വീടുകള്‍ ഉള്‍പ്പടെ നിരവധി കെട്ടിടങ്ങള്‍ തകർന്നു.

10:25 March 09

വീണ്ടും റഷ്യൻ വ്യോമക്രണം

വിവിധ നഗരങ്ങളിൽ റഷ്യൻ വ്യോമക്രണ മുന്നറിയിപ്പ്. നഗരങ്ങളിൽ സൈറനുകള്‍ മുഴങ്ങി. ജനങ്ങള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് നീങ്ങാൻ നിർദേശം

10:24 March 09

സുമിയിൽ ഒഴിപ്പിക്കൽ പൂർണം

  • സുമിയിൽ ഒഴിപ്പിക്കൽ വിജയകരമായി പൂർത്തിയായതായി യുക്രൈൻ. 5000ത്തിലധികം ആളുകളും 1000ത്തിലധികം വാഹനങ്ങളും നിലവിൽ സുരക്ഷിതമാണെന്ന് പ്രസിഡന്‍റ് ഓഫിസ് ഹെഡ് അറിയിച്ചു.

10:24 March 09

കീവിൽ വീണ്ടും സ്ഫോടനം

  • കീവിൽ വീണ്ടും സ്ഫോടനമുണ്ടായതായി റിപ്പോർട്ട്. പ്രദേശത്ത് വ്യോക്രമണ മുന്നറിയിപ്പ് സൈറൻ മുഴങ്ങി

07:44 March 09

സുമിയിൽ വൻ നാശനഷ്‌ടങ്ങള്‍

  • കഴിഞ്ഞ ദിവസങ്ങളിലുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ വൻ നാശനഷ്‌ടങ്ങളാണ് സുമിയിൽ റിപ്പോർട്ട് ചെയ്യുന്നത്. ജനവാസ മേഖലയിലുള്‍പ്പടെ ദുരന്ത കാഴ്‌ചകളാണ് പ്രദേശത്ത് എവിടെയും. 5000ത്തോളം പേരെ കഴിഞ്ഞ ദിവസങ്ങളിലായി മേഖലയിൽ നിന്നും രക്ഷപ്പെടുത്തിയതായാണ് റിപ്പോർട്ടുകള്‍

07:33 March 09

പ്രധാന നഗരങ്ങളിൽ റഷ്യ വീണ്ടും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചു

കീവ്: അധിനിവേശത്തിന്‍റെ 14ാം ദിവസവും സംഘർഷത്തിൽ അയവില്ലാതെ യുക്രൈൻ. ആക്രമണത്തിന്‍റെ വേഗത കുറച്ചിട്ടുണ്ടെങ്കിലും, രാജ്യത്തിന്‍റെ പ്രധാന നഗരങ്ങളിലെല്ലാം റഷ്യ കഴിഞ്ഞ ദിവസവും ഷെല്ലാക്രമണം തുടർന്നു. റഷ്യ പിൻമാറുന്നത് വരെ ഒരടി പിന്നോട്ടില്ലന്ന ഉറച്ച നിലപാടിലാണ് യുക്രൈൻ. അവസാനംവരെ പോരാടുമെന്ന് പ്രസിഡന്‍റ് വ്ലാദിമിർ സെലസ്കി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

അതേസമയം ഒഴിപ്പിക്കലിനായി കീവ് ഉള്‍പ്പടെയുള്ള പ്രധാന നഗരങ്ങളിൽ റഷ്യ വീണ്ടും താത്കാലിക വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടുണ്ട്. കീവ്, ചെർണിഹിവ്, സുമി, ഖാർകിവ്, മരിയുപോൾ, സപ്പോരിജിയ എന്നിവടങ്ങളിലാണ് വെടിനിർത്തൽ. കുടങ്ങി കിടക്കുന്നവരെ രക്ഷിക്കാൻ മാനുഷിക ഇടനാഴികള്‍ തുറക്കുന്നതിന് തയ്യാറാണെന്നും റഷ്യ അറിയിച്ചു.

ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30 മുതലാണ് വെടിനിർത്തൽ നടപ്പക്കാകുക. രണ്ട് ദശലക്ഷത്തിലധികം ആളുകള്‍ ഇതുവരെ രാജ്യത്ത് നിന്ന് പലായനം ചെയുതുവെന്നാണ് യുഎൻ റിപ്പോർട്ട്. സ്‌ത്രീകളും കുട്ടികളുമാണ് രാജ്യംവിട്ടവരിൽ ഏറിയ പങ്കുമെന്നും റിപ്പോർട്ടിൽ പറയുന്നു.

Last Updated : Mar 9, 2022, 8:25 PM IST

ABOUT THE AUTHOR

...view details