യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാർക്ക് സഹായം നൽകാമെന്ന് റഷ്യ. ഖാർകീവിൽ നിന്ന് ഒഴിപ്പിക്കാനുള്ള അഭ്യർഥന പരിഗണനയിലെന്നും റഷ്യൻ അംബാസിഡർ
LIVE Updates | വ്യോമാക്രമണം കടുപ്പിച്ച് റഷ്യ ; കീവിൽ സ്ഫോടന പരമ്പര, സമാധാനം പുലരാന്‍ ഇന്ന് രണ്ടാംവട്ട ചർച്ച - live updates
13:34 March 02
ഇന്ത്യൻ പൗരനമാർക്ക് സഹായം നൽകാമെന്ന് റഷ്യ
13:02 March 02
കേഴ്സണ്‍ നഗരം നിയന്ത്രണത്തിലെന്ന് റഷ്യ
- കേഴ്സണ്‍ നഗരം നിയന്ത്രണത്തിലായെന്ന് റഷ്യ. രൂക്ഷമായ ഏറ്റമുട്ടൽ നടന്ന നഗരം റഷ്യ പിടിച്ചെടുത്തെന്ന കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. റഷ്യൻ പ്രതിരോധ മന്ത്രാലയമാണ് നഗരം നിയന്ത്രണത്തിലായെന്ന് സ്ഥിരീകരിച്ചത്.
12:42 March 02
സുമിയിലും ഏറ്റുമുട്ടൽ രൂക്ഷം.
- സുമിയിൽ ഏറ്റുമുട്ടൽ രൂക്ഷം. പ്രദേശത്ത് റഷ്യ ഷെല്ലാക്രമണം കടുപ്പിക്കുന്നതായാണ് റിപ്പോർട്ടുകള്‍. ജനങ്ങള്‍ പുറത്തിറങ്ങരുതെന്നും മുന്നറിയിപ്പ്.
12:41 March 02
റഷ്യൻ ഷെല്ലാക്രമണത്തിൽ 21 മരണം
- ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ 21 മരണം. 112 പേർക്ക് പരിക്ക് പറ്റിയതായും റിപ്പോർട്ട്.
12:13 March 02
ഖാർകീവിൽ പൊലീസ് കെട്ടിടത്തിന് നേരെ ആക്രമണം
- ഏറ്റുമുട്ടൽ രൂക്ഷമാകുന്ന ഖാർകീവിൽ പൊലീസ് കെട്ടിടത്തിന് നേരെ ആക്രമണം.
11:55 March 02
ഖാർകീവിൽ സ്ഫോടനം
- ഖാർകീവിൽ ഉഗ്രസ്ഫോടനം. നഗരത്തിൽ പ്രധാന ഭാഗത്താണ് സ്ഫോടനമുണ്ടായത്
10:57 March 02
ഖാർകീവിൽ എങ്ങും ദുരന്ത കാഴ്ചകള്‍
- ഖാർകീവിൽ റഷ്യ ആക്രമണം കടുപ്പിച്ചതോടെ ജനവാസ മേഖലകളിൽ ഉള്‍പ്പടെ വലിയ നാശന്ഷ്ടങ്ങളുണ്ടായതായി റിപ്പോർട്ട്.
09:44 March 02
ഖാർകീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ
- ഖാർകീവിൽ റഷ്യ ആക്രമണം കടുപ്പിക്കുന്നു. കൂടുതൽ സൈനികർ ഖാർകീവിൽ എത്തിയതായി റിപ്പോർട്ട്. പ്രദേശത്ത് ആശുപത്രിക്ക് നേരെയും ആക്രമണം.
09:42 March 02
കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ
- കീവിൽ ആക്രമണം കടുപ്പിച്ച് റഷ്യ. ജനവാസ മേഖലകളിൽ ആക്രമണം. കീവ് വിട്ട് പോകാൻ ജനങ്ങള്‍ക്ക് നിർദേശം.
09:33 March 02
ഓപ്പറേഷൻ ഗംഗ; 260 വിദ്യർഥികള്‍ കൂടി മടങ്ങിയെത്തി
- യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാരുമായുള്ള പുതിയ വിമാനം ഡൽഹിയിലെത്തി. മടങ്ങിയെത്തിയത് 260 പേരടങ്ങുന്ന സംഘം
09:33 March 02
റഷ്യൻ സൈന്യക വ്യൂഹം കീവിന് അടുത്ത്
- കഴിഞ്ഞ ദിവസം പുറപ്പെട്ട റഷ്യൻ സൈന്യം കീവിന് 28 കിലോമീറ്റർ അടുത്തെത്തിയതായി റിപ്പോർട്ട്. കീവിലേക്ക് നീങ്ങുന്ന റഷ്യൻ വൻ സൈന്യക വ്യൂഹത്തിന്‍റെ ചിത്രം അന്താരാഷ്ട്ര വാർത്ത ഏജൻസികള്‍ പുറത്ത് വിട്ടിരുന്നു.
09:32 March 02
പുടിനെതിരെ രൂക്ഷ വിമർശനവുമായി ബൈഡൻ
- പുടിൻ സ്വേച്ഛാധിപതിയെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ. ഏകാധിപതികള്‍ വിജയിച്ച ചരിത്രമില്ലന്നും ബൈഡൻ.
08:39 March 02
യുഎസ് വ്യോമപാതയിൽ റഷ്യക്ക് വിലക്ക്
- റഷ്യക്കെതിരെ കൂടുതൽ നടപടികളുമായി അമേരിക്ക. എല്ലാ റഷ്യൻ വിമാനങ്ങള്‍ക്കും റഷ്യൻ വ്യോമപാതയിൽ വിലക്ക് ഏർപ്പെടുത്തി.
08:38 March 02
റഷ്യൻ കപ്പലുകള്‍ക്ക് വിലക്കേർപ്പെടുത്തി കാനഡ
- റഷ്യൻ കപ്പലുകള്‍ക്ക് തുറമുഖങ്ങളിൽ വിലക്ക് ഏർപ്പെടുത്തി കാനഡ
07:20 March 02
ഉപരോധം ഏർപ്പെടുത്തി ആപ്പിളും
- ആപ്പിള്‍ റഷ്യയിലെ ഉത്പന്നങ്ങളുടെ വിൽപ്പന നിർത്തി.
07:20 March 02
സൈതോമറിലും ആക്രമണം
- സൈതോമറിൽ പാർപ്പിട സമുച്ചയത്തിന് നേരെ ബോംബാക്രമണം.
07:20 March 02
ഖാർകീവിൽ കനത്ത ഷെല്ലാക്രമണം; 5 മരണം
- ഖാർകീവിൽ റഷ്യ നടത്തിയ ഷെല്ലാക്രമണത്തിൽ അഞ്ച് മരണം.
06:22 March 02
രാജ്യത്തിനുള്ള പിന്തുണ തുടരുമെന്ന് യുക്രൈന് അമേരിക്കയുടെ ഉറപ്പ്
കീവ് : രണ്ടാംവട്ട ചർച്ച ഇന്ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലും യുക്രൈനിൽ ആക്രമണം കടുപ്പിച്ച് റഷ്യ. കീവും, ഖാർകീവും പ്രധാന ലക്ഷ്യമാക്കി നീങ്ങുന്ന റഷ്യൻ സേന പ്രദേശത്ത് ഷെല്ലാക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഖാർകീവിൽ സൈനിക പരിശീലന കേന്ദ്രത്തിനുനേരെ വ്യോമാക്രമണമുണ്ടായി.
കീവിൽ അഞ്ചിടങ്ങളിൽ പുലർച്ചയോടെ സ്ഫോടനമുണ്ടായതായാണ് റിപ്പോർട്ടുകള്‍. അതേസമയം രാജ്യത്തിനുള്ള പിന്തുണ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ യുക്രൈന് ഉറപ്പ് നൽകി. റഷ്യയെ രൂക്ഷമായി വിമർശിച്ച ബൈഡൻ, യുദ്ധത്തിന് റഷ്യ മറുപടി പറയേണ്ടിവരുമെന്ന് മുന്നറിയിപ്പും നൽകി.
യുദ്ധമുഖത്ത് നിന്ന് പൗരരെ ഒഴിപ്പിക്കാനുള്ള ഇന്ത്യൻ ദൗത്യവും പുരോഗമിക്കുകയാണ്. വ്യോമസേനയുടെ പ്രത്യേക വിമാനം പുലർച്ചെ റൊമേനിയയിലേക്ക് തിരിച്ചു. നാലിൽ അധികം വിമാനങ്ങള്‍ ഇന്ന് ഡൽഹിയിൽ തിരിച്ചെത്തും.
കഴിഞ്ഞ മണിക്കൂറുകളിൽ സംഭവിച്ചത്