- വിന്നിറ്റ്സിലെ മിസൈല്‍ ആക്രമണത്തില്‍ ഒരു മരണം, വെയര്‍ഹൗസ് പൂര്‍ണമായും കത്തി നശിച്ചു.
Live Updates | മനുഷത്വ ഇടനാഴികള്‍ തുറന്ന് റഷ്യയും യുക്രൈനും, മാരിപോളില്‍ രക്ഷാപ്രവര്‍ത്തനം - തത്സമയ വിവരങ്ങള്‍
19:52 March 06
വിന്നിറ്റ്സിലെ മിസൈല്‍ ആക്രമണത്തില്‍ ഒരു മരണം
19:29 March 06
ഓപ്പറേഷന്‍ ഗംഗ; യുക്രൈനില്‍ നിന്നും 15,920 ഇന്ത്യക്കാര്‍ തിരിച്ചെത്തി
- ഓപ്പറേഷന്‍ ഗംഗ; 76 വിമാനങ്ങളിലായി യുക്രൈനില്‍ കുടുങ്ങിയ 15,920 ഇന്ത്യക്കാര്‍ തിരിച്ചെത്തി.
18:23 March 06
വിന്നിറ്റ്‌സില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം
- ആക്രമണം കടുപ്പിച്ച് റഷ്യ. യുക്രൈന്‍ നഗരമായ വിന്നിറ്റ്‌സിലെ വിമാനത്താവളം റഷ്യന്‍ സേന മിസൈലിട്ടു തകര്‍ത്തു. യുക്രൈന് മുകളില്‍ നോ ഫ്ലൈ സോണ്‍ പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി.
18:11 March 06
മാരിപോള്‍ ഒഴിപ്പിക്കല്‍ വീണ്ടും തടസപ്പെട്ടു
- മാരിപോള്‍ ഒഴിപ്പിക്കല്‍ വീണ്ടും താളം തെറ്റി. പരസ്‌പരം പഴിചാരി യുക്രൈനും റഷ്യയും
17:09 March 06
10 ദിവസത്തിനിടെ 15 ലക്ഷം ജനങ്ങള്‍; രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുറോപ്പിലുണ്ടായ ഏറ്റവും വലിയ പലായനമെന്ന് യുഎൻ ഹൈകമ്മിഷണര്‍
- കഴിഞ്ഞ പത്ത് ദിവസത്തിനുള്ളില്‍ യുക്രൈനില്‍ നിന്നും പലായനം ചെയ്‌തത് പതിനഞ്ച് ലക്ഷത്തിലധികം ജനങ്ങള്‍. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യുറോപ്പിലുണ്ടായ ഏറ്റവും വലിയ പലായനമെന്ന് യുഎന്‍ ഹൈകമ്മിഷണര്‍.
16:55 March 06
ഒഡേസ തുറമുഖം ആക്രമിക്കാന്‍ റഷ്യ പദ്ധയിടുന്നുവെന്ന് സെലന്‍സ്‌കി
- യുക്രൈനിലെ ഒഡേസ തുറമുഖം ബോംബിട്ട് നശിപ്പിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി.
16:25 March 06
ഓപ്പറേഷന്‍ ഗംഗ; ഇതുവരെ 15,900 ഇന്ത്യക്കാര്‍ മടങ്ങിയെത്തി
- കഴിഞ്ഞ 24 മണിക്കൂറില്‍ 2,135 ഇന്ത്യക്കാരുമായി 11 പ്രത്യേക വിമാനങ്ങള്‍ തിരിച്ചെത്തി. ഇതുവരെ 15,900 ഇന്ത്യക്കാരെ ഓപ്പറേഷന്‍ ഗംഗയിലൂടെ തിരിച്ചെത്തിക്കാന്‍ സാധിച്ചെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം.
- നാളെ യുക്രൈന്‍റെ അയല്‍രാജ്യങ്ങളില്‍ നിന്നും 1,500 ഇന്ത്യക്കാരുമായി എട്ട് വിമാനങ്ങളാണ് മടങ്ങാനിരിക്കുന്നതെന്നും മന്ത്രാലയം അറിയിച്ചു.
16:03 March 06
റഷ്യ-യുക്രൈന്‍ യുദ്ധം; പത്ത് ലക്ഷത്തിലധികം ജനങ്ങള്‍ ഇതുവരെ അഭയാര്‍ഥികളായെന്ന് യുഎന്‍
- റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇതുവരെ യുക്രൈന്‍ വിട്ടത് പത്ത് ലക്ഷത്തിലധികം ജനങ്ങളെന്ന് യുഎന്‍.
15:34 March 06
സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് റഷ്യന്‍ സേന
- യുക്രൈനിലെ ഇര്‍പിന്‍ നഗരത്തില്‍ ഒഴിപ്പിക്കല്‍ നടപടിക്കിടെ സാധാരണക്കാര്‍ക്ക് നേരെ വെടിയുതിര്‍ത്ത് റഷ്യന്‍ സേന.
15:21 March 06
വിവേചനം അംഗീകരിക്കില്ലെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം
- യുക്രൈനില്‍ ഒരു തരത്തിലുള്ള വിവേചനവും അംഗീകരിക്കില്ലെന്ന് യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം. പതിറ്റാണ്ടുകളായി പല രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ പഠിക്കാനായി യുക്രൈനില്‍ എത്തുന്നുണ്ട്. വിദേശ പൗരന്മാരെ ഒഴിപ്പിക്കലാണ് പ്രഥമ പരിഗണനയെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു.
15:05 March 06
വെടിനിര്‍ത്താന്‍ ധാരണ ; മാരിപോളില്‍ രക്ഷാദൗത്യം പുനരാരംഭിച്ചു
- മാരിപോളില്‍ രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. നേരത്തെ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് മാരിപോളില്‍ നിന്നും സാധാരണക്കാരെ ഒഴിപ്പിക്കുന്നത് നിര്‍ത്തിവച്ചിരുന്നു.
- വെടിനിര്‍ത്താന്‍ റഷ്യന്‍ സേനയുമായി ധാരണയിലെത്തിയെന്നും മാരിപോള്‍ അധികൃതര്‍ അറിയിച്ചു.
14:10 March 06
ഓപ്പറേഷന്‍ ഗംഗ ; അവസാന ഘട്ട രക്ഷാപ്രവര്‍ത്തനം ഇന്ന് ആരംഭിക്കും
- ഒഴിപ്പിക്കല്‍ വേഗത്തിലാക്കി ഇന്ത്യ. ഇന്ത്യന്‍ രക്ഷാദൗത്യത്തിന്‍റെ അവസാന ഘട്ടം ഇന്ന് ആരംഭിക്കും. സ്വന്തം താമസസ്ഥലത്ത് തങ്ങുന്ന എല്ലാ വിദ്യാര്‍ഥികളും ഹംഗേറിയ സിറ്റി സെന്‍റര്‍, റാക്കോസി യുടി 90, ബുഡാപെസ്റ്റ് എന്നിവിടങ്ങളിലേക്ക് രാവിലെ 10 മുതല്‍ 12 മണി വരെയുള്ള സമയത്തിനുള്ളില്‍ എത്തണമെന്ന് ഇന്ത്യൻ എംബസി.
13:29 March 06
11,000 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രൈന്‍
- യുദ്ധത്തില്‍ ഇതുവരെ 11,000 ത്തിലധികം റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍.
13:06 March 06
2,203 യുക്രൈന്‍ സൈനിക സന്നാഹത്തെ റഷ്യന്‍ സേന തകര്‍ത്തു
- യുക്രൈനിലെ 2,203 സൈനിക സന്നാഹത്തെ റഷ്യന്‍ സേന തകര്‍ത്താതായി റിപ്പോര്‍ട്ട്.
12:38 March 06
യുക്രൈന്‍ ജനവാസമേഖലയിലെ റഷ്യന്‍ ആക്രമണം ആത്മവീര്യം തകര്‍ക്കാനുള്ള ശ്രമമാണെന്ന് യുകെ
- യുക്രൈന്‍ ജനവാസ മേഖലകളില്‍ റഷ്യ നടത്തുന്ന ആക്രമണങ്ങള്‍ ആത്മവീര്യം കെടുത്താനുള്ള ശ്രമത്തിന്‍റെ ഭാഗമാണെന്ന് യുകെ പ്രതിരോധ മന്ത്രിലയം. റഷ്യക്കെതിരായ യുക്രൈന്‍റെ ചെറുത്തുനില്‍പ്പ് അത്‌ഭുതമെന്നും മന്ത്രാലയം പ്രസ്‌താവനയില്‍ പറഞ്ഞു.
12:17 March 06
റഷ്യയില്‍ വിസ, മാസ്റ്റര്‍കാര്‍ഡ് എന്നിവ തങ്ങളുടെ പ്രവര്‍ത്തനം റദ്ദ് ചെയ്‌തു
- യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് വിസ,മാസ്റ്റര്‍കാര്‍ഡ് തങ്ങളുടെ പ്രവര്‍ത്തനം റഷ്യയില്‍ നിരോധിച്ചു.
12:00 March 06
ആണവ ബോംബുകള്‍ നിര്‍മിക്കുന്നുവെന്ന റഷ്യന്‍ ആരോപണം തള്ളി യുക്രൈന്‍
- യുക്രൈന്‍ ആണവ ബോംബുകള്‍ നിര്‍മിക്കുന്നുവെന്ന റഷ്യന്‍ ആരോപണം തെളിവുകളില്ലാതെയെന്ന് യുക്രൈന്‍
11:39 March 06
ആക്രമണം തുടര്‍ന്ന് റഷ്യ; മൂന്നാം ഘട്ട ചര്‍ച്ച തിങ്കളാഴ്‌ച
കീവ്: അയവില്ലാതെ പതിനൊന്നാം ദിവസവും ആക്രമണം തുടര്‍ന്ന് റഷ്യ. യുക്രൈന് മുകളില്‍ നോഫ്ലൈ സോണ്‍ പ്രഖ്യാപിക്കണമെന്ന യുക്രൈൻ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ സെലന്‍സ്‌കിയുടെ ആവശ്യം നാറ്റോ തള്ളിയതോടെ യുദ്ധം കൂടുതല്‍ ദുരിതത്തിലേക്ക് നീങ്ങുകയാണ്. ഇതിനിടെ റഷ്യ-യുക്രൈന്‍ മൂന്നാം ഘട്ട സമാധാന ചര്‍ച്ച തിങ്കളാഴ്‌ച നടക്കുമെന്ന് യുക്രൈൻ പ്രതിനിധി സ്ഥിരീകരിച്ചു. വെടിനിര്‍ത്തല്‍, സാധാരണക്കാര്‍ക്ക് സുരക്ഷിതപാതയൊരുക്കല്‍ എന്നിവ ചര്‍ച്ചയില്‍ വിഷയമാകും. ബലാറുസ് തന്നെയാകും ചര്‍ച്ച വേദിയെന്നാണ് സൂചന. റഷ്യയ്‌ക്ക് മേല്‍ ഉപരോധം കടുപ്പിക്കുന്നത് യുദ്ധ പ്രഖ്യാപനത്തിന് തുല്യമാണെന്ന് റഷ്യന്‍ പ്രസിഡന്‍റ് വാളാദ്‌മിര്‍ പുടിന്‍ നാറ്റോയ്‌ക്ക് മുന്നറിയിപ്പ് നല്‍കി.