- റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ 350-ലധികം സാധാരണക്കാര്‍ യുക്രൈനില്‍ കൊല്ലപ്പെട്ടതായി യുഎന്‍.
താത്കാലിക വെടി നിര്‍ത്തല്‍ 'വൻ യുദ്ധത്തിനോ?' റഷ്യയിലേക്ക് കണ്ണുംനട്ട് ലോകരാജ്യങ്ങള്‍
21:02 March 05
യുക്രൈന്-റഷ്യ യുദ്ധം ; ഇതുവരെ 350 സാധാരണക്കാര്‍ കൊല്ലപ്പെട്ടുവെന്ന് യുഎന്‍
20:48 March 05
മാള്‍ഡോവയില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തുമെന്ന് സൂചന
- റഷ്യയുടെ ഭീഷണി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മാര്‍ച്ച് ഒന്‍പത് മുതല്‍ മാള്‍ഡോവയില്‍ പട്ടാളനിയമം ഏര്‍പ്പെടുത്തിയേക്കുമെന്ന് സൂചന
20:30 March 05
പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധം യുദ്ധസമാനമെന്ന് പുടിന്‍
- പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയ്‌ക്ക് മേല്‍ ഏര്‍പ്പെടുത്തിയ ഉപരോധങ്ങള്‍ യുദ്ധ സമാനമെന്ന് പുടിന്‍
20:05 March 05
ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് റഷ്യയുടെ പ്രത്യേക സംഘം
- യുക്രൈനിലെ സംഘര്‍ഷ മേഖലയില്‍ നിന്നും ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതിന് റഷ്യയുടെ പ്രത്യേക സംഘം സജ്ജമെന്ന് റഷ്യന്‍ അംബാസിഡര്‍ ഡെനീസ് അലിപോവ്.
- ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ 100 ബസുകള്‍ റഷ്യ അയച്ചിട്ടുണ്ട്. എന്നാല്‍ ആക്രമണം തുടരുന്നതിനാല്‍ വിദ്യാര്‍ഥികളുടെ അടുത്തേക്ക് എത്താന്‍ സാധിച്ചിട്ടില്ലെന്നും റഷ്യന്‍ അംബാസിഡര്‍.
19:52 March 05
പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം ഉടന്‍
- ഇന്ത്യന്‍ രക്ഷാദൗത്യം വിലയിരുത്തുന്നതിന് പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം അല്‍പസമയത്തിനുള്ളില്‍.
19:44 March 05
നോ ഫ്ലൈ സോണ്‍ നടപ്പാക്കിയാല്‍ യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്ന് റഷ്യ
- യുക്രൈന് മുകളില്‍ നോ ഫ്ലൈ സോണ്‍ പ്രഖ്യാപിക്കുന്നതിനെതിരെ റഷ്യ. നോ ഫ്ലൈ സോണ്‍ നടപ്പാക്കിയാല്‍ യുദ്ധ പ്രഖ്യാപനമായി കണക്കാക്കുമെന്നും റഷ്യ.
19:29 March 05
റഷ്യയില്‍ പട്ടാള നിയമം ഏര്‍പ്പെടുത്താന്‍ പദ്ധതിയില്ലെന്ന് വ്‌ളാദ്‌മിര്‍ പുടിന്‍
- നിലവില്‍ റഷ്യയില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തേണ്ട സാഹചര്യമില്ല, അതിനാല്‍ അത്തരത്തിലൊരു പദ്ധതിയില്ലെന്നും റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിന്‍.
19:05 March 05
ഓപ്പറേഷന്‍ ഗംഗ; ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് 13 വിമാനങ്ങള്‍ കൂടി
- 24 മണിക്കൂറില്‍ 2,900 ഇന്ത്യക്കാരുമായി 15 വിമാനങ്ങള്‍ തിരിച്ചെത്തി. ഇതുവരെ 13,300 ഇന്ത്യക്കാര്‍ നാട്ടിലെത്തി. അടുത്ത 24 മണിക്കൂറില്‍ 13 വിമാനങ്ങള്‍ രക്ഷാദൗത്യത്തിന് പുറപ്പെടും.
18:53 March 05
സുമിയില്‍ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ശ്രമം തുടരുന്നു
- അടുത്ത കുറച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഖാര്‍കീവ്, പിസോചിന്‍ ഭാഗത്ത് നിന്നും മുഴുവന്‍ ഇന്ത്യക്കാരെയും ഒഴിപ്പിക്കുമെന്ന് വിദേശകാര്യ വക്‌താവ് അരിന്ദം ബാഗ്‌ചി .
- സുമിയില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനാണ് ഇനി ശ്രമം. എന്നാല്‍ സംഘഷമേഖലയില്‍ നിന്നും ഒഴിപ്പിക്കല്‍ നടപടി വെല്ലുവിളിയാണെന്നും വിദേശകാര്യ വക്‌താവ് പറഞ്ഞു.
18:38 March 05
ഇന്ത്യന്‍ രക്ഷാദൗത്യം; പിസോചിനിലേക്ക് മൂന്ന് ബസുകള്‍
- പിസോചിനിലേക്ക് മൂന്ന് ബസുകള്‍ അയച്ചതായി യുക്രൈനിലെ ഇന്ത്യന്‍ എംബസി. രണ്ട് ബസുകള്‍ കൂടി ഉടന്‍ എത്തും. ഇവിടെ നിന്നും ബസില്‍ വിദ്യാര്‍ഥികള്‍ക്ക് യുക്രൈന്‍റെ പടിഞ്ഞാറ് ഭാഗത്തേക്ക് സഞ്ചരിക്കാം.
17:19 March 05
യുക്രൈനിൽ നിന്ന് പലായനം ചെയ്‌തവർ 1.45 ദശലക്ഷം
- യുക്രൈനിൽ റഷ്യൻ അധിനിവേശം ആരംഭിച്ചതിനുശേഷം യുക്രൈനിൽ നിന്ന് പലായനം ചെയ്‌തവരുടെ എണ്ണം 1.45 ദശലക്ഷമായെന്ന് ഇന്‍റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ അറിയിച്ചു.
17:11 March 05
പലായനം ചെയ്‌തവരോട് മടങ്ങി വരാൻ പറയാൻ ഉടനെ സാധിക്കുമെന്ന് സെലെൻസ്‌കി
- റഷ്യൻ അധിനിവേശം കാരണം പലായനം ചെയ്യപ്പെട്ടവരോട് ഇവിടെ സുരക്ഷിതമാണെന്നും മടങ്ങി വരാനും പറയാൻ ഉടൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്ന് സെലെൻസ്‌കി.
16:36 March 05
റഷ്യൻ സൈന്യം വെടിവയ്പ്പ് തുടരുന്നു; ഒഴിപ്പിക്കൽ റദ്ദാക്കി
- റഷ്യൻ സൈന്യം മരിയുപോളിൽ വെടിനിർത്തൽ അവസാനിപ്പിക്കാത്തതിനാൽ ജനങ്ങളെ ഒഴിപ്പിക്കുന്നത് റദ്ദാക്കിയതായും മറ്റൊരു ദിവസം ഒഴിപ്പിക്കൽ പ്രവർത്തനങ്ങൾ നടക്കുമെന്നും ബെലാറൂസ് മാധ്യമമായ നെക്സ്റ്റ അറിയിച്ചു.
16:18 March 05
പാശ്ചാത്യ രാജ്യങ്ങൾ കൊള്ളക്കാരെ പോലെ പെരുമാറുന്നുവെന്ന് റഷ്യ
- പാശ്ചാത്യ രാജ്യങ്ങൾ കൊള്ളക്കാരെ പോലെയാണ് പെരുമാറുന്നതെന്ന് ക്രെംലിൻ അറിയിച്ചു.
16:05 March 05
റഷ്യയിൽ പ്രവർത്തനം അവസാനിപ്പിച്ച് ഇൻഡിടെക്‌സ്
- സര, ബെർഷ്‌ക, പുൾ & ബിയർ, ഒയ്ഷോ എന്നിവയുടെ റഷ്യയിലെ പ്രവർത്തനം അവസാനിപ്പിച്ച് ഇന്‍ഡിടെക്‌സ്.
15:29 March 05
അടുത്ത രണ്ട് ദിവസങ്ങളിൽ 1050 വിദ്യാർഥികളെ നാട്ടിലെത്തിക്കും
- റൊമാനിയയിൽ നിന്നും മാൾഡോവയിൽ നിന്നും കഴിഞ്ഞ 7 ദിവസത്തിനുള്ളിൽ 29 വിമാനങ്ങളിലായി 6222 ഇന്ത്യക്കാരെ ഒഴിപ്പിച്ചുവെന്ന് ജ്യോതിരാദിത്യ സിന്ധ്യ. അടുത്ത രണ്ട് ദിവസത്തിനുള്ളിൽ 1050 വിദ്യാർഥികളെ നാട്ടിലെത്തിക്കും.
- ഒഴിപ്പിക്കൽ ദൗത്യത്തിനായി അതിർത്തിയിൽ നിന്ന് 50 കിലോമീറ്റർ ദൂരെയുള്ള സുസേവയിൽ വിമാനത്താവളം ലഭിച്ചു.
15:00 March 05
റഷ്യൻ ഡ്രൈവർ നികിത മാസെപിന്നിന്‍റെ കരാർ റദ്ദാക്കി ഹാസ് എഫ് 1 ടീം
- യൂരൽകാലിയുടെ സ്പോൺസർഷിപ്പും നികിത മാസെപിന്നിന്‍റെ ഡ്രൈവർ കരാറും റദ്ദാക്കി ഹാസ് എഫ്1 ടീം.
14:35 March 05
റഷ്യയിൽ സേവനങ്ങൾ താത്‌കാലികമായി നിർത്തി പേപാൽ
- റഷ്യയിലെ പ്രവർത്തനങ്ങൾ താത്‌കാലികമായി നിർത്തുന്നവരിൽ പേപാലും. നേരത്തെ സാംസങ്, ആപ്പിൾ, മൈക്രോസോഫ്‌റ്റ് തുടങ്ങിയ ടെക് ഭീമന്മാർ റഷ്യയിലേക്കുള്ള കയറ്റുമതി താത്‌കാലികമായി നിർത്തിയിരുന്നു.
14:23 March 05
66,224 യുക്രൈൻ പുരുഷന്മാർ മടങ്ങിയെത്തി
- റഷ്യക്കെതിരെ പോരാടാൻ 66,224 യുക്രൈൻ പുരുഷന്മാർ വിദേശത്തുനിന്ന് മടങ്ങിയെത്തിയെന്ന് യുക്രൈൻ പ്രതിരോധ മന്ത്രി ഒലെക്‌സി റെസ്‌നിക്കോവ്.
14:09 March 05
പിസോചിനിലെ വിദ്യാർഥികളെ ഒഴിപ്പിക്കും; ബസ് പുറപ്പെട്ടു
- പിസോചിനിലെ 298 വിദ്യാർഥികളെ ഒഴിപ്പിക്കാനായി ബസ് പുറപ്പെട്ടുവെന്ന് യുക്രൈനിലെ ഇന്ത്യൻ എംബസി.മലയാളി വിദ്യാർഥികൾ ഏറെയുള്ള സ്ഥലമാണ് ഖാർകീവിലെ പീസോചിൻ. ഇവരെ പോളണ്ട് അതിർത്തിയിലെത്തിക്കും.
13:13 March 05
യുക്രൈനിൽ വെടിനിർത്തൽ നിലവിൽ വന്നു
- യുക്രൈനിലെ മരിയുപോളിലും വൊൾനോവാഹയിലും വെടിനിർത്തൽ ആരംഭിച്ചു. ജനങ്ങളെ ഒഴിപ്പിക്കുന്നതിനായി മാനുഷിക ഇടനാഴികൾ സ്ഥാപിക്കുന്നതിനാണ് വെടിനിർത്തൽ നിലവിൽ വന്നത്. യുക്രൈനിൽ കുടുങ്ങിയ ജനങ്ങൾക്ക് ഇടനാഴികൾ വഴി ഭക്ഷണവും മരുന്നും എത്തിക്കും.
13:05 March 05
റഷ്യയിലേക്കുള്ള കയറ്റുമതി താത്‌കാലികമായി നിർത്തി സാംസങ്
- റഷ്യയിലേക്കുള്ള കയറ്റുമതി താത്‌കാലികമായി നിർത്തി സാംസങ്. ആപ്പിളിന്‍റെയും മൈക്രോസോഫ്‌റ്റിന്‍റെയും നടപടിക്ക് പിന്നാലെയാണ് സാംസങ്ങും റഷ്യയിലേക്കുള്ള ഉത്‌പന്നങ്ങളുടെ കയറ്റുമതി താത്‌കാലികമായി നിർത്തിയത്.
12:14 March 05
താത്‌കാലിക വെടിനിർത്തലിന് റഷ്യ
- രക്ഷാപ്രവർത്തനത്തിനായി താത്കാലിക വെടിനിർത്തലിന് റഷ്യ. ഒഴിപ്പിക്കാൻ ഇടനാഴികൾ തയാറാക്കും. ഇന്ത്യൻ സമയം ഉച്ചക്ക് 12.50ന് വെടിനിർത്തൽ നിലവിൽ വരും. മരിയുപോൾ, വൊൾനോവാഹ വഴി രക്ഷാപ്രവർത്തനം.
12:10 March 05
ഓപ്പറേഷൻ ഗംഗ; ഇന്നെത്തുന്നത് 16 വിമാനങ്ങൾ
- യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുമായി 16 വിമാനങ്ങൾ ഇന്ന് ഇന്ത്യയിലെത്തും. വ്യോമസേനയുടെ സി-17 വിമാനങ്ങൾ ഉൾപ്പെടെ രക്ഷാദൗത്യത്തിൽ.
12:05 March 05
വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇന്‍റേൺഷിപ്പ് ഇന്ത്യയിൽ ചെയ്യാം
- യുക്രൈൻ രക്ഷാദൗത്യം തുടരുന്നതിനാൽ വിദേശ മെഡിക്കൽ ബിരുദധാരികൾക്ക് ഇന്‍റേൺഷിപ്പ് ഇന്ത്യയിൽ ചെയ്യാമെന്ന് നാഷണൽ മെഡിക്കൽ കമ്മിഷൻ അറിയിച്ചു.
11:57 March 05
ചെർണിഹീവിൽ വ്യോമാക്രമണ മുന്നറിയിപ്പ്
- ചെർണിഹീവിൽ വ്യോമാക്രമണ ഭീഷണി നിലനിൽക്കുന്നതിനാൽ സുരക്ഷാകേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദേശം.
11:49 March 05
സാധാരണക്കാരുടെ കാറിന് നേരെ വെടിയുതിർത്ത് റഷ്യൻ സൈന്യം
- ബുച്ചയിൽ സാധാരണക്കാരുടെ കാറിന് നേരെ റഷ്യൻ സൈന്യം വെടിയുതിർത്തു. 17കാരി ഉൾപ്പെടെ രണ്ട് മരണം. നാല് പേർക്ക് പരിക്ക്.
11:34 March 05
നാറ്റോക്കെതിരെ സെലെൻസ്‌കി
- നോ ഫ്ലൈ സോൺ നിരസിച്ചതിൽ നാറ്റോയ്‌ക്കെതിരെ യുക്രൈൻ പ്രസിഡന്‍റ് വ്ലാഡിമിർ സെലെൻസ്‌കി.
11:29 March 05
യുക്രൈനിൽ നിന്ന് വിദേശികളെ ഒഴിപ്പിക്കാൻ തയാറെന്ന് റഷ്യ
- യുക്രൈനിലെ ഇന്ത്യൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള വിദേശികളെ ഒഴിപ്പിക്കാൻ തയാറെന്ന് യുഎൻ രക്ഷാസമിതിയിൽ റഷ്യൻ പ്രതിനിധി.
11:25 March 05
പ്രത്യാക്രമണം നടത്തി യുക്രൈൻ സൈന്യം
- യുക്രൈൻ സൈന്യം റഷ്യൻ സൈന്യത്തിനെതിരെ ചിലയിടങ്ങളിൽ പ്രത്യാക്രമണം നടത്തുന്നു.
11:15 March 05
കീവിലും സുമി ഒബ്ലാസ്റ്റിലും വ്യോമാക്രമണ മുന്നറിയിപ്പ്
- കീവിലും സുമി ഒബ്ലാസ്റ്റിലെ ലെബെഡിനിലും വ്യോമാക്രമണ മുന്നറിയിപ്പ് നിലനിൽക്കുന്ന പശ്ചാത്തലത്തിൽ നഗരത്തിലുള്ളവർ അടുത്തുള്ള അഭയ കേന്ദ്രങ്ങളിലേക്ക് മാറണമെന്ന് നിർദേശം.
10:59 March 05
റഷ്യക്കെതിരെ മാധ്യമ ലോകം
- യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്നു. യുക്രൈന് ലോകമെമ്പാടു നിന്നും പിന്തുണ വർധിക്കുന്നു. ബിബിസി, സിഎന്‍എന്‍, ബ്ലൂംബര്‍ഗ് തുങ്ങിയ അന്താരാഷ്ട്ര വാര്‍ത്തചാനലുകള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചു. യുക്രൈന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എലോൺ മസ്‌ക് രംഗത്തെത്തി.
കഴിഞ്ഞ മണിക്കൂറില്‍ നടന്നത്
LIVE UPDATES | യുക്രൈനിലെങ്ങും നിലയ്ക്കാത്ത സ്ഫോടന ശബ്ദം; നാട് വിട്ടോടി ജനത