കേരളം

kerala

ETV Bharat / international

LIVE Updates | വ്യോമാക്രമണം കടുപ്പിച്ച് റഷ്യ ; കീവിൽ സ്ഫോടന പരമ്പര - റഷ്യ-യുക്രൈന്‍ യുദ്ധം

Russia-Ukraine war live updates  Russia-Ukraine live updates  live updates  റഷ്യ-യുക്രൈന്‍ യുദ്ധം  യുദ്ധം തത്സമയ വാര്‍ത്ത
വ്യോമാക്രമണം കടുപ്പിച്ച് റഷ്യ ; കീവിൽ സ്ഫോടന പരമ്പര

By

Published : Mar 2, 2022, 2:50 PM IST

Updated : Mar 2, 2022, 10:50 PM IST

22:45 March 02

യുഎന്‍ പ്രമേയം; വോട്ടെടുപ്പില്‍ നിന്നും വിട്ട് നിന്ന് ഇന്ത്യ

  • യുക്രൈനില്‍ നിന്നും റഷ്യന്‍ സേന പിന്‍മാറണമെന്ന് ആവശ്യപ്പെട്ട് യുഎന്‍ പ്രമേയം പാസാക്കി. വോട്ടെടുപ്പില്‍ നിന്നും ഇന്ത്യ വിട്ടു നിന്നു. അഞ്ച്‌ രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്‌തു.

22:41 March 02

യുക്രൈനില്‍ നിന്നും റഷ്യ സേന പിന്‍മാറണമെന്ന് യുഎന്‍

  • യുക്രൈനില്‍ നിന്നും റഷ്യന്‍ സേന പിന്‍മാറണമെന്ന് യുഎന്‍

22:37 March 02

498 സൈനികര്‍ കൊല്ലപ്പെട്ടന്ന് റഷ്യ

  • റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ 498 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടന്ന് റഷ്യ. ഇത് ആദ്യമായാണ് റഷ്യ സൈനികരുടെ മരണങ്ങളുടെ കണക്ക് പുറത്ത് വിടുന്നത്.

22:33 March 02

റഷ്യ-യുക്രൈന്‍ യുദ്ധം; അഭയാര്‍ഥികളുടെ എണ്ണം 8,36,000 ആയി

  • റഷ്യ-യുക്രൈന്‍ യുദ്ധത്തെ തുടര്‍ന്ന് ഇതുവരെ യുക്രൈന് വിട്ടത് 8,36,000 പേര്‍.

21:55 March 02

റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍

  • റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച ഉടന്‍. ചര്‍ച്ചാ വേദിയായ പോളണ്ട്-ബെലാറുസ് അതിര്‍ത്തയിലെ 'ഹണ്ടര്‍ ഹൗസ്‌' സജ്ജമെന്ന് ബെലാറുസ്‌ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ചര്‍ച്ചയ്‌ക്കായി റഷ്യന്‍ പ്രതിനിധികള്‍ അതിര്‍ത്തിയില്‍ എത്തി.

20:31 March 02

ഇന്ത്യന്‍ രക്ഷാദൗത്യം; ഉന്നതതല യോഗം രാത്രി 8.30ന്

  • ഇന്ത്യന്‍ രക്ഷാദൗത്യം വിലയിരുത്താന്‍ പ്രധാന മന്ത്രി നേരന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഉന്നതതല യോഗം രാത്രി 8.30 ന് ചേരും.

20:04 March 02

യുദ്ധത്തില്‍ 2,000 പേര്‍ കൊല്ലപ്പെട്ടുവെന്ന് യുക്രൈന്‍

  • റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ 2,000 പൗരന്മാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍.

18:44 March 02

ഓപ്പറേഷന്‍ ഗംഗ; ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് 15 വിമാനങ്ങള്‍ കൂടി

  • കഴിഞ്ഞ 24 മണിക്കൂറിനിടെ 3,352 ഇന്ത്യക്കാരുമായി ആറ്‌ വിമാനങ്ങള്‍ ഇന്ത്യയിലെത്തി. അടുത്ത 24 മണിക്കൂറില്‍ 15 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി പുറപ്പെടുന്നത്. ഇതുവരെ 17,000 ത്തോളം ഇന്ത്യക്കാര്‍ യുക്രൈന്‍ അതിര്‍ത്തി വിട്ടതായും ഇന്ത്യന്‍ വിദേശകാര്യ വക്താവ്‌

18:12 March 02

യുക്രൈനില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ഥി കൂടി മരിച്ചു

  • വിനിസിയ മെഡിക്കല്‍ കോളജിലെ വിദ്യാര്‍ഥി ചന്ദന്‍ ജിന്‍ഡാലാണ് മരിച്ചത്. തളര്‍ന്ന് വീണതിനെ തുടര്‍ന്ന് യുക്രൈന്‍ ചികിത്സയിലായിരുന്നു. പഞ്ചാബ്‌ സ്വദേശിയാണ് ചന്ദന്‍.

18:08 March 02

മാരിപോള്‍ മേഖലയില്‍ കനത്ത ഷെല്ലാക്രമണം

  • യുക്രൈന്‍റെ മാരിപോള്‍ മേഖലയില്‍ കനത്ത ഷെല്ലാക്രമണം തുടരുന്നു. കാര്‍സണ്‍ പിടിച്ചെടുത്ത് റഷ്യ

17:55 March 02

വ്യോമസേനയുടെ ആദ്യ വിമാനം ഇന്ന് ഡല്‍ഹിയില്‍ എത്തും

  • ഇന്ത്യന്‍ വ്യോമസേനയുടെ ആദ്യ വിമാനം 200 ഇന്ത്യക്കാരുമായി റൊമേനിയയില്‍ നിന്നും രാത്രിയോടെ ഡല്‍ഹിയില്‍ എത്തും.
  • ബുദാപെസ്റ്റ്(ഹംഗറി), ബുക്കാറെസ്റ്റ്(റൊമേനിയ), റസെസോവ്( പോളണ്ട്) എന്നിവടങ്ങില്‍ നിന്നും വ്യോമസേനയുടെ മൂന്ന് വിമാനങ്ങള്‍ കൂടി ഇന്ത്യക്കാരുമായി ഇന്ന് പുറപ്പെടും.
  • വ്യോമസേനയുടെ നാല്‌ സി-17 വിമാനങ്ങളാണ് രക്ഷാദൗത്യത്തിനായി പുറപ്പെട്ടിട്ടുള്ളത്.

17:12 March 02

അടിയന്തരമായി ഖാര്‍കീവ്‌ വിടാന്‍ ഇന്ത്യക്കാര്‍ക്ക് നിര്‍ദേശം

  • അടിയന്തരമായി ഖാര്‍കീവ്‌ വിടാന്‍ ഇന്ത്യക്കാര്‍ക്ക്‌ യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. യുക്രൈന്‍ സമയം ആറ്‌ മണിക്ക്‌ മുന്‍പ്‌ ഖാര്‍കീവ്‌ വിടാനാണ് നിര്‍ദേശം
  • പെസോച്ചിന്‍, ബേബെ, ബെസ്ലിയുഡോവ്‌ക എന്നിവടിങ്ങളിലേക്ക് നീങ്ങാനാണ് നിര്‍ദേശം

16:14 March 02

റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് അമേരിക്ക

  • റഷ്യന്‍ വിമാനങ്ങള്‍ക്ക് വ്യോമപാത അടച്ച് അമേരിക്ക. അമേരിക്ക യുക്രൈനൊപ്പമാണെന്നും പ്രസിഡന്‍റ്‌ ജോ ബൈഡന്‍.

16:07 March 02

യുക്രൈന്‍ ചര്‍ച്ച വൈകിപ്പിക്കുന്നുവെന്ന് ആരോപിച്ച് റഷ്യ

  • യുക്രൈനുമായി രണ്ടാം ഘട്ട സമാധാന ചര്‍ച്ചയ്‌ക്ക് തയ്യാറാണെന്ന് അറിയിച്ച് റഷ്യ. എന്നാല്‍ അമേരിക്കയോടൊപ്പം നിന്ന് യുക്രൈന്‍ ചര്‍ച്ച വൈകിപ്പിക്കുന്നുവെന്ന് റഷ്യ ആരോപിച്ചു.
  • ചര്‍ച്ചാ വേദിയെ കുറിച്ച് പറയാതെ റഷ്യ. ചര്‍ച്ച നടത്തുന്നതുമായി ബന്ധപ്പെട്ട് യുക്രൈന്‍ പ്രതികരിച്ചിട്ടില്ല.

15:55 March 02

ഖാര്‍കീവില്‍ ഷെല്ലാക്രമണം; നാല്‌ മരണം, ഒന്‍പത് പേര്‍ക്ക് പരിക്ക്

  • ഖാര്‍കീവിലുണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ നാല്‌ പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്ക്.

15:30 March 02

ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മരണം അന്വേഷിക്കുമെന്ന് റഷ്യ

  • ഖാര്‍കീവില്‍ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ട സംഭവം റഷ്യ അന്വേഷിക്കുമെന്ന് റഷ്യന്‍ അംബാസിഡര്‍ ഡെനീസ്‌ അലിപോവ്‌

15:10 March 02

യുക്രൈന് ആയുധസഹായവുമായി സ്‌പെയിന്‍

  • റഷ്യന്‍ ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ യുക്രൈന് യുദ്ധ ഉപകരണങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് സ്‌പാനിഷ്‌ പ്രധാന മന്ത്രി പെഡ്രോ സഞ്ചെസ്‌.

14:54 March 02

6,000 റഷ്യക്കാരെ വധിച്ചതായി യുക്രൈന്‍

  • 6,000 റഷ്യക്കാരെ വധിച്ചെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി. മിസൈലുകള്‍ കൊണ്ടോ ബോംബുകള്‍ കൊണ്ടോ യുക്രൈനെ തകര്‍ക്കാനാകില്ല. യുക്രൈന്‍ ജനത അജയ്യതയുടെ പ്രതീകമെന്നും സെലന്‍സ്‌കി.

14:34 March 02

അതിര്‍ത്തി മേഖലയില്‍ സുരക്ഷ കടുപ്പിച്ച് ബെലാറുസ്

  • യുക്രൈനെതിരെ റഷ്യ ആക്രമണം കടുപ്പിച്ചതോടെ തെക്ക്-പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയില്‍ സുരക്ഷ കടുപ്പിച്ച് ബെലാറുസ്‌.

കഴിഞ്ഞ മണിക്കൂറുകളില്‍ നടന്നത്

വ്യോമാക്രമണം കടുപ്പിച്ച് റഷ്യ ; കീവിൽ സ്ഫോടന പരമ്പര, സമാധാനം പുലരാന്‍ ഇന്ന് രണ്ടാംവട്ട ചർച്ച

Last Updated : Mar 2, 2022, 10:50 PM IST

ABOUT THE AUTHOR

...view details