കേരളം

kerala

ETV Bharat / international

LIVE Updates | ഖാർകീവിൽ വ്യോമാക്രമണം രൂക്ഷം; 40 ലക്ഷം പേർ അഭയാർഥികളാകുമെന്ന് യു.എൻ - തത്സമയ വാര്‍ത്തകള്‍

russia-ukraine war  Russia-Ukraine live updates  war news  റഷ്യ-യുക്രൈന്‍ യുദ്ധം  തത്സമയ വാര്‍ത്തകള്‍  യുക്രൈന്‍ യുദ്ധം വാര്‍ത്ത
ഖാർകീവിൽ വ്യോമാക്രമണം രൂക്ഷം ; 40 ലക്ഷം പേർ അഭയാർഥികളാകുമെന്ന് ഐക്യരാഷ്ട്ര സഭ

By

Published : Mar 1, 2022, 2:52 PM IST

Updated : Mar 1, 2022, 10:47 PM IST

22:38 March 01

60 ശതമാനം ഇന്ത്യക്കാരും യുക്രൈന്‍ വിട്ടതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി

  • 60 ശതമാനം ഇന്ത്യക്കാരും യുക്രൈന്‍ വിട്ടതായി ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ്‌ വര്‍ധന്‍ ശൃംഗ്ല. ബാക്കിയുള്ളവര്‍ ഖാര്‍കിവിലാണ് ഉള്ളത്. ഇന്ത്യന്‍ രക്ഷാദൗത്യം പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

22:32 March 01

യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥിയുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ നടപടി സ്വീകരിക്കും

  • യുക്രൈനില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥി നവീന്‍റെ മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി.

22:08 March 01

രക്ഷാദൗത്യത്തിന് തയ്യാറായി ഇന്ത്യന്‍ വ്യോമസേന

  • യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് തയ്യാറായി ഇന്ത്യന്‍ വ്യോമ സേനയും.
  • വ്യോമസേനയുടെ സി-17 വിമാനം നാളെ പുലര്‍ച്ചെ നാല്‌ മണിക്ക് ഡല്‍ഹിയില്‍ നിന്നും റൊമേനിയിലേക്ക്‌ പുറപ്പെട്ടും.

21:35 March 01

യുക്രൈനില്‍ ടെലിവിഷന്‍ ടവര്‍ തകര്‍ത്ത് റഷ്യ

  • യുക്രൈന്‍ മെമ്മോറിയല്‍ കോംപ്ലക്‌സിന് സമീപം ടെലിവിഷന്‍ ടവര്‍ റഷ്യന്‍ സേന തകര്‍ത്തുവെന്ന് റിപ്പോര്‍ട്ട്.

20:38 March 01

യുഎന്‍ മുനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യയെ പുറത്താക്കണമെന്ന് യുഎസ്‌ സെക്രട്ടറി

  • യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്നും റഷ്യയെ പുറത്താക്കണമെന്ന് യുഎസ്‌ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിന്‍കെന്‍

19:56 March 01

ആണവായുധം സ്വന്തമാക്കനുള്ള യുക്രൈന്‍ ശ്രമം അപകടമെന്ന് റഷ്യ

  • ആണവായുധം സ്വന്തമാക്കാനുള്ള യുക്രൈന്‍ ശ്രമം അപകടമെന്ന് റഷ്യ. ഇതിനെതിരെ പ്രതികരിക്കാതിരിക്കാനാകില്ലെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്‌ ജനീവയില്‍ നടന്ന നിരായുധീകരണ ചര്‍ച്ചയില്‍ പറഞ്ഞു.

19:02 March 01

കീവിനെ വളയാന്‍ റഷ്യന്‍ സേന; പ്രദേശവാസികള്‍ ഒഴിഞ്ഞു പോകാന്‍ മുന്നറയിപ്പ്

  • കീവിലുള്ള സുരക്ഷാ കേന്ദ്രങ്ങളും സൈനിക കേന്ദ്രങ്ങളും ആക്രമിക്കാന്‍ റഷ്യ പദ്ധതിയിടുന്നതായി സൂചന. പ്രദേശവാസികള്‍ ഉടന്‍ കീവ്‌ ഒഴിഞ്ഞ് പോകണമെന്നും റഷ്യ മുന്നറിയിപ്പ് നല്‍കി.

18:39 March 01

യുറോപ്യന്‍ യൂണിയന്‍ അംഗത്വം; യുക്രൈന്‍ അപേക്ഷ യുറോപ്യന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചു

  • യുറോപ്യന്‍ യൂണിയനില്‍ അംഗത്വം ആവശ്യപെട്ടുകൊണ്ടുള്ള യുക്രൈന്‍റെ അപേക്ഷ യുറോപ്യന്‍ പാര്‍ലമെന്‍റ് അംഗീകരിച്ചു. പ്രത്യേക നടപടിക്രമങ്ങള്‍ ആരംഭിച്ചു.

17:51 March 01

സെലന്‍സ്‌കിയുടെ പ്രസംഗത്തെ ഹര്‍ഷാരവത്തോടെ സ്വീകരിച്ച് യുറോപ്യന്‍ പാര്‍മെന്‍റ്‌ അംഗങ്ങള്‍

  • യുറോപ്യന്‍ പാര്‍ലമെന്‍റില്‍ യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കിയുടെ പ്രസംഗം അവസാനിച്ച ശേഷം എഴുന്നേറ്റ് നിന്ന് കൈയടിച്ച് അംഗങ്ങള്‍. യുറോപ്പ് തങ്ങള്‍ക്കൊപ്പമുണ്ടാകണമെന്ന് സെലന്‍സ്‌കി.

17:36 March 01

പോരാട്ടം തുടരും, തകര്‍ക്കാനാകില്ലെന്നും സെലന്‍സ്‌കി

  • റഷ്യയ്‌ക്കെതിരായ പോരാട്ടം തുടരുമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്ളാദ്‌മിര്‍ സെലന്‍സ്‌കി. തങ്ങളെ തകര്‍ക്കാനാകില്ല, തങ്ങളുടെ ശക്തി തെളിയിച്ചു കഴിഞ്ഞു. നിലനില്‍പ്പിനായാണ് പോരാടുന്നതെന്നും ഒപ്പമുണ്ടെന്ന് യുറോപ്യന്‍ രാജ്യങ്ങള്‍ തെളിയിക്കണമെന്നും സെലന്‍സ്‌കി യുറോപ്യന്‍ പാര്‍ലമെന്‍റില്‍ നടത്തിയ പ്രസംഗത്തില്‍ പറഞ്ഞു.

17:31 March 01

റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച നാളെ

  • റഷ്യ-യുക്രൈന്‍ രണ്ടാം ഘട്ട ചര്‍ച്ച നാളെ (മാര്‍ച്ച് 02) ന് പോളണ്ട്-ബെലാറുസ് അതിര്‍ത്തിയില്‍ നടക്കും.

17:01 March 01

യുറോപ്യന്‍ യൂണിയനില്‍ അംഗത്വം; യുക്രൈനെ പിന്തുണച്ച് ഹംഗറി

  • യുറോപ്യന്‍ യൂണിയനില്‍ യുക്രൈനെ അംഗമാക്കുന്നതില്‍ ഹംഗറിയുടെ പിന്തുണ

16:24 March 01

റഷ്യന്‍ വിദേശകാര്യ മന്ത്രിയുടെ പ്രസംഗം ബഹിഷ്‌കരിച്ച് നയതന്ത്രജ്ഞര്‍

  • യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവയുടെ പ്രസംഗം ബഹിഷ്‌കരിച്ച് നയതന്ത്രജ്ഞര്‍.

16:14 March 01

പുടിന്‍ യൂറോപ്പിലെ സമാധാനം നശിപ്പിക്കുന്നുവെന്ന് നാറ്റോ

  • റഷ്യന്‍ പ്രസിഡന്‍റ്‌ വ്ളാദ്‌മിര്‍ പുടിനെ വിമര്‍ശിച്ച് നാറ്റോ മേധാവി ജെന്‍സ്‌ സ്ലോറ്റന്‍ബെര്‍ഗ്‌. പുടിന്‍ യുറോപ്പിലെ സമാധാനം നശിപ്പിച്ചു. പാശ്ചാത്യ പ്രതിരോധ സഖ്യം നാറ്റോയുടെ അതിര്‍ത്തി മേഖലയുടെ ഓരോ ഇഞ്ചും പ്രതിരോധിക്കുമെന്നും ജെന്‍സ്‌.

16:05 March 01

യുക്രൈനില്‍ കൂട്ടപ്പലായനം തുടരുന്നു; രാജ്യം വിട്ടത് 6,60,000 ആളുകള്‍

  • യുക്രൈനില്‍ നിന്നും കൂട്ടപ്പലായനം തുടരുന്നു. റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നും ഇതുവരെ 6,60,000 ആളുകളാണ് അയല്‍രാജ്യങ്ങളില്‍ അഭയം തേടിയതെന്ന് ഐക്യരാഷ്ട്ര സഭ.

15:55 March 01

യുക്രൈനില്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യ

  • ലക്ഷ്യം നേടുന്നത് വരെ യുക്രൈനില്‍ ആക്രമണം തുടരുമെന്ന് റഷ്യ.

15:41 March 01

റഷ്യന്‍ ഷെല്ലാക്രമണം; 70 സൈനികര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍

  • റഷ്യന്‍ ഷെല്ലാക്രമണത്തില്‍ 70 യുക്രൈന്‍ സൈന്യം കൊല്ലപ്പെട്ടതായി യുക്രൈന്‍

15:28 March 01

ഇന്ത്യക്കാരുമായി ഏഴ്‌ വിമാനങ്ങള്‍ നാളെ ഡല്‍ഹിയില്‍

  • യുക്രൈനില്‍ കുടുങ്ങിയ ഇന്ത്യക്കാരുമായി ഏഴ്‌ വിമാനങ്ങള്‍ നാളെ ഡല്‍ഹിയില്‍ എത്തും. സ്ലൊവാക്യയില്‍ നിന്നും ഇന്ത്യക്കാരെ മടക്കിയെത്തിക്കുന്നതിന് സ്‌പൈസ് ജെറ്റ് വിമാനത്തില്‍ കിരണ്‍ റിജിജുവിന്‍റെ നേതൃത്വത്തില്‍ സംഘം പുറപ്പെട്ടു.

15:05 March 01

യുക്രൈനിൽ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു

  • യുക്രൈനിൽ ഇന്ത്യന്‍ വിദ്യാര്‍ഥി കൊല്ലപ്പെട്ടു. ഖാര്‍കീവില്‍ നടന്ന ഷെല്ലാക്രമണത്തിലാണ് കൊല്ലപ്പെട്ടത്. ഇന്ന് രാവിലെയാണ് ഖാര്‍കീവില്‍ ഷെല്ലാക്രമണം ഉണ്ടായത്.
  • കര്‍ണാടക സ്വദേശി നവീന്‍ എസ്‌.ജിയാണ് കൊല്ലപ്പെട്ടത്. നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു.
  • യുദ്ധ മേഖലയിൽ നിന്നും ഇന്ത്യക്കാര്‍ക്ക് സുരക്ഷിത പാതയൊരുക്കണമെന്ന് ആവശ്യപ്പെട്ട് യുക്രൈന്‍-റഷ്യ അംബാസിഡര്‍മാരോട്‌ സംസാരിച്ചതായി ഇന്ത്യന്‍ വിദേശകാര്യ വക്‌താവ്‌.

14:53 March 01

ആക്രമണം കടുപ്പിച്ച് റഷ്യ; ഷെല്ലാക്രമണത്തില്‍ ആറ് പേര്‍ക്ക് പരിക്ക്

  • ഖാർകീവ് സെന്‍ട്രൽ സ്‌ട്രീറ്റിലുണ്ടായ ഷെല്ലാക്രമണത്തില്‍ ഒരു കുട്ടിയുള്‍പ്പെടെ ആറ്‌ പേര്‍ക്ക് പരിക്ക്.

14:32 March 01

റഷ്യന്‍ മാധ്യമങ്ങള്‍ക്ക് യുറോപ്പില്‍ വിലക്ക്

  • റഷ്യന്‍ മാധ്യമങ്ങളുടെ യുട്യൂബ്‌ സംപ്രേക്ഷണം യൂറോപ്പില്‍ വിലക്കി ഗൂഗില്‍.
Last Updated : Mar 1, 2022, 10:47 PM IST

ABOUT THE AUTHOR

...view details