- യുക്രൈനിന്‍റെ 1067 സൈനിക താവളങ്ങളിൽ ആക്രമണം നടത്തിയെന്ന അവകാശവാദവുമായി റഷ്യ. യുക്രൈൻ സൈനികരെ കൊല്ലുകയും പരിക്കേൽപ്പിക്കുകയും ചെയ്‌തതായും റഷ്യ സമ്മതിച്ചു.
LIVE Updates | ആക്രമണം കടുപ്പിച്ച് റഷ്യ ; ചെറുത്ത് നിന്ന് യുക്രൈൻ - തത്സമയ വിവരങ്ങള്‍
22:39 February 27
യുക്രൈൻ സൈനികരെ കൊലപ്പെടുത്തിയെന്ന് റഷ്യ
22:39 February 27
22:28 February 27
റഷ്യൻ വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി യൂറോപ്യൻ യൂണിയൻ
- റഷ്യൻ വിമാന സർവീസുകൾക്കുള്ള വ്യോമാതിർത്തി അടക്കുമെന്ന് യൂറോപ്യൻ യൂണിയൻ. ആർടി, സ്‌പുട്‌നിക് ഉൾപ്പെടെയുള്ള ക്രംലിൻ അനുകൂല മാധ്യമങ്ങളെ യൂറോപ്യൻ കമ്മിഷൻ നിരോധിക്കും. യുക്രൈനിലേക്കുള്ള ആയുധ വിതരണത്തിന് ഫണ്ട് നൽകുമെന്നും യൂറോപ്യൻ യൂണിയൻ.
22:15 February 27
ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് സെലെൻസ്‌കി
- റഷ്യയുമായുള്ള ചർച്ചയിൽ പ്രതീക്ഷയില്ലെന്ന് യുക്രൈൻ പ്രസിഡന്‍റ് സെലെൻസ്‌കി. ഒരു ശ്രമം നടത്താമെന്ന ചിന്ത മാത്രമേയുള്ളൂ. താൻ ശ്രമിച്ചിട്ടില്ലെന്ന് യുക്രൈൻ ജനത കുറ്റപ്പെടുത്തരുതെന്ന് സെലെൻസ്‌കി പറഞ്ഞു. ഉപാധികളില്ലാത്ത ചർച്ചയെന്നും ആവശ്യം പ്രായോഗികമായ പരിഹാരമെന്നും യുക്രൈൻ. അതിർത്തി സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സെലെൻസ്‌കി.
22:04 February 27
ഡൽഹിയിൽ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം
- യുക്രൈൻ വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഡൽഹിയിൽ ഉന്നതതല യോഗം ചേരുന്നു
21:35 February 27
സൈറ്റോമൈറിൽ വൻ സ്ഫോടനം
- സൈറ്റോമൈർ വിമാനത്താവളത്തിന് സമീപം ശക്തമായ സ്ഫോടനമെന്ന് യുക്രൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
21:35 February 27
21:01 February 27
മലയാളി വിദ്യാർഥികൾ തിരുവനന്തപുരത്തെത്തി
- യുക്രൈൻ രക്ഷാദൗത്യത്തിന്‍റെ ഭാഗമായി എയർ ഇന്ത്യ വിമാനത്തിൽ രാജ്യത്തെത്തിയ മലയാളി വിദ്യാർഥികൾ തിരുവനന്തപുരത്തെത്തി
20:38 February 27
യുക്രൈൻ- റഷ്യ ചർച്ച ആരംഭിച്ചു
- യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ചകൾ ആരംഭിച്ചതായി പീപ്പിൾസ് സെർവന്‍റ് പാർട്ടി എംപി ഫിയോഡോർ വെനിസ്ലാവ്‌സ്‌കി അറിയിച്ചു. ഇരു രാജ്യങ്ങളുടെയും പ്രതിനിധി സംഘങ്ങളണ് ചർച്ചയിൽ പങ്കെടുക്കുന്നത്
20:31 February 27
റഷ്യൻ വിമാന സർവീസുകൾക്ക് കാനഡയിൽ വിലക്ക്
- റഷ്യൻ വിമാന സർവീസുകൾക്ക് വിലക്കേർപ്പെടുത്തി കാനഡ. റഷ്യൻ വിമാനങ്ങൾക്കുള്ള വ്യോമപാത ഉടൻ അടക്കാൻ കാനഡയുടെ ഗതാഗത മന്ത്രിയുടെ നിർദേശം
20:19 February 27
റഷ്യൻ അധിനിവേശത്തെ അപലപിച്ച് ബ്രിട്ടീഷ് സർക്കാർ
- യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ ബ്രിട്ടീഷ് സർക്കാർ അപലപിക്കുന്നുവെന്ന് ഇന്ത്യയിലെ ബ്രിട്ടീഷ് ഹൈക്കമ്മീഷണർ അലക്‌സ് എല്ലിസ്. യുദ്ധത്തിൽ നിന്ന് റഷ്യയെ പിന്തിരിപ്പിക്കാൻ ബ്രിട്ടൺ നയതന്ത്ര സമ്മർദ്ദം ചെലുത്തുമെന്ന് അലക്‌സ് എല്ലിസ്
20:12 February 27
യുക്രൈൻ ജനതക്ക് ധനസഹായം പ്രഖ്യാപിച്ച് യുഎസ്
- യുക്രൈൻ ജനതക്ക് 54 മില്യൺ ഡോളർ ധനസഹായം നൽകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്യൂരിറ്റി.
19:50 February 27
198 ഇന്ത്യക്കാരുമായി വിമാനം ഡല്‍ഹിയിലെത്തി
- യുക്രൈനില്‍ കുടുങ്ങിയ 198 ഇന്ത്യക്കാരുമായി ബുക്കാറെസ്റ്റില്‍ നിന്നും പ്രത്യേക വിമാനം ഡല്‍ഹിയിലെത്തി. എയര്‍ ഇന്ത്യക്ക് പുറമെ ഇന്‍ഡിഗോയും രക്ഷാദൗത്യത്തിന്.
19:05 February 27
യുക്രൈന്‍ അധിനിവേശം; റഷ്യയില്‍ സംഘര്‍ഷാവസ്ഥ
- യുക്രൈന്‍ അധിനിവേശത്തിനെതിരെ റഷ്യയില്‍ പ്രതിഷേധം. ക്രെംലിന് പുറമേ മോസ്‌കോയിലും റഷ്യയുടെ വിവിധ നഗരങ്ങളിലും സംഘര്‍ഷാവസ്ഥയെന്ന് റിപ്പോര്‍ട്ട്.
18:50 February 27
റഷ്യക്കെതിരായ പാശ്ചാത്യരാജ്യങ്ങളുടെ നടപടി; സേനയോട് കരുതിയിരിക്കാന്‍ പുടിന്‍
- റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തിനെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ സൗഹ്യതപരമല്ലാത്ത നടപടി സ്വീകരിക്കുന്നുവെന്ന് ആരോപിച്ച് പുടിന്‍. നാറ്റോയുടെ നിലപാടുകള്‍ പ്രകോപനകരമെന്ന് പുടിന്‍. റഷ്യന്‍ ആണവ സേനയോട് അതീവ ജാഗ്രത പുലര്‍ത്താനും നിര്‍ദേശം.
18:37 February 27
റഷ്യയുമായി ചര്‍ച്ചയ്‌ക്ക് സമ്മതിച്ച് യുക്രൈന്‍
- ബെലാറസില്‍ വെച്ച് റഷ്യയുമായി ചര്‍ച്ച നടത്താന്‍ സമ്മതിച്ച് യുക്രൈന്‍. ബെലാറസ് പ്രസിഡന്‍റുമായി യുക്രൈന്‍ പ്രസിഡന്‍റ് സെലെന്‍സ്‌കി ചര്‍ച്ച നടത്തി. മോസ്‌കോയിലും ചര്‍ച്ച പുരോഗമിക്കുന്നു.
18:14 February 27
15,000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ നടപടി
- യുക്രൈനില്‍ ഇനി അവശേഷിക്കുന്നത് 15,000 ഇന്ത്യക്കാരെന്ന് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി. 'ഓപ്പറേഷന്‍ ഗംഗ'യിലൂടെ ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടി ആരംഭിച്ചു. സാഹചര്യം വിലയിരുത്തി നിര്‍ദേശങ്ങള്‍ എംബസി മുഖേന നല്‍കുന്നുണ്ട്.
- ഹംഗറി, പോളണ്ട്, സ്ലോവാക്യ, റൊമേനിയ അതിര്‍ത്തികളിലൂടെയാണ് നിലവില്‍ രക്ഷാദൗത്യം പുരോഗമിക്കുന്നത്. രക്ഷാദൗത്യത്തിനായി മാള്‍ഡോവയുടെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. ഇന്ത്യയില്‍ നിന്നും പ്രത്യേക സംഘത്തെ അതിര്‍ത്തികളിലേക്ക് അയച്ചതായും അദ്ദേഹം പറഞ്ഞു.
17:55 February 27
ചര്‍ച്ചകള്‍ക്കുള്ള അവസരം പാഴാക്കുന്നത് യുക്രൈനെന്ന് റഷ്യ
- യുക്രൈന്‍ ചര്‍ച്ചകള്‍ക്കുള്ള അവസരങ്ങള്‍ പാഴാക്കുന്നുവെന്ന് ആരോപിച്ച് പുടിന്‍. റഷ്യക്കെതിരെ അന്താരാഷ്ട്ര നീതിന്യായ കോടതിയെ സമീപിച്ച് യുക്രൈന്‍ പ്രസിഡന്‍റ്.
17:55 February 27
സന്നദ്ധപ്രവര്‍ത്തകരുടെ അന്താരാഷ്ട്ര ബ്രിഗേഡിന് ആഹ്വാനം ചെയ്‌ത് യുക്രൈന്‍ പ്രസിഡന്‍റ്
- റഷ്യയുടെ അധിനിവേശത്തിനെതിരെ സന്നദ്ധപ്രവര്‍ത്തകരുടെ "അന്താരാഷ്ട്ര ബ്രിഗേഡ്" സൈൻ അപ്പ് ചെയ്യാന്‍ ആഹ്വാനം ചെയ്‌ത് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്‌കി.
17:43 February 27
'ഓപ്പറേഷന്‍ ഗംഗ' വിപുലീകരിക്കുന്നു
- 'ഓപ്പറേഷന്‍ ഗംഗ' വിപുലീകരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം. മാള്‍ഡോവ വഴി ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനാണ് ശ്രമം. യുക്രൈന്‍-മാള്‍ഡോവ അതിര്‍ത്തി വഴിയുള്ള ഇന്ത്യക്കാരുടെ പ്രവേശനം സുഗമമാക്കണമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍ മാള്‍ഡോവ വിദേശകാര്യമന്ത്രിയോട് അര്‍ഥിച്ചു.
17:36 February 27
ഇന്ത്യക്കാരോട് കാത്തിരിക്കാന്‍ നിര്‍ദേശം
- പുറത്തിറങ്ങാന്‍ കഴിയാത്തതോ യാത്ര ചെയ്യാന്‍ കഴിയാത്തതോ ആയ സാഹചര്യമാണെങ്കില്‍ അടുത്ത നിര്‍ദേശം വരുന്നത് വരെ കാത്തിരിക്കാന്‍ നിര്‍ദേശിച്ച് യുക്രൈനിലെ ഇന്ത്യന്‍ എംബസി.
17:18 February 27
ഇന്ത്യന്‍ രക്ഷാദൗത്യം; ഹംഗറിയോട് നന്ദി അറിയിച്ച് എസ്.ജയശങ്കര്‍
- യുക്രൈന്‍-ഹംഗറി അതിര്‍ത്തി വഴിയുള്ള ഇന്ത്യന്‍ രക്ഷാദൗത്യത്തിന് നല്‍കിയ പിന്തുണയ്‌ക്ക് നന്ദി അറിയിച്ച് കേന്ദ്ര മന്ത്രി ഡോ. എസ്.ജയശങ്കര്‍. ഹംഗറി വിദേശകാര്യ മന്ത്രി പീറ്റർ സിജാര്‍ട്ടോയെ നേരിട്ട് ഫോണില്‍ വിളിച്ച് നന്ദി അറിയിച്ചതായി മന്ത്രി പറഞ്ഞു. തുടര്‍ന്നും സഹകരണം പ്രതീക്ഷിക്കുന്നതായി മന്ത്രി.
17:00 February 27
ആക്രമണം തുടര്‍ന്ന് റഷ്യ; 3,68,000 പേര്‍ ഇതുവരെ യുക്രൈന്‍ വിട്ടു
- റഷ്യയുടെ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്നും ഇതുവരെ പലായനം ചെയ്‌തത് 3,68,000 പേരെന്ന് ഐക്യരാഷ്‌ട്ര സഭ.
16:25 February 27
4,300 റഷ്യന്‍ സൈനികരെ വധിച്ചെന്ന് യുക്രൈന്‍
- ഇതുവരെ 4,300 റഷ്യന്‍ സൈനികരെ വധിച്ചതായി യുക്രൈന്‍. റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തെ തുടര്‍ന്ന് ഇതുവരെ റൊമേനിയയില്‍ എത്തിയത് 43,000 യുക്രേനികളെന്ന് റിപ്പോര്‍ട്ട്.
16:16 February 27
ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന് കൂടുതല്‍ വിമാനങ്ങള്‍ അയയ്‌ക്കുമെന്ന് കേന്ദ്രമന്ത്രി രാജ്‌നാഥ് സിംഗ്
- യുക്രൈനില്‍ കുടുങ്ങിയ മുഴുവന്‍ ഇന്ത്യക്കാരെയും സര്‍ക്കാര്‍ ചെലവില്‍ തിരികെ എത്തിക്കും. ഇതിനായി കൂടുതല്‍ വിമാനങ്ങള്‍ യുക്രൈന്‍റെ അയല്‍രാജ്യങ്ങളിലേക്ക് അയക്കുമെന്നും കേന്ദ്ര മന്ത്രി രാജ്‌നാഥ് സിംഗ്
16:11 February 27
യുഎന്‍ സുരക്ഷാ കൗണ്‍സിന്‍ പ്രത്യേക യോഗം
- യുക്രൈന്‍ വിഷയത്തില്‍ യുഎന്‍ സുരക്ഷാ കൗണ്‍സില്‍ പ്രത്യേക യോഗം ചേരാന്‍ തീരുമാനം. നാളെ ഇന്ത്യന്‍ സമയം പുലര്‍ച്ചെ 1.30നാണ് യോഗം.
15:39 February 27
പുടിനെ സസ്‌പെന്‍റ് ചെയ്‌ത് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍
- റഷ്യയുടെ യുക്രൈന്‍ അധിനിവേശത്തില്‍ പ്രതിഷേധിച്ച് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന്‍ അധ്യക്ഷ സ്ഥാനത്ത് നിന്ന് പുടിനെ സസ്‌പെന്‍റ് ചെയ്‌തു.
15:29 February 27
റഷ്യന്‍ സേനയോട് നന്ദി പറഞ്ഞ് പുടിന്‍
- യുക്രൈനില്‍ നടത്തുന്ന ധീരമായ പോരാട്ടത്തിന് റഷ്യന്‍ പ്രത്യേക സേനയോട് നന്ദി പറഞ്ഞ് റഷ്യന്‍ പ്രസിഡന്‍റ് വ്‌ളാദ്‌മിര്‍ പുടിന്‍.
15:10 February 27
റഷ്യന്‍ വിമാനങ്ങളെ വിലക്കി അയർലണ്ട്
- റഷ്യന്‍ വിമാനങ്ങള്‍ക്കായുള്ള വ്യോമപാത അടക്കുന്നതായി അയർലണ്ട്. യൂറോപ്യന്‍ യൂണിയനിലെ മറ്റ് രാജ്യങ്ങളും റഷ്യന്‍ വിമാനങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തണമെന്ന് അയർലണ്ട് ആവശ്യപ്പെട്ടു. ഓസ്‌ട്രേലിയ, സ്വീഡന്‍, ഫിന്‍ലാൻഡ് രാജ്യങ്ങളും വ്യോമപാത അടയ്‌ക്കാന്‍ തീരുമാനിച്ചു.
14:40 February 27
നാലാം ദിവസവും യുദ്ധം രൂക്ഷം; ഇന്ത്യക്കാരോട് പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് മാറാന്‍ നിദേശം
- സുരക്ഷാ സാഹചര്യം വിലയിരുത്തി പടിഞ്ഞാറന്‍ അതിര്‍ത്തി മേഖലയിലേക്ക് നീങ്ങാന്‍ ഇന്ത്യക്കാര്‍ക്ക് നിദേശം നല്‍കി യുക്രൈനിലെ ഇന്ത്യൻ എംബസി. യുക്രൈന്‍ റെയില്‍വെയുടെ ട്രെയിന്‍ സര്‍വീസ് ഉണ്ടാകുമെന്നും എംബസി അറിയിച്ചു. കിവീല്‍ നിന്ന് ട്രെയിന്‍ സര്‍വീസ് ഉടന്‍ ആരംഭിക്കും.
കഴിഞ്ഞ മണിക്കൂറുകളിൽ നടന്നത്