കേരളം

kerala

ETV Bharat / international

LIVE UPDATE| അഞ്ചാം ദിവസവും അയവില്ലാതെ ആക്രമണം തുടർന്ന് റഷ്യ ; സമാധാന ചർച്ച ഇന്ന് ബെലാറുസില്‍

Russia Ukraine War  live update  റഷ്യ യുക്രൈൻ യുദ്ധം
റഷ്യ യുക്രൈൻ യുദ്ധം

By

Published : Feb 28, 2022, 7:28 AM IST

Updated : Feb 28, 2022, 2:16 PM IST

14:14 February 28

ചർച്ചയ്ക്കായി യുക്രൈൻ പ്രതിനിധികള്‍ ബെലാറുസിൽ

ചർച്ചയ്ക്കായി യുക്രൈൻ പ്രതിനിധികള്‍ ബെലാറുസിൽ എത്തി. ഇന്ത്യൻ സമയം ഉച്ചയ്ക്ക് 3.30 നാണ് ചർച്ച

13:44 February 28

സമാധാനപരമായി കീവ് വിടാമെന്ന് റഷ്യ

  • ജനങ്ങള്‍ക്ക് സമാധാനപരമായി കീവ് വിടാമെന്ന് റഷ്യൻ സേന. യുക്രൈൻ വ്യോമ മേഖലയിൽ മേധാവിത്വം നേടിയെടുത്തെന്നും റഷ്യ

13:43 February 28

191 ടാങ്കുകളും 29 വിമാനങ്ങള്‍ തകർത്തെന്ന് യുക്രൈൻ

  • 29 റഷ്യൻ വിമാനങ്ങളും 29 ഹെലിക്കോപ്ടറുകളും തകർത്തെന്ന് യുക്രൈൻ സേന. 191 ടാങ്കുകളും നശിപ്പിച്ചെന്ന് യുക്രൈൻ സേന.

13:32 February 28

191 ടാങ്കുകളും 29 വിമാനങ്ങള്‍ തകർത്തെന്ന് യുക്രൈൻ

  • 29 റഷ്യൻ വിമാനങ്ങളും 29 ഹെലിക്കോപ്ടറുകളും തകർത്തെന്ന് യുക്രൈൻ സേന. 191 ടാങ്കുകളും നശിപ്പിച്ചെന്ന് യുക്രൈൻ സേന.

12:59 February 28

റഷ്യ- യുക്രൈൻ സമാധാന ചർച്ച ഉടൻ

  • റഷ്യ-യുക്രൈൻ സമാധാന ചർച്ച ഉടൻ. ഉച്ചയ്ക്ക് 3.30 ഓടെ ചർച്ച ആരംഭിക്കുമെന്നാണ് റിപ്പോർട്ടുകള്‍. ചർച്ചയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായെന്ന് ബെലാറുസ് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

12:44 February 28

റഷ്യൻ ആക്രമണങ്ങള്‍ക്ക് വേഗത കുറഞ്ഞെന്ന് ഉക്രൈൻ

  • പലഭാഗങ്ങളിലും ഏറ്റുമുട്ടൽ നടക്കുന്നുണ്ടെങ്കിലും, റഷ്യൻ ആക്രമണങ്ങള്‍ക്ക് വേഗത കുറഞ്ഞെന്ന് യുക്രൈൻ സേന

12:42 February 28

കീവിൽ കർഫ്യു പിൻവലിച്ചു

  • യുക്രൈൻ തലസ്ഥാന നഗരമായ കീവിൽ കർഫ്യു പിൻവലിച്ചു. ആവശ്യ സാധനങ്ങള്‍ക്കുള്ള കടകള്‍ തുറക്കാൻ അനുമതി.

11:25 February 28

ഇന്ത്യൻ രക്ഷാദൗത്യത്തിനായി നാല് മന്ത്രിമാർ

  • യുക്രൈനിൽ കുടുങ്ങിയ ഇന്ത്യൻ പൗരൻമാർക്കായി നാല് മന്ത്രിമാർ യുക്രൈൻ അതിർത്തിയിലേക്ക്. ജ്യോതിരാദി സിന്ധ്യ, വികെ സിങ്, ഹർദീപ് സിംഗ്പുരി, കിരണ്‍ല റിജിജു എന്നിവർ ദൗത്യമേറ്റേടുക്കും.

10:28 February 28

കീവ് നിയന്ത്രണത്തിൽ തന്നെയെന്ന് യുക്രൈൻ

  • തലസ്ഥാന നഗരമായ കീവ് നിയന്ത്രണത്തിൽ തന്നെയെന്ന് യുക്രൈൻ. കീവ് പിടിക്കാൻ റഷ്യ ഇതുവരെ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുത്തിയെന്നും യുക്രൈൻ കമാൻഡർ

10:04 February 28

യുക്രൈനിലേക്ക് ബലാറുസ് സേനയും

  • റഷ്യക്ക് പിന്തുണയുമായി ബലാറുസ് സേനയും യുക്രൈനിലേക്കെന്ന് റിപ്പോർട്ട്

09:55 February 28

കനേഡിയൻ വ്യോമപാതയിൽ റഷ്യൻ വിമാനം.

  • വിലക്ക് ലംഘിച്ച് റഷ്യൻ വിമാനം കനേഡിയൻ വ്യോമപാതയിലൂടെ പറന്നു. വിഷയം പരിശോധിച്ചതിന് ശേഷം ഉചിതമായ നടപടിയെന്ന് കനേഡിയൻ ഗതാഗത മന്ത്രാലയം.

09:30 February 28

റൂബിളിന്‍റെ മൂല്യത്തിൽ ഇടിവ്

  • കടുത്ത ഉപരോധങ്ങളെ തുടർന്ന് റഷ്യൻ കറൻസി റൂബിളിന്‍റെ മൂല്യം 30 ശതമാനം ഇടിഞ്ഞു

09:13 February 28

ബെർദ്യാൻസ്ക് പിടിച്ചെടുത്ത് റഷ്യ

  • യുക്രൈൻ നഗരമായ ബെർദ്യാൻസ്ക് റഷ്യയുടെ നിയന്ത്രണത്തിലായി

08:40 February 28

ജനവാസ മേഖലയിൽ മിസൈൽ ആക്രമണം

  • ചെർണോബ് മേഖലയിലെ ഫ്ലാറ്റിൽ മിസൈൽ പതിച്ചതായി റിപ്പോർട്ട്. പരിക്കേറ്റവരുടെ എണ്ണം വ്യക്തമല്ല

08:39 February 28

രക്ഷാദൗത്യം വേഗത്തിലാക്കി ഇന്ത്യ

  • 249 പേരുമായി റൊമേനിയയിൽ നിന്ന് അഞ്ചാമത്തെ വിമാനം ഡൽഹിയിലെത്തി. സംഘത്തിൽ 12 മലയാളികള്‍

07:47 February 28

24 മണിക്കൂർ നിർണായകമെന്ന് സെലൻസ്കി

  • അടുത്ത 24 മണിക്കൂർ നിർണായകമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലൻസ്കി. ബോറിസ് ജോണ്‍സണുമായുള്ള ഫോണ്‍ സംഭാഷണത്തിലാണ് പ്രതികരണം. യുക്രൈന് എല്ലാ സഹായവും വാഗ്ദാനം ചെയ്ത് ബ്രിട്ടീഷ് പ്രധാനമന്ത്രി.

07:46 February 28

യുഎൻ അടിയന്തര യോഗം

  • യുഎൻ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും

07:46 February 28

കീവ് വളഞ്ഞ് റഷ്യ

  • അഞ്ചാം ദിവസവും പോരാട്ടം കടുപ്പിച്ച് റഷ്യ. കീവ് റഷ്യൻ പട്ടാളം വളഞ്ഞതായാണ് റിപ്പോര്‍ട്ട്. നിരവധി നഗരങ്ങളിൽ സ്ഫോടനം

06:23 February 28

വിഷയം ചർച്ച ചെയ്യാൻ യുഎൻ പൊതുസഭയുടെ അടിയന്തര യോഗം ഇന്ന്

കീവ് : റഷ്യ യുക്രൈൻ ചർച്ച ഇന്ന് നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലും, അഞ്ചാം ദിവസവും യുക്രൈനെ കടന്നാക്രമിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവ് റഷ്യൻ പട്ടാളം വളഞ്ഞതായാണ് റിപ്പോർട്ട്. സപ്രൊഷ്യയി| വൻ സ്ഫോടനങ്ങള്‍ ഉണ്ടായി.

കീവിൽ യുക്രൈൻ ചെറുത്ത് നിൽപ്പ് തുടരുകയാണ്. അതേസമയം വിഷയം ചർച്ച ചെയ്യാൻ യുഎൻ പൊതുസഭ ഇന്ന് അടിയന്തര യോഗം ചേരും. ഇന്ത്യ യോഗത്തിൽ നിന്ന് വിട്ട് നിൽക്കും.

Last Updated : Feb 28, 2022, 2:16 PM IST

ABOUT THE AUTHOR

...view details