റഷ്യൻ അധിനിവേശത്തിനെതിരെ ലോക വ്യാപകമായി പ്രതിഷേധം. യുദ്ധ വിരുദ്ധ പ്രക്ഷോപവുമായി ജനങ്ങള്‍ തെരുവിൽ.
LIVE UPDATES: അതീവ ഗുരുതരം, ലോകം യുദ്ധ ഭീതിയില്‍: യുക്രൈനില്‍ എങ്ങും വെടിയൊച്ച
13:44 February 25
റഷ്യക്കെതിരെ പ്രതിഷേധം ശക്തം
13:34 February 25
രക്ഷാദൗത്യവുമായി ഇന്ത്യ
- യുക്രൈനിൽ കുടങ്ങിയ ഇന്ത്യക്കാർക്കായി രക്ഷാദൗത്യത്തിനൊരുങ്ങി ഇന്ത്യ. എയർ ഇന്ത്യ വിമാനങ്ങള്‍റൊമേനിയിലേക്ക് പുറപ്പെടും. ഹംഗറിയിലേക്ക് വിമാനം അയക്കാനും ആലോചന. ചെക്ക്പോസ്റ്റുകള്‍ക്ക് അടുത്തുള്ള വിദ്യാർഥികള്‍ ആദ്യം പുറപ്പെടാൻ നിർദേശം. പാസ്പ്പോർട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ കരുതണം .വാഹനത്തിൽ ഇന്ത്യൻ പതാക പതിക്കാനും നിർദേശം
13:18 February 25
റഷ്യ ജനങ്ങളെ ആക്രമിക്കുന്നുവെന്ന് യുക്രൈൻ
റഷ്യ ജനങ്ങളെ ആക്രമിക്കുന്നുവെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി. ജനങ്ങളെ ആക്രമിക്കില്ല എന്ന് റഷ്യ പറയുന്നത് അവരുടെ മറ്റൊരു നുണയാണെന്നും സെലെൻസ്കി
13:10 February 25
കീവ് പിടിക്കാൻ റഷ്യ
യുക്രൈനു നേരെ ആക്രമണം കടുപ്പിച്ച് റഷ്യ. തലസ്ഥാന നഗരമായ കീവിൽ ഏറ്റുമുട്ടൽ രൂക്ഷം.
- മേഖലയിൽ റഷ്യ വ്യോമക്രമണം നടത്താൻ സാധ്യതയെന്ന് ജനങ്ങള്‍ക്ക് മുന്നറിയിപ്പ്
13:09 February 25
ചെറുത്ത് നിൽപ്പ് തുടർന്ന് യുക്രൈൻ
- റഷ്യയോട് ചെറുത്ത് നിൽപ്പ് തുടർന്ന് യുക്രൈൻ സൈന്യം. റഷ്യൻ കടന്ന് വരവ് തടയാൻ പാലങ്ങള്‍ തകർത്തതായും റിപ്പോർട്ട്
12:03 February 25
ചർച്ച ആവശ്യപ്പെട്ട് സെലൻസ്കി
- റഷ്യ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് യുക്രൈൻ പ്രസിഡന്‍റ് വ്ലാദിമിർ സെലെൻസ്കി. ആക്രമണം അവസാനിക്കുന്നത് വരെ പ്രതിരോധം തുടരും.
12:03 February 25
റഷ്യ പിൻവാങ്ങണമെന്ന് യുഎൻ കരട് പ്രമേയം
- അധിനിവേശം അവസാനിപ്പിച്ച് റഷ്യ പിൻമാറണമെന്ന് യുഎൻ
12:02 February 25
ആയുധങ്ങള്‍ നൽകി യുക്രൈൻ
- പൊതുജനങ്ങള്‍ക്ക് യുക്രൈൻ ആയുധങ്ങള്‍ നൽകുന്നതായി റിപ്പോർട്ട്.
12:02 February 25
യുക്രൈൻ സുരക്ഷ സൈനികർ കൊല്ലപ്പെട്ടു
- സപ്പോരിജിയ മേഖലയിൽ റഷ്യ നടത്തിയ മിസൈൽ ആക്രമണത്തിൽ യുക്രൈൻ സുരക്ഷ സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്
10:06 February 25
അനുനയ നീക്കവുമായി ഫ്രാൻസ്
- ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മാക്രോണ്‍ പുടിനുമായി ഫോണിൽ സംസാരിച്ചു. സൈനീക നീക്കം എത്രയും പെട്ടന്ന് നിർത്തി വയ്ക്കണമെന്ന് ആവശ്യം.
10:06 February 25
യുക്രൈനിൽ സ്ഫോടന പരമ്പര
- യുക്രൈനിൽ വിവിധ ഇടങ്ങളിൽ സ്ഫോടനം. തലസ്ഥാനമായ കീവിൽ വൻ സ്ഫോടനമുണ്ടായതാണ് റിപ്പോർട്ടുകള്‍. ഒഡേസ മേഖലയിൽ നിന്ന് വലിയ രീതിയിലുള്ള വ്യോമാക്രമണവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടുണ്ട്.
08:37 February 25
കീവിൽ വീണ്ടും സ്ഫോടനം
- കീവിൽ വൻ സ്ഫോടനമുണ്ടതായി റിപ്പോർട്ട്. ഇന്ന് ഇതുവരെ ആറ് സ്ഫോടനങ്ങള്‍
08:37 February 25
രക്ഷാ ദൗത്യം ആരംഭിച്ച് ഇന്ത്യ
തിരികെയെത്തിക്കേണ്ട ഇന്ത്യക്കാരുടെ രജിസ്ട്രേഷൻ തുടങ്ങിയ നാല് രാജ്യങ്ങള്‍ വഴി ഇവരെ രക്ഷിക്കാനാണ് പദ്ധതി. ഉദ്യോഗ സംഘം യുക്രൈൻ അതിർത്തികളിൽ എത്തി.
07:08 February 25
നാറ്റോ നിർണായക യോഗം ഇന്ന്
- അംഗ രാജ്യങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ കൂടുതൽ നടപടികള്‍ ചർച്ച ചെയ്യും.
07:08 February 25
യുക്രൈനിൽ നിലയക്കാത്ത വെടിയൊച്ച. പലായനം
- യുക്രൈനിൽ വ്യാപക ആക്രമണം അഴിച്ചുവിട്ട് റഷ്യ. തലസ്ഥാനമായ കീവിൽ സൈനീക വിന്യാസം കൂട്ടി. രാജ്യത്ത് നിന്ന് ഒരു ലക്ഷത്തിലധികം പേർ പലായനം ചെയ്തെന്ന് റിപ്പോർട്ട്
07:08 February 25
റഷ്യക്ക് നേരെ സൈബർ ആക്രമണം
- റഷ്യൻ ഔദ്യോഗിക ചാനലായ ആർടി ന്യൂസ് പ്രവർത്തന രഹിതമായി.
07:07 February 25
മുന്നറിയിപ്പുമായി ഫ്രാൻസ്
- നാറ്റോയുടെ കൈയിലും ആയുധങ്ങള്‍ ഉണ്ടെന്ന് റഷ്യ മറക്കരുതെന്ന് ഫ്രാൻസ്. ഫ്രാൻസ് വിദേശകാര്യ മന്ത്രിയുടെയാണ് പ്രതികരണം.
07:06 February 25
റഷ്യയിൽ വ്യാപക പ്രതിഷേധം
- യുക്രൈൻ അധിനിവേശത്തിനെതിരെ റഷ്യയിൽ വ്യാപക പ്രതിഷേധം.
06:43 February 25
അഭയാർഥികളെ സ്വീകരിക്കുമെന്ന് അമേരിക്ക
- യുക്രൈനിൽ നിന്ന് പലായനം ചെയ്യുന്നവരെ സ്വീകരിക്കുമെന്ന് അമേരിക്ക
06:43 February 25
വികാരധീതനായി യുക്രൈൻ പ്രസിഡന്‍റ്
- പോരട്ടത്തിൽ യുക്രൈൻ ഒറ്റപ്പെട്ടന്ന് യുക്രൈൻ പ്രസിഡന്‍റ്. ലക്ഷ്യ താൻമാത്രമെന്നും വ്ലാദിമിർ സെലെൻസ്കി
06:43 February 25
റഷ്യയിലും യുദ്ധ വിരുദ്ധ പ്രതിഷേധം
റഷ്യയിൽ വിവിധയിടങ്ങളിൽ യുദ്ധ വിരുദ്ധ പ്രക്ഷോപം. രാജ്യത്ത് പ്രകടനങ്ങളിൽ പങ്കെടുത്ത 1700 പേർ കസ്‌റ്റഡിയിൽ.
ന്യൂയോർക്കിലും , പാരീസിലും യുദ്ധ വിരുദ്ധ പ്രക്ഷോപം.
06:43 February 25
ഉക്രൈനിൽ മരണം 137
യുക്രൈനിൽ ആദ്യ ദിനം 137 പേർ മരിച്ചെന്ന് ഔദ്യോഗിക സ്ഥീരികരണം.
06:42 February 25
സൈന്യത്തെ അയക്കില്ലന്ന് അമേരിക്ക
- യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലന്ന് ബൈഡൻ. നാറ്റോ സഖ്യ രാജ്യങ്ങളെ സംരക്ഷിക്കും. കടുത്ത ഉപരോധങ്ങള്‍ ഏർപ്പെടുത്താനും തീരുമാനം.
06:42 February 25
കീവും , ചെർണോബിലും പിടിച്ച് റഷ്യ
- യുക്രൈൻ തലസ്ഥാനമായ കീവ് പിടിച്ചെടുത്ത് റഷ്യ. ചെർണോബിലും റഷ്യൻ നിയന്ത്രണത്തിൽ
22:52 February 24
മോദി പുടിനുമായി സംസാരിക്കുന്നു
യുക്രൈനിൽ റഷ്യ നടത്തുന്ന സൈനിക നീക്കങ്ങൾക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്‍റ് വ്‌ളാഡിമിർ പുടിനുമായി സംസാരിക്കുന്നു
19:23 February 24
കീഴടങ്ങില്ലന്ന് യുക്രൈൻ
- കിഴ്ടങ്ങാൻ തയ്യാറല്ലന്ന് യുക്രൈൻ പ്രസിഡന്‍റ്. സർവ്വശക്തിയും ഉപയോഗിച്ച് ചെറുക്കും. ആവശ്യമുള്ളവർക്കെല്ലാം ആയുധം നൽകുമെന്നും യുക്രൈൻ.
19:23 February 24
റഷ്യൻ സൈന്യം കീവിൽ
- റഷ്യൻ സൈൻ യുക്രൈൻ തലസ്ഥാനമായ കീവിലെത്തി. കീവിലെ വിമാനത്താവളങ്ങള്‍ ആക്രമിച്ചതായി റിപ്പോർട്ട്.
18:32 February 24
റഷ്യക്ക് പിന്തുണയുമായി ചൈന
- റഷ്യക്ക് പിന്തുണയുമായി ചൈന. റഷ്യയുടെ സുരക്ഷ ആശങ്കകള്‍ മലസിലാക്കുന്നുവെന്നും ചൈന.
18:32 February 24
ജോ ബൈഡന്‍റെ വാർത്ത സമ്മേളനം
- അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ രാത്രി 10.30ന് വാർത്ത സമ്മേളനം നടത്തും.
16:49 February 24
നാറ്റോ യോഗം വിളിക്കണമെന്ന് ഫ്രാൻസ്
നാറ്റോ അടിയന്തിര യോഗം ചേരണമെന്ന് ഫ്രാൻസ്
16:48 February 24
ഇന്ത്യ ഇടപെടണമെന്ന് യുക്രൈൻ
- മോദി പ്രതികരിക്കണമെന്ന് യുക്രൈൻ അംബാസിഡർ
16:44 February 24
നാറ്റോ സൈനിക നടപടിക്കില്ല
- യുക്രൈനിലേക്ക് സൈന്യത്തെ അയക്കില്ലന്ന് നാറ്റോ.
നാറ്റോ രാജ്യങ്ങളുടെ സുരക്ഷയ്ക്കായി അതിർത്തിയിൽ സുരക്ഷ വർദ്ധിപ്പിക്കുമെന്നും നാറ്റോ
15:45 February 24
ഇടപ്പെട്ട് ബ്രിട്ടൻ
- ജി 7 നേതാക്കളുമായി ഉടൻ സംസാരിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍. നാറ്റോ നേതാക്കളുമായും ഉടൻ ചർച്ചയെന്നും ബ്രിട്ടൻ
15:44 February 24
റഷ്യൻ ഭാഷയിൽ സെലൻസ്കിയുടെ പ്രസംഗം
- റഷ്യക്കാർ എന്നും സുഹൃത്തുക്കളെന്ന് യുക്രൈൻ പ്രസിഡന്‍റ്. പുടിന്‍റെ യുദ്ധം അവസാനിപ്പിക്കാൻ ശബ്‌ദമുയർത്തണം. റഷ്യയുമായി എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് യുക്രൈൻ
15:43 February 24
റഷ്യക്ക് കടുത്ത മുന്നറിയിപ്പ് നൽകി യൂറോപ്യൻ യൂണിയൻ
- റഷ്യ ഉടനടി സൈനിക നടപടി നിർത്തണമെന്ന് യൂറോപ്യൻ യൂണിയൻ. ഇല്ലെങ്കിൽ കടുത്ത നടപടി ഉണ്ടാകും. മുമ്പ് കണ്ടിട്ടില്ലാത്ത വിധം ഉപരോധം ഏർപ്പെടുത്തുമെന്നും യൂറോപ്യൻ യൂണിയൻ.
15:23 February 24
റഷ്യൻ ഭാഷയിൽ സെലൻസ്കിയുടെ പ്രസംഗം
- റഷ്യക്കാർ എന്നും സുഹൃത്തുക്കളെന്ന് യുക്രൈൻ പ്രസിഡന്‍റ്. പുടിന്‍റെ യുദ്ധം അവസാനിപ്പിക്കാൻ ശബ്‌ദമുയർത്തണം. റഷ്യയുമായി എല്ലാ നയതന്ത്ര ബന്ധങ്ങളും അവസാനിപ്പിച്ചെന്ന് യുക്രൈൻ
14:57 February 24
50 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ
- 50 റഷ്യൻ സൈനികരെ വധിച്ചെന്ന് യുക്രൈൻ.
14:57 February 24
ഒഴിപ്പിക്കലിനൊരുങ്ങി ഇന്ത്യ
- യുക്രൈനിൽ കുടുങ്ങിയ പ്രവാസികളെ ഒഴിപ്പിക്കലിനൊരുങ്ങി ഇന്ത്യ. ഒഴിപ്പിക്കൽ നടപടിയുടെ വിശാദാംശങ്ങള്‍ ഉടൻ അറിയിക്കുമെന്ന് ഇന്ത്യൻ എംബസി. പ്രവാസികള്‍ പടിഞ്ഞാറൻ യുക്രൈനിലേക്ക് എത്തേണ്ടി വരും. പാസ്പോർട്ട് ഉള്‍പ്പടെയുള്ള രേഖകള്‍ കൈയിൽ കരുതണമെന്ന് നിർദേശം.
14:46 February 24
തിരിച്ചടിച്ച് യുക്രൈൻ
- അഞ്ച് റഷ്യൻ വിമാനങ്ങള്‍ വെടിവിച്ചിട്ട് യുക്രൈൻ. ഒരു ഹെലികോപ്ടറും തകർത്തതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം.
14:21 February 24
ആറ് നഗരങ്ങളിൽ ആക്രമണം
- ആറ് നഗരങ്ങളിൽ ആക്രമണം. വ്യോമകേന്ദ്രങ്ങള്‍ തകർത്തു. യുക്രൈൻ വിമാന താവളങ്ങള്‍ അടച്ചു.
14:18 February 24
കുടുങ്ങിയവരെ രക്ഷിക്കാൻ ഇന്ത്യ
- യുക്രൈനിൽ കുടുങ്ങിയ പ്രവാസികളെ കരമാർഗം രക്ഷിക്കാൻ ഒരുങ്ങി ഇന്ത്യ. അയൽ രാജ്യങ്ങളുമായി ബന്ധപ്പെട്ടു.
14:12 February 24
മറ്റ് രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നൽകി പുടിൻ
- ബാഹ്യശക്തികള്‍ ഇടപെട്ടാൽ കനത്ത വില നൽകേണ്ടി വരും. ഇതുവരെ കാണാത്ത രീതിയിൽ തിരിച്ചടിക്കും.
13:56 February 24
സഖ്യകക്ഷികളുമായി ചർച്ചയ്ക്ക് അമേരിക്ക
- സഖ്യ കക്ഷികളുമായി ചർച്ചയ്ക്കൊരുങ്ങി ബൈഡൻ. ഏഴ് സഖ്യകക്ഷികളുമായി ചർച്ച.
13:56 February 24
മലയാളി വിദ്യാർഥികള്‍ കുടുങ്ങി
- ഒഡേസാ സർവകലാശാലയിൽ 200 മലയാളി വിദ്യാർഥികള്‍ കുടുങ്ങി. ഖർഖീവ് സർവകലാശാലയക്ക് മുമ്പിൽ സ്ഫോടനം
13:55 February 24
പ്രതികരിക്കുമെന്ന് ജോ ബൈഡൻ
- റഷ്യയെ നിലയ്ക്ക് നിർത്തുമെന്ന് ജോ ബൈഡൻ. ദുഖകരമെന്ന് യുഎൻ. റഷ്യ കനത്ത വില നൽകേണ്ടി വരുമെന്ന് യൂറോപ്യൻ യൂണിയൻ
13:53 February 24
ഏഴ് മരണം, കീവിൽ പലായനം
- റഷ്യൻ ആക്രമണത്തിൽ ഏഴ് മരണം. കര, വ്യോമ, നാവിക കേന്ദ്രങ്ങളിൽ ആക്രമണം. കീവിൽ നിന്നുള്‍പ്പടെ ജനം ഒഴിഞ്ഞു പോകുന്നു.
13:50 February 24
വിമാനത്താവളങ്ങളിൽ സ്ഫോടനം
- യുക്രൈൻ വിമാനത്താവളങ്ങളിൽ റഷ്യയുടെ കടന്നാക്രമണം. വിവിധ സ്ഥലങ്ങളിൽ സ്ഫോടനം
13:28 February 24
റഷ്യൻ ട്രക്കുകള്‍ തകർത്തു
- റഷ്യൻ ഫെഡറേഷന്‍റെ രണ്ടു ടാങ്കുകളും നിരവധി ട്രക്കുകളും തകർത്തതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം.
13:24 February 24
വിമാനത്താവളങ്ങൾ അടച്ചു
- റഷ്യയുടെ തെക്ക് ഭാഗത്തുള്ള റോസ്തോവ്, ക്രാസ്നോദർ, അനപ, ഗെലെൻഡ്ജിക്, എലിസ്റ്റ, സ്റ്റാവ്രോപോൾ, ബെൽഗൊറോഡ്, ബ്രയാൻസ്ക്, കുർസ്ക്, വൊറോനെജ്, സിംഫെറോപോൾ എന്നീ വിമാനത്താവളങ്ങള്‍ മാർച്ച് 3 വരെ
13:14 February 24
അഞ്ചു റഷ്യൻ വിമാനങ്ങള്‍ വെടിവച്ചിട്ടതായി യുക്രൈൻ സൈന്യവും അവകാശപ്പെട്ടു
മോസ്‌കോ/കീവ്:യുക്രൈനില്‍ സൈനിക നടപടിയാരംഭിച്ച് റഷ്യ. യുക്രൈനിന്‍റെ വിവിധ ഭാഗങ്ങളില്‍ വ്യോമാക്രമണം ആരംഭിച്ചു. ഇന്ത്യൻ സമയം 8.30ഓടെയാണ് റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിൻ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. യുദ്ധം പ്രഖ്യാപിച്ച് മിനിട്ടുകള്‍ക്കുള്ളില്‍ യുക്രൈൻ തലസ്ഥാനമായ കീവിലെ ആറ് ഇടത്ത് റഷ്യ വ്യോമാക്രമണം നടത്തി.
യുക്രൈനിലെ വ്യോമത്താവളങ്ങളിൽ ഏർപ്പെടുത്തിയ ആക്രമണ–പ്രതിരോധ സംവിധാനങ്ങളെല്ലാം തകർത്തതായും റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും സ്ഫോടനം നടക്കുന്നതായാണ് റിപ്പോർട്ടുകള്‍. അഞ്ചു റഷ്യൻ വിമാനങ്ങളും ഒരു ഹെലികോപ്റ്ററും ലുഹാൻസ്കിൽ വെടിവച്ചിട്ടതായി യുക്രൈൻ സൈന്യവും അവകാശപ്പെട്ടു.