കീവ്: യുക്രൈനില്‍ റഷ്യൻ സൈനിക നടപടിയ്‌ക്കിടെ ഇന്ത്യൻ വിദ്യാർഥിയ്‌ക്ക് വെടിയേറ്റു. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ വ്യാഴാഴ്‌ചയാണ് സംഭവം. ഇന്ത്യയിലേക്ക് മടങ്ങാനിരിക്കെയാണ് അപകടം. പരിക്കേറ്റ വിദ്യാര്‍ഥി നിലവില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പോളണ്ടിലെ റസെസോവ് വിമാനത്താവളത്തിൽ വച്ച് സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ വി.കെ സിങാണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. വെടിയേറ്റ വിദ്യാർഥിയെ കീവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.