കീവ് :യുക്രൈന്‍ തലസ്ഥാനമായ കീവിലും രണ്ടാമത്തെ വലിയ നഗരമായ ഖാര്‍കീവിലും ആക്രമണം കടുപ്പിച്ച് റഷ്യ. തിങ്കളാഴ്‌ച പ്രദേശത്ത് റഷ്യന്‍ സൈന്യം സ്ഫോടനകളും ഷെല്ലാക്രമണവും നടത്തി. ഒന്നാം ഘട്ട സമാധാന ചര്‍ച്ച സജീവമായി നടക്കവെയാണ് റഷ്യ ആക്രമണം തുടര്‍ന്നത്.
കൂടുതല്‍ റഷ്യന്‍ സൈനിക വാഹനവ്യൂഹം കീവിലെത്തിച്ചേര്‍ന്നു. നൂറുകണക്കിന് ടാങ്കുകളും മറ്റ് സൈനിക വാഹനങ്ങളും 40 മൈൽ ദൂരത്തില്‍ മാലപോലെ പ്രദേശത്തെത്തിചേര്‍ന്നതിന്‍റെ ചിത്രം പുറത്തുന്നിരുന്നു.
യു.എസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മാക്‌സര്‍ ടെക്‌നോളജീസാണ് ചിത്രം പുറത്തുവിട്ടത്. വഴങ്ങിക്കൊടുക്കാന്‍ വേണ്ടിയുള്ള സമ്മര്‍ദത്തിന്‍റെ ഭാഗമാണ് റഷ്യ ഷെല്ലാക്രമണം ശക്തമാക്കിയതെന്ന് യുക്രൈന്‍ പ്രസിഡന്‍റ് വ്‌ളാഡിമിര്‍ സെലന്‍സ്‌കി പറഞ്ഞു.