കൈവ്:ഉക്രെയ്‌ൻ അതിർത്തിയിൽ റഷ്യ, സൈനിക വിന്യാസം വർധിപ്പിക്കുന്ന പശ്ചാത്തലത്തിൽ പൗരന്മാരോട് വെബ്‌സൈറ്റില്‍ പേര് രജിസ്റ്റർ ചെയ്യാൻ ആവശ്യപ്പെട്ട് ഇന്ത്യൻ എംബസി. ഉക്രെയ്‌നിലെ സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിച്ചുവരികയാണ്. പുറപ്പെടുവിക്കുന്ന നിര്‍ദേശങ്ങളെക്കുറിച്ച് അറിയാന്‍ തങ്ങളുടെ വെബ്‌സൈറ്റ് തുടർച്ചയായി പിന്തുടരണമെന്നും ഇന്ത്യൻ എംബസി ആവശ്യപ്പെട്ടു.
ഇന്ത്യൻ പൗരന്മാരെ ഫലപ്രദമായി ഏകോപിപ്പിക്കാനും വിവരങ്ങൾ വേഗത്തിൽ പ്രചരിപ്പിക്കാനും വേണ്ടിയാണ് എംബസി ശ്രമിക്കുന്നത്. നിലവിൽ ഉക്രെയ്‌നിലുള്ള വിദ്യാർഥികൾ ഉൾപ്പെടെയുള്ളവര്‍ വെബ്‌സൈറ്റില്‍ നല്‍കിയിരിക്കുന്ന ഫോമില്‍ രജിസ്‌റ്റര്‍ ചെയ്യണം. ഇന്ത്യയിൽ നിന്നും ഓൺലൈൻ വഴി വിദ്യാഭ്യാസം തുടരുന്നവര്‍ ഫോം പൂരിപ്പിക്കരുതെന്നും എംബസി പ്രസ്‌താവനയിലൂടെ അറിയിച്ചു.