മോസ്‌കോ:റഷ്യയുടെ സൈനിക നടപടി യുക്രൈൻ സിവിലിയൻമാർക്ക് ഭീഷണിയാകില്ലെന്ന് പ്രാദേശിക റിപ്പോർട്ടുകൾ. യുക്രൈൻ നഗരങ്ങളിൽ റഷ്യൻ സൈന്യം വ്യോമയാനം, മിസൈൽ ഉൾപ്പടെയുള്ള ആക്രമണങ്ങൾ നടത്തുന്നില്ലെന്നും സാധാരണക്കാരായ ജനങ്ങളെ ആക്രമിക്കില്ലെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് സ്‌പുട്‌നിക് ന്യൂസ് റിപ്പോർട്ട് ചെയ്‌തു.
കിഴക്കൻ യുക്രൈനിലെ ഡോൺബാസിനെ സംരക്ഷിക്കാനാണ് മിലിട്ടറി ഓപ്പറേഷൻ നടത്തുന്നതെന്ന റഷ്യൻ പ്രസിഡന്‍റ് വ്ളാദിമർ പുടിന്‍റെ പ്രസ്‌താവനക്ക് തൊട്ടുപിന്നാലെയാണ് മന്ത്രാലയത്തിന്‍റെ പ്രതികരണം വരുന്നത്.