കൊവിഡ് ഭീതിയൊഴിയാതെ റഷ്യ; 24 മണിക്കൂറിനിടെ 22702 രോഗബാധിതര്‍ - റഷ്യ
തലസ്ഥാനമായ സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 1,852 കേസുകളും മോസ്കോ മേഖലയിൽ 786 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
![കൊവിഡ് ഭീതിയൊഴിയാതെ റഷ്യ; 24 മണിക്കൂറിനിടെ 22702 രോഗബാധിതര്‍ Russia registers record 22 702 COVID-19 cases in past 24 hours - Response center Covid-19 Corona Virus Russia കൊവിഡ് ഭീതിയൊഴിയാതെ റഷ്യ; 24 മണിക്കൂറിനിടെ 22702 രോഗബാധിതര്‍ കൊവിഡ്-19 റഷ്യ 22702 രോഗബാധിതര്‍](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9544198-786-9544198-1605352443393.jpg)
മോസ്കോ: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ റഷ്യയില്‍ 22,702 പുതിയ കോവിഡ് -19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ കേസുകളുടെ എണ്ണം 19,03,253 ആയി. റഷ്യയില്‍ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും വലിയ പ്രതിദിന വര്‍ദ്ധനവാണിത്. മോസ്കോയിൽ 6,427 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. തലസ്ഥാനമായ സെന്‍റ് പീറ്റേഴ്‌സ്ബർഗിൽ 1,852 കേസുകളും മോസ്കോ മേഖലയിൽ 786 കേസുകളും റിപ്പോര്‍ട്ട് ചെയ്തു. അതേസമയം കൊവിഡ് ബാധിച്ച് 391 പേര്‍ മരിച്ചു. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 32,834 ആയി ഉയർന്നു. കഴിഞ്ഞദിവസം മാത്രം 18,626 പേരാണ് കൊവിഡ് മുക്തരായത്. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 1,425,529 ആയി.