കേരളം

kerala

ETV Bharat / international

സിറിയയില്‍ വെടിനിർത്തൽ കരാര്‍ ലംഘിച്ച് റഷ്യയും തുര്‍ക്കിയും - തുർക്കി 4 വെടിനിർത്തൽ ലംഘനങ്ങൾ

റഷ്യൻ പക്ഷം കഴിഞ്ഞ 24 മണിക്കൂറിൽ 44 വെടിനിർത്തൽ ലംഘനങ്ങളും തുർക്കി നാല് വെടിനിർത്തൽ ലംഘിനവുമാണ് രേഖപ്പെടുത്തിയത്.

Russia registers 44 ceasefire violations  Turkey registers 4  Russian Defense Ministry  Russian-Turkish commission  റഷ്യൻ-തുർക്കി കമ്മീഷൻ  റഷ്യ 44 വെടിനിർത്തൽ ലംഘനങ്ങൾ  തുർക്കി 4 വെടിനിർത്തൽ ലംഘനങ്ങൾ  റഷ്യൻ പ്രതിരോധ മന്ത്രാലയം
കഴിഞ്ഞ 24 മണിക്കൂറിൽ സിറിയയിൽ അനവധി തവണ വെടിനിർത്തൽ ലംഘിച്ച് റഷ്യൻ-തുർക്കി പക്ഷങ്ങൾ

By

Published : Oct 29, 2020, 7:15 PM IST

മോസ്‌കോ:സിറിയയിൽ വെടിനിർത്തൽ നടപ്പാക്കുന്നത് നിരീക്ഷിക്കുന്ന റഷ്യൻ-തുർക്കി കമ്മിഷന്‍റെ റഷ്യൻ പക്ഷം കഴിഞ്ഞ 24 മണിക്കൂറിൽ 44 വെടിനിർത്തൽ ലംഘനങ്ങൾ രേഖപ്പെടുത്തിയെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അതേസമയം തുർക്കി നാല് തവണയാണ് വെടിനിർത്തൽ ലംഘിച്ചതെന്നും മന്ത്രാലയം കൂട്ടിചേർത്തു. സിറിയയിലെ റഷ്യൻ ഉദ്യോഗസ്ഥർ ഹസക പ്രവിശ്യയിലെ ഒരു ഗ്രാമത്തിലേക്ക് മൊത്തം 2.6 ടൺ ഭാരമുള്ള 440 ഭക്ഷ്യ പാഴ്‌സലുകൾ വിതരണം ചെയ്‌തു. കഴിഞ്ഞ ദിവസം 511 സിറിയൻ അഭയാർഥികൾ ലെബനനിൽ നിന്ന് ജയ്ദെത്-യാബസ്, ടെൽ-കലാ ചെക്ക്പോസ്റ്റുകൾ വഴി മടങ്ങിയതായും റഷ്യൻ പ്രതിരോധ മന്ത്രാലയം പറഞ്ഞു. ഈ കണക്കിൽ 153 സ്‌ത്രീകളും 261 കുട്ടികളും ഉൾപ്പെടുന്നു. സിറിയൻ സായുധ സേനയിൽ നിന്നുള്ള സിറിയൻ എഞ്ചിനീയറിംഗ് സൈനികർ കഴിഞ്ഞ ദിവസം ഡമാസ്‌കസ്, ദാര പ്രവിശ്യകളിലെ 1.8 ഹെക്‌ടർ (4.4 ഏക്കർ) പ്രദേശം പരിശോധിച്ചതിൽ 24 സ്ഫോടകവസ്‌തുക്കൾ കണ്ടെത്തുകയും എല്ലാം നിർവീര്യമാക്കുകയും ചെയ്‌തിരുന്നു.

ABOUT THE AUTHOR

...view details